Saturday, March 27, 2010

അനശ്വരനായ 'പയ്യന്'.....

പയ്യനെ കുറിച്ചിപ്പോള്‍ എന്താ എന്ന് ചോദിച്ചാല്‍ മറുപടി ഇല്ല..വെറുതെ കുറച്ച് സമയം ഇരുന്നപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് 'പയ്യനും' പയ്യന്റെ സൃഷ്ടാവുമാണ്. പിന്നെ ഗൂഗിളിന്റെയും 'എന്റെ സ്വന്തം പ്രതിഭയുടെയും' സഹായത്താല്‍ എഴുതിയുണ്ടാക്കിയതാണ് നിങ്ങളിനി വായിക്കാന്‍ പോകുന്ന പീസ്..........ഒരു 'ജലാമിത്രിക്കുലോക്കിസ്' രചന.....
ഹാസ്യ രചനകള്‍ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വി.കെ.എന്‍ എന്ന
വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ സൃഷ്ടിച്ചു . പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ഉള്ള  അദ്ധേഹത്തിന്റെ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്. പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 
കാല-ദേശങ്ങള്‍ വി.കെ.എന്നിന്‍റെ സാഹിത്യലോകത്തെ ബാധിക്കുന്നേയില്ല. നാണ്വാരും, ചാത്തന്‍സുമെല്ലാം സൂര്യനുകീഴിലും അതിനപ്പുറവുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ സിദ്ധിയുള്ളവരാണ്.നിലമുഴുന്ന കര്‍ഷകന്‍ കാളിദാസന്‍റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കും. ഒരിക്കലും ഒരാളിന്‍റെ മുന്നിലും വികെ.എന്നിന്‍റെ കഥാപാത്രങ്ങള്‍ തോല്‍ക്കുന്നില്ല; ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കഥാകാരനെപ്പോലെ തന്നെ. 
നിരര്‍ത്ഥകതയുടെ അര്‍ത്ഥം ഇത്രയ്‌ക്ക്‌ അര്‍ത്ഥസംപുഷ്‌ടമായി സാഹിത്യത്തില്‍ ഇതേവരെ ആരും ഉപയോഗപ്പെടുത്തിയതായി കാണുന്നില്ല. ഉദാഹരണമായി
`നൈനം ദഹതി പാവക'-  "നൈനാനെപ്പോലും ഒരു പുല്ലും ചെയ്യാന്‍ ഒക്കുകേല" എന്നു പറയുന്നിടത്ത്‌ ഭഗവത്‌ഗീതാശ്ലോകത്തിന്റെ ആത്മീയ ഗൗരവത്തെ തലയറഞ്ഞുള്ള ഒരു ചിരിയാക്കി, ഒരു ബഹുമതാധിഷ്‌ഠിത സമൂഹത്തിന്റെ പൊതുവായ ആസ്വാദനവിഭവമാക്കി മാറ്റി സ്ഥാപിക്കുന്നു. 
`ഹു ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ വിര്‍ജീനിയാ വൂള്‍ഫ്‌' എന്നതിന്‌ വെള്ളായനി അര്‍ജുനനെ ആര്‍ക്കാണ്‌ ഭയം എന്നാക്കുന്നതും,
`പലായ ധ്വം പലായ ധ്വം
രേരേദുഷ്‌കവികുഞ്‌ജരാ' എന്നു തുടങ്ങുന്ന ശ്ലോകത്തെ
`ആയിരം മീറ്ററോടട്ടെ
ദുഷ്‌കവി പൊട്ടയാനകള്‍' എന്നും മറ്റും തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭാഷയുടെ ആന്തരാര്‍ത്ഥത്തെ തന്റെ സ്വത്വത്തിലൂടെ പുനഃസൃഷ്‌ടിക്കുകയാണ്‌ മലയാളഭാഷയുടെ ഈ അഭിനവപെരുന്തച്ചന്‍. ഇങ്ങനെ നോക്കുമ്പോള്‍ 72 വര്‍ഷക്കാലത്തെ തന്റെ പരിമിത ആയുസ്സിനുള്ളില്‍ ഒരു ഭാഷയുടെ ആത്മാവില്‍ ഗ്രാമ്യതയുടെയും പുറംലോകത്തിന്റെയും ഉക്തിവൈചിത്ര്യങ്ങള്‍ ഒരു പോലെ ആലേഖനം ചെയ്യുകയും ആ ആഖ്യാനശകലങ്ങളില്‍ ഒരു ജനതയുടെയാകെ ജീവിതപരിച്ഛേദം ആവിഷ്‌കരിക്കുകയും ചെയ്യുക വഴി കാലത്തെ പിന്‍തള്ളിക്കൊണ്ട്‌ തന്റേതായ പാദമുദ്ര മലയാളസാഹിത്യചരിത്രത്തില്‍ ആഞ്ഞുപതിപ്പിക്കുകയും ചെയ്‌ത സമാനതകളില്ലാത്ത കഥാകാരനായിരുന്നു വി.കെ.എന്‍ എന്ന്‌ നിസംശയം പറയാം (രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍,
'വി.കെ.എന്‍ സമാനതകളില്ലാത്ത മലയാളകഥാകാരന്‍')
 അപ്പൊ എന്താ കഥാന്നു ചോദിച്ചാല് പണ്ട് പാച്ചു പറഞ്ഞതുപോലെ, ആഗോള സാമ്പത്തിക മാന്ദ്യം പോലൊരു സംഭവം എന്നെയും അങ്ങട്ട് ബാധിച്ചിരിക്കുന്നു. the lack of economy in the daily affairs... എന്ന് വച്ചാല്‍ കൈയ്യിലുള്ള  വെടിമരുന്നു തീര്‍ന്നുന്നു സാരം...പുതിയതൊന്നു വാങ്ങണം....ആശയദാരിദ്ര്യംന്നു പറയാന്‍ പാടുണ്ടോ?

Friday, March 26, 2010

കുത്തിക്കുറിപ്പുകള്‍_ എഴുത്തും പിന്നെ നമ്മളും

എഴുതുന്നത്‌ ഒരു രസമുള്ള പരിപാടിയാണ്. എഴുതുന്നത്‌, ലോകചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക വിസ്ഫോടക ശേഷി ഉള്ളതാണെങ്കിലും, പൊട്ടത്തരങ്ങള്‍ ആണെങ്കിലും, ഉള്ളില്‍ ചിരിച്ചുകൊണ്ട് അല്ലെങ്കില്‍ തെറിപറഞ്ഞുകൊണ്ട്, ഇനി അതുമല്ലെങ്കില്‍, എഴുത്തുനോവില്‍ കരഞ്ഞു കൊണ്ടായാലും സംഭവം രസം തന്നെ.
എഴുത്ത് ഒരു നല്ല സുഹൃത്തിനെപ്പോലെയാണ്‌.അയാളോട് മനസ്സ് തുറന്നു സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ,ആശ്വാസത്തിന്റെതായ ഒരു ഫീലിംഗ്...അതാണ്‌ എഴുതിക്കഴിയുമ്പോള്‍ കിട്ടേണ്ടത്...
എഴുത്ത് തരുന്നത് എന്ത് തരത്തിലുള്ള അനുഭൂതിയാണ്? ഇങ്ങനെ ഒരു ചോദ്യം, ഞാനെന്റെ ബുദ്ധിജീവി സുഹൃതിനോടോരിക്കല്‍ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെ ആയിരുന്നു...
'രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ ശാപ്പാടടിച്ച ശേഷം, മൂന്നാം ദിവസം രാവിലെ കക്കൂസില്‍ ചെന്നിരുന്നു രണ്ടു പുകയോടൊപ്പം നടത്തുന്ന കര്‍മത്തില്‍ നിന്നും ലഭിക്കുന്ന എഫ്ഫക്റ്റ്‌ ആണ് എഴുത്ത് തരുന്നത്'.....കേട്ടപ്പോള്‍ വാളുവയ്ക്കാന്‍ വന്നെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ സംഗതി സത്യമല്ലേ എന്നൊരു തോന്നല്‍... അണകെട്ടിവച്ചതെല്ലാം പോയ്ക്കഴിയുംപോലുള്ള ഒരു ശൂന്യത, ആ ഒരു ഭാരമില്ലായ്മ.....അതല്ലേ എഴുതിക്കഴിയുമ്പോള്‍ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്നത്....
പണ്ട്, പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പറഞ്ഞത്, എഴുതാനിരിക്കുമ്പോള്‍ താനൊരു പൂര്‍ണ ഗര്‍ഭിണിയായ യുവതിയെപ്പോലെയാണ് എന്നാണു..ഓരോ തവണ എഴുതുമ്പോഴും പേറ്റ്നോവാണ് അനുഭവിക്കുന്നത് ( ഈ പറഞ്ഞതൊന്നും 'എന്നെ'പ്പോലുള്ള ബ്ലോഗെഴുത്തുകാരെ ഉദ്ദേശിച്ചല്ല കേട്ടോ, ഞാനൊക്കെ ചുമ്മാ പുല്ലു പോലല്ലേ, ചവരുകളെഴുതി വിടണത്...അതൊക്കെ, ആത്മാവിന്റെ അന്തരാളങ്ങളില്‍ മനനം ചെയ്തു മുത്തും പവിഴവുമൊക്കെ എടുക്കുന്നവരെ പറ്റിയാണ്..)

Writing is not necessarily something to be ashamed of, but do it in private and wash your hands afterwards.

Thursday, March 25, 2010

ചില ചിന്തിപ്പിക്കുന്ന ചിന്തകള്‍

ഇന്നലെ എന്റെ ഒരു സുഹൃത് അവന്റെ ഒരു സഹപ്രവര്തകയെ കുറിച്ച് പറഞ്ഞതാണ്‌ ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അവനു ആ പെണ്‍കുട്ടിയുടെ മേല്‍ പുരുഷസഹജമായ ഒരു കണ്ണുണ്ടായിരുന്നു എന്നത് നേര് പക്ഷെ അവന്‍ പറഞ്ഞ വാചകങ്ങള്‍ എന്നെ ചിന്തിപ്പിക്കുന്നു (ഇരുത്തിയല്ല കേട്ടോ).
അവന്‍ പറഞ്ഞത് ഇതായിരുന്നു; she is cool and beautiful, but when she speaks, I feel she is a bit childish and innocent or rather immature.
അവനീപ്പറഞ്ഞതില്‍ ചിന്തിക്കാനെന്താന്നു ചോദിയ്ക്കാന്‍ വരട്ടെ, ഞാന്‍ ചിന്തിച്ചുപോയി എന്നതാണ് നേര്. പെണ്‍കുട്ടികളുടെ ഈ കളി ഞാനും നേരിട്ട് കണ്ടിട്ടുള്ളതാണ്, എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ളതാണ്‌. ഇങ്ങനെയൊക്കെ ചെയ്‌താല്‍ ആണ്‍കുട്ടി കളില്‍ ഒരു സോഫ്റ്റ്‌ കോര്നെര്‍ ക്രിയേറ്റ് ചെയ്യാം എന്നവര്‍ വിചാരിക്കുന്നുണ്ടാകാം. ഒരു പരിധി വരെ അത് ശരിയാണ് താനും. ഈ പെണ്‍കുട്ടികളിങ്ങനെ കളിച്ചു ചിരിച്ചു, കുറച്ചു കുട്ടികളുടെ പോലെ ബീഹെവ് ചെയ്‌താല്‍ നമ്മള്‍ പാവം ആണുങ്ങള്‍ വിചാരിക്കും 'ഓ സൊ സ്വീറ്റ് ഷി ഈസ്‌ ക്യൂട്ട്'. അതുതന്നെയാണ് അവരുടെ ഉന്നമെന്ന് അറിയാതെ അവരെ വളച്ചു കാര്യം നേടാന്‍ ഇറങ്ങി പുറപ്പെടും മണ്ടനായ, ബുദ്ധിമാന്‍ എന്ന് സ്വയം വിചാരിക്കുന്ന ആണ്‍കുട്ടി.പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്? അവളവനെ ഓടിച്ചു മടക്കി പോകറ്റിലിട്ടു കുറച്ചുകാലത്തെ വട്ടച്ചിലവിനുള്ള വഴിയോപ്പിക്കും. എല്ലാവരും ഇങ്ങനെയനെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്, പക്ഷെ ദേ ആര്‍ ദെയര്‍. യാഥാര്തമായ സ്നേഹം എന്ന് പറയുന്നത് ഇന്ന് വല്ല സിനിമകളിലും പൈങ്കിളി നോവലുകളിലും മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ എന്ന് പറയണമെന്ന്  ആഗ്രഹമുണ്ടെങ്കിലും ചില exceptions എല്ലാ ഇടത്തും ഉണ്ടായിരിക്കുമല്ലോ, അത് എന്നെ കണ്ണും അടച്ചൊരു നിഗമനതിലെതുന്നതില്‍ നിന്നും തടയുന്നു.

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.... വീണ്ടും ചിത്രീകരിക്കുന്ന രാജാവിന്റെ മകനിലെക്കൊരു എത്തിനോട്ടം....

"മനസ്സില്‍ കുറ്റബോധം തോന്നിതുടങ്ങുംപോള്‍ ചെയ്യുന്നതെല്ലാം യന്ത്രികമായിത്തീരും" എന്ന് പറഞ്ഞത് ഒരു ഫിലോസഫര്‍ ആയിരുന്നു എങ്കില്‍ അത് മനസ്സിലാക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. പക്ഷെ, 1986ജൂലൈ പതിനാറിന് ശേഷം ഈ വാക്കുകള്‍ ആള്‍ക്കാര്‍ കേട്ടത് ആരതനയോടെയാണ്, വരവേറ്റത് കൈയ്യടികലോടെയും ആനന്ദമര്മരങ്ങളുടെ  അനുഭൂതികലോടെയുമാണ്.

രാജാവിന്റെ മകന്‍ എന്റെ ഗ്രാമത്തിലെ തിയേറ്ററില്‍ വരുന്നത് പടമിറങ്ങി ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞാണ് എന്നാണ് എന്റെ അമ്മ പറയുന്നത്. അത് കാണാന്‍ പോകുമ്പോള്‍ എനിക്ക് മൂന്നു വയസ്സും ചില മാസങ്ങളും പ്രായം. അതുകൊണ്ടുതന്നെ പടം തിയേറ്ററില്‍ കണ്ട ഓര്മ എനിക്കില്ല. പിന്നീട് കുരച്ചതികം തവണ അത് ടി.വിയില്‍ കണ്ടിട്ടുണ്ട് എങ്കിലും. എന്നെ ചുമന്നുകൊണ്ടു ഒരുപാട് പടങ്ങള്‍ക്ക് പോയിട്ടുണ്ട് അമ്മയും അച്ഛനും. അവര്‍ തന്നെയാണ് എന്നെ ഒരു സിനിമ ഭ്രാന്തനാക്കിയത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തികലോന്നുമില്ല. ആ തിയേറ്റര്‍ 1999 ഇല് അടച്ചുപൂട്ടുന്നതുവരെ ഏതൊക്കെ വെള്ളിയഴ്ച്ചേ അവിടെ പടം മാറി നല്ല മലയാളം പടങ്ങള്‍ വന്നിട്ടുണ്ടോ, ശനിയാഴ്ചത്തെ ഫസ്റ്റ് ഷോക്ക് ഞങ്ങള്‍ കുടുംബ സമേതം അവിടെ ഉണ്ടായിട്ടുണ്ട്. അതവിടെ നിക്കട്ടെ പറഞ്ഞുവന്നത് രാജാവിന്റെ മകനെ കുറിച്ചല്ലേ. സൊ ബാക്ക് ടു രാജാവിന്റെ മകന്‍
1986 -ല്‍ മോഹന്‍ലാലിന്റെതായി ഏതാണ്ട് 35സിനിമകള്‍   പുറത്തിറങ്ങി. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍', 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു', 'പഞ്ചാഗ്നി', 'കരിയിലകാറ്റുപോലെ', 'ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'യുവജനോത്സവം', 'ഒന്ന് മുതല്‍ പൂജ്യം വരെ', സന്മനസ്സുള്ളവര്‍ക്ക് സമാധാനം', 'ദേശാടനക്കിളി കരയാറില്ല' T.P. ബാലഗോപാലന്‍ M.A', 'ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്', 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'സുഖമോ ദേവി', 'താളവട്ടം', എന്നീ ചിത്രങ്ങളാണ് അവയില്‍ പ്രധാനം. ഹാസ്യം എന്നാ ലബാലോട്ടിക്കാവുന്നവയാണ് അവയില്‍ പലതുമെങ്കിലും ഒരു അയല്വക്കതുകാരന്‍ പയ്യന്‍ എന്ന നിലക്കുള്ളവയായിരുന്നു എല്ലാ റോളുകളും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വന്നവയായിരുന്നു 'ശോഭരാജ്'ഉം 'രാജാവിന്റെ മകനും'. 'ശോഭരാജ്', 'ഡോണ്‍' എന്ന ഹിന്ദി പദത്തിന്റെ രേമാകെ ആയിരുന്നു. രാജാവിന്റെ മകനാണോ ശോഭാരജണോ ആദ്യം റിലീസ് ആയതു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്നാണ് ഉത്തരം. പക്ഷെ രാജാവിന്റെ മകനുണ്ടായ വിജയം ശോഭാരജിനുണ്ടയില്ല എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല.
ഒരു പക്ഷെ ആ വിജയത്തിന്റെ പ്രധാന കാരണം, ഇന്നും ജനമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന രാജാവിന്റെ മകനിലെ സംഭാഷണങ്ങള്‍ ആയിരിക്കാം. ഡെന്നിസ് ജോസഫ്‌ ആണ് രാജാവിന്റെ മകന് തിരക്കഥ എഴുതിയത്.

ഡെന്നിസ് ജോസഫ്‌ ഒരുകാലത്ത് മലയാളികള്‍ ഇഷ്ട്ടപെട്ടിരുന്ന, മലയാളി പ്രേക്ഷകന്റെ പള്‍സ്‌ അറിഞ്ഞെഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു. നിറക്കൂട്ട്‌, ന്യായവിധി, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍,ന്യൂ ഡല്‍ഹി, മനു അങ്കിള്‍, തന്ത്രം, നായര്‍ സാബ്,ഇന്ദ്രജാലം,നം. 20മദ്രാസ് മെയില്‍, തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി അച്റേന്‍ ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം സൃഷ്ടിച്ചിട്ടുള്ള ആളാണ്‌ അദ്ദേഹം.അധേഹത്തില്‍ നിന്ന് തന്നെയാണ് 'ആകശദൂതും,പത്താം നിലയിലെ തീവണ്ടിയും പിറന്നിരിക്കുന്നത്.  കുറച്ചു നാളായി മാറുന്ന പ്രേക്ഷകന്റെ അഭിരുചിക്കൊത്ത് പേന ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതിന് ഉദാഹരമാണ് സമീപകാല ചിത്രങ്ങളായ ഭൂപതി, വജ്രം, തസ്കരവീരന്‍, തുടങ്ങിയവ.
ഡെന്നിസ് ജോസഫ്‌ 'rage of angels' എന്ന Sydney Sheldon നോവലിനെ അധീകരിചെഴുതിയതാണ് രാജാവിന്റെ മകന്‍.

വിന്‍സെന്റ് ഗോമസ് എന്ന അധോലോകരാജാവിന്റെ ഉയര്‍ച്ച താഴ്ചകളുടെയും, പ്രണയത്തിന്റെയും, ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ രാജാവിന്റെ മകന്‍ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. മോഹന്‍ലാലിനൊപ്പം വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്,ഇന്ദ്രജാലം, നാടോടി, മാന്ത്രികം,തുടങ്ങിയ വന്‍ ഹിറ്റുകള്‍ തീര്‍ത്തിട്ടുന്ടെങ്കിലും ഒന്നാമന്‍ ഒരു ചരിത്ര പരാചയമായി മാറി. ഏറ്റവും കടുത്ത ലാല്‍ ഫാന്സിനുപോലും(ഞാനുള്‍പ്പെടെ) കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര ബോര്‍-ആയിരുന്നു അത്.

രാജാവിന്റെ മകന് ശേഷം ഒരു ഹപ്പെനിംഗ് ആക്ടര്‍ എന്ന നിലയില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് വളര്‍ന്നു. തുടര്‍ച്ച ആയുള്ള വിജയങ്ങള്‍. 1987 -ഇല്‍  ജനുവരി ഒരു ഓര്‍മയില്‍ തുടങ്ങി, ഇരുപതാം നൂറ്റാണ്ടിലൂടെ, ഭൂമിയിലെ രാജാക്കന്മാരായി, തൂവാനത്തുമ്പികളെയും കണ്ടു നാടോടിക്കാറ്റും കൊണ്ടിവിടെ എല്ലാവര്ക്കും സുഖം എന്ന് പറഞ്ഞു തുടങ്ങിയ യാത്ര ഇപ്പോള്‍ ഇവിടം സ്വര്‍ഗമാണ് - ല്‍ എത്തുമ്പോഴും ഒട്ടും മങ്ങലില്ലാതെ തുടരുന്നു.

തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്‌, മോഹന്‍ലാല്‍ - രാജാവിന്റെ മകന്‍- ഇവര്‍ മൂന്നു പേരും പിന്നെ ആ ക്ലാസ്സിക്കും, കടമ്പകള്‍ ഒരുപാടുണ്ട്. അതെല്ലാം മറികടന്നു മറ്റൊരു ക്ലാസ്സിക് നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

Wednesday, March 24, 2010

ഒരു പ്രണയകഥ; എന്തൊക്കെ കണ്ടാലാ............

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....എപ്പോഴും ആ വയസ്സായ സ്ത്രീയുമുണ്ടാകുമായിരുന്നു കൂട്ടിനു.
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ ആ മുത്തശ്ശി....അവരൊരു പ്രോബ്ലം തന്നെ...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്ന ലക്ഷണമൊന്നുമില്ല. ജോസേട്ടന്‍ ടാപിംഗ് നടത്തി പോയ്ക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകറ്റില്‍ തപ്പി നോക്കി, അവിടെത്തന്നെ ഉണ്ട്. സിഗരറ്റിന്റെ ഒരു പാക്കാണ്. രാവിലത്തെ തണുപ്പകറ്റാനും കാത്തുനില്പ്പിനൊരു സുഖവും വരാന്‍ ഒന്ന് വലിച്ചാല്‍ മതിയെന്ന് പറഞ്ഞത് ശ്രീജിത്താണ്. അവന്‍ തന്നെ ആണ് ഈ പാക്കറ്റും തന്നത്.
ഒന്ന് വലിച്ചാലോ?
ഞാന്‍ വീണ്ടും ചുറ്റും നോക്കി. ആരും ഇല്ല. ഞാന്‍ മുണ്ട് മാടി കുത്തി പതുക്കെ തോട്ടത്തിലേക്ക് കയറി. പാക്കറ്റെടുത്തു തുറന്നു.ഒരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ചു. എന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
സിഗരറ്റ് കത്തിച്ചു.
ഞാന്‍ ആഞ്ഞുവലിച്ചു.
വായിലും മൂക്കിലുമൊക്കെ പുക കയറി.
നെഞ്ചാം കൂട്ടില്‍ നിന്നുമൊരു ചുമ മുകളിലേക്ക് കയറിവന്നു. ഞാന്‍ കണ്ട്രോള്‍ ചെയ്യാനാകുന്നത് ശ്രമിച്ചു, പക്ഷെ നോ യുസ്, ഞാന്‍ ചുമച്ചു കൊണ്ടേ ഇരുന്നു.
ചുറ്റും നോക്കി ആരും ഇല്ല. വീണ്ടും ഒരു പുക കൂടി, വീണ്ടും ചുമ.

വഴിയില്‍ ഒരു നിഴലങ്ങുന്നത് കണ്ടാണ്‌ നോക്കിയത്.പച്ച പാവാടയും ബ്ലൌസുമണിഞ്ഞു അവള്‍! ഞാന്‍ നിന്നു വലിക്കുന്നതും ചുമക്കുന്നതും അവള്‍ കണ്ടു എന്ന് സ്പഷ്ടം.ഞാന്‍ അനങ്ങാനാവാതെ നിന്നു പോയി. അവള്‍ ഒറ്റക്കായിരുന്നു ഇന്ന്....

അവള്‍ വഴിയില്‍ നിന്നും മാറി എന്റെ നേര്‍ക്ക്‌ നടന്നു വരുന്നു.
ഞാന്‍ സ്വപ്നത്തിലാണോ എന്നറിയാതെ നില്‍ക്കുകയാണ്.
അവള്‍ എന്റെ മുന്നില്‍ വന്നു നിന്നു.
ചുണ്ടിലെ കള്ളപുഞ്ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല. അവള്‍ കാല്‍വിരല്‍ കൊണ്ട് മണ്ണില്‍ ചിത്രങ്ങള്‍ വരക്കുന്നുണ്ടോ?
ഒരു പാട് ചിത്രങ്ങള്‍ എന്റെ മുന്നിലൂടെ പാഞ്ഞുപോയി.
നമ്രമുഖരിതമായ മുഖം ഉയര്‍ത്തി അവള്‍ ഞാന്‍ കേള്‍ക്കാനാഗ്രഹിച്ച മൂന്നു വാക്കുകള്‍ പറയുന്നു......കൈകള്‍ കോര്‍ത്ത്‌ പിടിച്ചു ഞങ്ങള്‍ പ്രഭാത സൂര്യന് നേര്‍ക്ക്‌ നടന്നു പോകുന്നു.....ചുവപ്പും പച്ചയും മഞ്ഞയും ഇടകലര്‍ന്ന ശലഭങ്ങള്‍ ഞങ്ങള്‍ക്ക് ചുറ്റും നൃത്തം വയ്ക്കുന്നു.......
"അപ്പൊ ഇതിനാണല്ലേ എന്നും രാവിലെ വരുന്നത്?" എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്.
സ്വപ്നമല്ല. മുന്‍പില്‍ അവള്‍ നില്‍ക്കുന്നുണ്ട്. അവളുടെ നോട്ടം എരിഞ്ഞു പകുതിയായ സിഗരറ്റിലേക്കാണ്. 'അല്ല' എന്ന് പറയണമെന്ന് ഉണ്ട്. പക്ഷെ വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്നില്ല.
"നല്ല തണുപ്പ് അല്ലെ ഇന്ന്?" അവള്‍ വീണ്ടും ചോദിച്ചു.ഒരു വിഡ്ഢി കൂശ്മാണ്ടത്തെ പോലെ ഞാന്‍ തലയാട്ടി.
"രഞ്ജിത്, നല്ല ഫുട്ബോള്‍ കളിക്കാരനാണു അല്ലെ ?" വീണ്ടും, ഇവളിതെങ്ങനെ അറിഞ്ഞു....ഞാന്‍ വീണ്ടും ഒരു വിഡ്ഢിയെ പോലെ നിന്നു. അവള്‍ക്കെന്റെ പേരറിയാം!!!...
"നല്ല തണുപ്പ്", അവള്‍ കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ട് വീണ്ടും പറഞ്ഞു. പിന്നെ ഒരു കാര്യം കൂടി ചോദിച്ചു. അതെന്നെ ഒരു വിഡ്ഢി മാത്രമല്ല ഇതികര്‍ത്തവ്യതാവിമൂടന്‍ എന്നൊക്കെ പറയുന്നത് പോലെ നിര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല.

അവള്‍ ചോദിച്ചു; "ഒരു പുക തരുമോ?"

Tuesday, March 23, 2010

ഒരു ചെറിയ പ്രണയകഥ ഭാഗം 2

'ആറാട്ട്‌ കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍....'
എഫ് എമ്മില്‍ നിന്നും ഒരു പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു...
വിളക്ക് വച്ചു രാമനാമം ജപിച്ചിരിക്കേണ്ട സമയത്താണ്, എഫ്. എം റേഡിയോയും വച്ചു കിടക്കുന്നത്...അമ്മയിവിടെയില്ലേ...
മിഴികള്‍ ചുവരിലെ ക്ലോക്കിലേക്ക് നീണ്ടു. 6:45, ഓ, ദീപാരാധാനാ സമയമാണ്, മുത്തശ്ശിയോടൊപ്പം അമ്പലത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയത് മറന്നു. വേറെയും ഏതാണ്ടൊക്കെ ചെയ്യാന്‍ പറഞ്ഞിരുന്നല്ലോ? എന്താത്..? അതും മറന്നോ? എങ്കില്‍..........ഈശ്വരാ....
പാത്രം മോറിയിട്ടില്ല, മുറ്റം അടിച്ചിട്ടില്ല..വിളക്കും വച്ചിട്ടില്ല...അത്രയും ചെയ്‌താല്‍ മതി..
പക്ഷെ കണ്ണുമടച്ചിരുന്നു, പാട്ടും കേട്ട് ദിവാസ്വപ്നം കാണുന്നതിന്റെ സുഖം ഈ പണികളൊക്കെ ചെയ്‌താല്‍ കിട്ടുമോ? എവിടെ...
ഇനി അര മണിക്കൂറുണ്ട് അവര്‍ വരാന്‍....
എണീറ്റു...മുറ്റത്തേക്ക് ചൂലുമായി ഇറങ്ങി അടിച്ചു എന്ന് വരുത്തി, മുഖവും കാലും കഴുകി വിളക്ക് വച്ചു....ഭാഗ്യം അവര്‍ ഇതുവരെ വന്നിട്ടില്ല...പത്രം കഴുകിതീര്‍ക്കാനുള്ള സമയമുണ്ടോ?

"സന്ധ്യക്കീ പാട്ടുകളൊക്കെ വച്ചീ പെണ്നിതവിടെ എന്തെടുക്കുവാ?"
അയ്യോ...എല്ലാം ചെയ്തു എഫ് എം ഓഫ്‌ ചെയ്യാന്‍ മറന്നു....പറ്റിയ പാട്ടല്ലേ ഒഴുകിവരുന്നത്‌..."ഹോസ്ന.." എന്റെ കാര്യം കട്ടപ്പുക..അമ്മ ഇന്നെന്നെ കൊല്ലാതെ കൊല്ലും....
                                                            *******                                           *******
"ഈ പെണ്ണിന് പഠിക്കാനോന്നുമില്ലേ?" പത്തു മണിയായി എന്നിട്ടും അമ്മയുടെ ചോദ്യം കേട്ടില്ലേ...പഠിക്കാനോന്നുമില്ലെന്നു....
കേള്‍ക്കാത്ത ഭാവത്തില്‍ കണ്ണടച്ച് കിടന്നു...അപ്പോഴതാ, കര്‍ട്ടനുയര്തിയതുപോലെ ആ മുഖം മുന്‍പില്‍..ചിരിച്ചുകൊണ്ട്...
കണ്ണടച്ചാലും ഇല്ലെങ്കിലും ഈ മുഖം തന്നെയാണ് മുന്‍പില്‍ എപ്പോഴും..
ഈയിടെയായി പതിവിലും അധികം വഴക്ക് കേള്‍ക്കുന്നതും അതുകാരണമാണ്...എങ്കിലും ആ മുഖം...അതോര്‍ക്കാതെ ഒരു നിമിഷം പോലും വയ്യ...
എപ്പോഴായിരുന്നു അവനെ ആദ്യമായി കണ്ടത്.? പുതിയതായി ജോയിന്‍ ചെയ്ത ഞങ്ങള്‍ക്ക് സ്വാഗതമോതാന്‍ സ്റ്റേജില്‍ കയറിയപ്പോഴാണ്...പിന്നെ പലപ്പോഴും കോളേജിന്റെ വരാന്തയില്‍ കൂടി നടക്കുമ്പോള്‍...കാന്റീനില്‍ വച്ച്.... അങ്ങനെ പലയിടത്തും...പക്ഷെ എന്തായിരുന്നു അവന്റെ ഒരു ഭാവം? മൈന്‍ഡ് ചെയ്തിട്ടേയില്ല...അല്ല അതിനു ഞാന്‍ മുന്നില്‍ ചെന്ന് നിന്നു കൊടുത്തിട്ട് വേണ്ടേ..?
എന്നാലും അന്നമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ അവനെന്നെ ഒന്ന് നോക്കി...ഉള്ളില്‍ നിന്നും ഒരു മിന്നല്‍ പുറത്തേക്കു വന്നതുപോലെയാ തോന്നിയത്...ഉള്ളിലെ പിടച്ചിലും സന്തോഷവും പുറത്തു കാണിക്കാതെ അവിടന്ന് ഒന്ന് രക്ഷപെടാന്‍ പെട്ട പാട്...ഹോ..
പിന്നീടെന്നും രാവിലെ അമ്പലത്തിലേക്കുള്ള വഴിയില്‍ അവനെ കണ്ടപ്പോള്‍ ഉള്ളിലോരാശാങ്കയായിരുന്നു....ആരെയാണ് ഇവന്‍ നോക്കി നില്‍ക്കുന്നതെന്ന്. പിന്നെ എന്നെക്കാണുമ്പോള്‍ ഉള്ള ആ പരുങ്ങലും കള്ള നോട്ടവും...ഒക്കെ.....
ഒരേ കോളേജില്‍ പഠിച്ചിട്ടും കാണാത്ത എന്നെ കാണാന്‍ അവന്‍ രാവിലെ മഞ്ഞും കൊണ്ട് നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു രസമായിരുന്നു...
ഇവനെന്താണ് ഒന്ന് വന്നു മിണ്ടാത്തത് എന്ന് ഒരുപാട് തവണ സ്വയം ചോദിച്ചു...അങ്ങോട്ട്‌ കയറി മുട്ടാനുള്ള ധൈര്യം ഒട്ടു വന്നതുമില്ല.
ഇന്നലെയാണ്....ഇങ്ങനെ മനോരാജ്യവും കണ്ടു കിടക്കുമ്പോള്‍ ഏട്ടന്‍ വന്നത്....മുഖത്തുനോക്കിയതും കണ്ടു പിടിച്ചു കള്ളത്തരം..ഒന്നേ ചോദിച്ചുള്ളൂ...ആരാ കക്ഷിയെന്ന്...കൈയ്യോടെ പിടിക്കപ്പെട്ടാല്‍, കുറ്റസമ്മതമാണല്ലോ ഏറ്റവും നല്ല മാര്‍ഗം..ഞാനും അത് തന്നെ ചെയ്തു...എല്ലാം കേട്ട് അങ്ങേരൊരു ചിരി...അല്ല 'എലിക്കു പ്രാണവേദന, പൂച്ചക്ക് വീണവായന' എന്നാണല്ലോ....എന്റെ നഖത്തിന്റെ മൂര്‍ച്ച കുറച്ചനുഭവിച്ചപ്പോള്‍, ചേട്ടനൊരു മയം വന്നു...
പിന്നെ ഈ കഥാപാത്രത്തെ കാണണമെന്നായി....എത്ര പറഞ്ഞിട്ടും നോ രക്ഷ...

പതിവ് പോലെ ഇന്നും അവന്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വെള്ള മുണ്ടും നേര്‍ത്ത ചുവന്ന നിറമുള്ള ഷര്‍ട്ടും ധരിച്ച്....മുഖത്ത് പതിവില്ലാത്ത ഒരു ഭാവം ഉണ്ടായിരുന്നോ? ചേട്ടനെ കണ്ടപ്പോള്‍ ഒരു ഭയം....അതായിരിക്കാം...
എന്തായാലും നാളെ...അവനോടു സംസാരിക്കണം....ചേട്ടന്‍ ഗ്രീന്‍ സിഗ്നല്‍ തന്നു കഴിഞ്ഞു....ഇനി എന്ത് വേണം....
പക്ഷെ എങ്ങനെ അപ്രോച് ചെയ്യുമെന്നോര്‍ക്കുമ്പോള്‍ ഒരു....ഒരിത്...ചമ്മലാണോ അതോ...
മലര്‍ക്കിനാവിന്റെ മഞ്ജലിലെരി പുല്‍മേടുകള്‍ നിറഞ്ഞ യുറോപ്യന്‍ നാടുകളിലേക്ക് യുഗ്മഗാനം പാടാന്‍ പോയി എന്റെ മനസ്സ്...ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനും മുന്‍പ്....
എഫ്. എം റേഡിയോ പാടുന്നുണ്ടായിരുന്നു...
"ശാരദേന്‍ദു പാടി,
നാളെ നല്ല നാളെ...ഓമലെ........."

നാളെ..........................................????
   
Wednesday, March 10, 2010

ഒരു ചെറിയ പ്രണയകഥ.....ഭാഗം ഒന്ന്....

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ, അവളെ കാണുമ്പോള്‍ കാത്തു വച്ചിരുന്ന ദൈര്യമെല്ലാം എങ്ങോ പോയ്പ്പോകും.
അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സംസാരിക്കണമെന്നും, പേര് ചോദിക്കണമെന്നുമൊക്കെ ഒരുപാട് വിചാരിച്ചതാണ്. പക്ഷെ ഒരു ഭയം...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഇന്നെന്തായാലും അവളോട്‌ ചോദിച്ചിട്ടേ ഉള്ളൂ എന്നുറപ്പിച്ചാണ് ഞാന്‍. അവള്‍ എന്നെ കടന്നു പോകുമ്പോള്‍ തന്നു കൊണ്ടിരുന്ന ചിരിയുടെ അര്‍ഥം ഞാന്‍ ഉദേശിക്കുന്നത് തന്നെ ആണോ എന്നറിയണം.
അതാ അവള്‍ വരുന്നു...
ഞാന്‍ മുണ്ടൊന്നു നേരെ പിടിച്ചിട്ടു. മുടിയോന്നു സ്പര്‍ശിച്ചു ശരിയാണെന്നുറപ്പ് വരുത്തി, അല്പം നേരെ മാറി നിന്നു.
പതിവ് പാവാടക്കും ബ്ലൌസ്സിനും പകരം ഇന്നവള്‍ ഒരു സെറ്റ്സാരി ആണുടുത്തിരിക്കുന്നത്.
എന്നെ കണ്ടതും അവളുടെ നടപ്പ് സാവധാനത്തിലായി. അവള്‍ തിരിഞ്ഞു നോക്കി. എന്റെ ഹൃദയമിടിപ്പിന് ശക്തി കൂടി.
അവള്‍ അടുത്ത് വരുമ്പോഴേക്കും പറയാനുള്ള വാക്കുകള്‍ ഞാന്‍ മനസ്സില്‍ ഒരുക്കൂട്ടി വച്ചു.
അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അവള്‍ ആരെയാണീ നോക്കുന്നത്.?
കുറച്ചകലെ നിന്നൊരാള്‍ വരുന്നുണ്ടായിരുന്നു. അവള്‍ ഒന്ന് നിന്നു. അയാള്‍ വന്നവളുടെ ഒപ്പം നിന്നു. അയാള്‍ ഒരു വെള്ള ഷര്‍ട്ടും മുണ്ടുമാണ് ഉടുത്തിരുന്നത്. എന്റെ പറയാം വരും, ആറടി പൊക്കത്തില്‍ വെളുത് ചുവന്നു ഒരു സിനിമാനടനെ പോലെ ഇരിക്കുന്ന ഒരാള്‍...
അവള്‍ ചിരിച്ചുകൊണ്ടയാളോട് എന്തോ പറഞ്ഞു. അയാള്‍ അവളെ തല്ലാന്‍ കൈയ്യോങ്ങി. അവള്‍ ആ കൈപിടിച്ച് തന്റെ കൈകളില്‍ കോര്‍ത്ത്‌ പതുക്കെ നടന്നു വന്നു. എന്റെ അടുത്തെത്തിയപ്പോള്‍, പതുക്കെ ഉയര്‍ന്ന്, അയാളുടെ ചെവിയില്‍ എന്തോ സ്വകാര്യം പരജ്നു ചിരിച്ചു.
എന്നെ കടന്നു പോകുമ്പോള്‍ പതിവുള്ള ചിരി എനിക്ക് തരാന്‍ അവള്‍ ഇന്നും മറന്നില്ല...എന്റെ ഹൃദയം തകരുകയായിരുന്നു. പടുത്തു കെട്ടിയിരുന്ന ചില്ല് കൊട്ടാരം തകര്‍ന്നു വീണു ഹൃദയത്തില്‍ ചോരപ്പുഴയോഴുകി തുടങ്ങിയിരുന്നു.
അവളുടെ സ്വകാര്യം കേട്ട അയാളും എന്നെ തിരിഞ്ഞു നോക്കി, ഒരു ചിരി ആ മുഖത്തുമുണ്ടായിരുന്നു. അയാള്‍ പതുക്കെ ഒരു കൈ മുകളിലേക്കുയര്‍ത്തി അവളെ ചേര്‍ത്ത് പിടിച്ചു നടന്നു പോയി..
കുറച്ചങ്ങു ചെന്നപ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അവളുടെ മുകാതെ പുഞ്ചിരിക്കു പ്രകാശം കൂടുതലായിരുന്നു. എന്നെ കബളിപ്പിച്ചതിന്റെ, തിരു മണ്ടനാക്കിയതിന്റെ സന്തോഷതിലാകുമോ അത്?? അറിയില്ല....
പറയാന്‍ വച്ചിരുന്നതെല്ലാം എഴുതിയ കടലാസ് ചുരുട്ടി എറിഞ്ഞു, കങ്കളിലടിഞ്ഞു കൂടിയ കണ്ണീര്‍ കണങ്ങള്‍ മഞ്ഞിലേക്ക് വടിചെറിഞ്ഞു ഉദയസൂര്യനു നേര്‍ക്ക്‌ ഞാന്‍ നടന്നു പോയി....ഒരു നിരാശാ കാമുകന്റെ റോള്‍ ഭംഗിയാക്കിയ ചരിതാര്‍ത്യത്തോടെ.....

Tuesday, March 9, 2010

പ്രണയത്തില്‍ എരിഞ്ഞു തീരാറായ ഒരു സിഗരറ്റ് !

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....എപ്പോഴും ആ വയസ്സായ സ്ത്രീയുമുണ്ടാകുമായിരുന്നു കൂട്ടിനു.
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ ആ മുത്തശ്ശി....അവരൊരു പ്രോബ്ലം തന്നെ...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്ന ലക്ഷണമൊന്നുമില്ല. ജോസേട്ടന്‍ ടാപിംഗ് നടത്തി പോയ്ക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകറ്റില്‍ തപ്പി നോക്കി, അവിടെത്തന്നെ ഉണ്ട്. സിഗരറ്റിന്റെ ഒരു പാക്കാണ്. രാവിലത്തെ തണുപ്പകറ്റാനും കാത്തുനില്പ്പിനൊരു സുഖവും വരാന്‍ ഒന്ന് വലിച്ചാല്‍ മതിയെന്ന് പറഞ്ഞത് ശ്രീജിത്താണ്. അവന്‍ തന്നെ ആണ് ഈ പാക്കറ്റും തന്നത്.
ഒന്ന് വലിച്ചാലോ?
ഞാന്‍ വീണ്ടും ചുറ്റും നോക്കി. ആരും ഇല്ല. ഞാന്‍ മുണ്ട് മാടി കുത്തി പതുക്കെ തോട്ടത്തിലേക്ക് കയറി. പാക്കറ്റെടുത്തു തുറന്നു.ഒരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ചു. എന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
സിഗരറ്റ് കത്തിച്ചു.
ഞാന്‍ ആഞ്ഞുവലിച്ചു.
വായിലും മൂക്കിലുമൊക്കെ പുക കയറി.
നെഞ്ചാം കൂട്ടില്‍ നിന്നുമൊരു ചുമ മുകളിലേക്ക് കയറിവന്നു. ഞാന്‍ കണ്ട്രോള്‍ ചെയ്യാനാകുന്നത് ശ്രമിച്ചു, പക്ഷെ നോ യുസ്, ഞാന്‍ ചുമച്ചു കൊണ്ടേ ഇരുന്നു.
ചുറ്റും നോക്കി ആരും ഇല്ല. വീണ്ടും ഒരു പുക കൂടി, വീണ്ടും ചുമ.

വഴിയില്‍ ഒരു നിഴലങ്ങുന്നത് കണ്ടാണ്‌ നോക്കിയത്.പച്ച പാവാടയും ബ്ലൌസുമണിഞ്ഞു അവള്‍! ഞാന്‍ നിന്നു വലിക്കുന്നതും ചുമക്കുന്നതും അവള്‍ കണ്ടു എന്ന് സ്പഷ്ടം.ഞാന്‍ അനങ്ങാനാവാതെ നിന്നു പോയി. അവള്‍ ഒറ്റക്കായിരുന്നു ഇന്ന്....

അവള്‍ വഴിയില്‍ നിന്നും മാറി എന്റെ നേര്‍ക്ക്‌ നടന്നു വരുന്നു.
ഞാന്‍ സ്വപ്നത്തിലാണോ എന്നറിയാതെ നില്‍ക്കുകയാണ്.
അവള്‍ എന്റെ മുന്നില്‍ വന്നു നിന്നു.
ചുണ്ടിലെ കള്ളപുഞ്ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല.
ഒരു പാട് ചിത്രങ്ങള്‍ എന്റെ മുന്നിലൂടെ പാഞ്ഞുപോയി.
അവള്‍ എന്റെ കൈയ്യില്‍ നിന്നും സിഗരറ്റ് വാങ്ങി ദൂരെക്കളയുന്നു.എന്നിട്ടെന്നെ ഉപദേശിക്കുന്നു. ദൂരെ നിന്നും ജോസേട്ടന്‍ ഇത് കാണുന്നു, നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയായ അച്ഛനെ ഇതറിയിക്കുന്നു.
 നെക്സ്റ്റ് സീനില്‍ എന്നെ തൂണില്‍ കെട്ടിയിട്ടടിക്കുകയാണ് അച്ഛന്‍...ഹയ്യോ..
"അപ്പൊ ഇതിനാണല്ലേ എന്നും രാവിലെ വരുന്നത്?" എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്.
സ്വപ്നമല്ല. മുന്‍പില്‍ അവള്‍ നില്‍ക്കുന്നുണ്ട്. അവളുടെ നോട്ടം എരിഞ്ഞു പകുതിയായ സിഗരറ്റിലേക്കാണ്. 'അല്ല' എന്ന് പറയണമെന്ന് ഉണ്ട്. പക്ഷെ വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്നില്ല.
"നല്ല തണുപ്പ് അല്ലെ ഇന്ന്?" അവള്‍ വീണ്ടും ചോദിച്ചു.ഒരു വിഡ്ഢി കൂശ്മാണ്ടതെപ്പോലെ ഞാന്‍ തലയാട്ടി.
"രഞ്ജിത്, നല്ല ഫുട്ബോള്‍ കളിക്കാരനാണു അല്ലെ ?" വീണ്ടും, ഇവളിതെങ്ങനെ അറിഞ്ഞു....ഞാന്‍ വീണ്ടും ഒരു വിഡ്ഢിയെ പോലെ നിന്നു. അവള്‍ക്കെന്റെ പേരറിയാം...
"നല്ല തണുപ്പ്", അവള്‍ കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ട് വീണ്ടും പറഞ്ഞു. പിന്നെ ഒരു കാര്യം കൂടി ചോദിച്ചു. അതെന്നെ ഒരു വിഡ്ഢി മാത്രമല്ല ഇതികര്‍ത്തവ്യതാവിമൂടന്‍ എന്നൊക്കെ പറയുന്നത് പോലെ നിര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല. കാരണം അവള്‍ ചോദിച്ചത് "ഒരു പുകതരുമോ" എന്നായിരുന്നു!

Saturday, March 6, 2010

ഒരു 'ക' 'പ' കവിത....

കാതരമായിപ്പാടുന്നു പുഴ,
കളകളാരാവമോഴുക്കി
കാണാ മറയത്തിരുന്നു ചിരിക്കുന്നു ഇരുള്‍,
കനച്ച നിശബ്ധതെയെനോക്കി
പാടിപ്പറന്നു പോകും കിളികള്‍
പാടവരമ്പത്തു കൊത്തിപ്പെരുക്കുവാനിരുന്നു
പടിയളന്നു കളഞ്ഞൊരു നെല്ലോക്കെയും
പട്ടിണി വയറു നിറപ്പിച്ചു...
'ക' യെയും 'പ' യെയും കുളമാക്കി, ഇനി എതക്ഷരത്തെ വധിക്കും എന്ന ആലോചനയിലാണ് ഞാന്‍...
ഉത്തരാധൂനിക കവിതയാണ് താങ്കള്‍ ഇപ്പോള്‍ വായിച്ചത്. മലയാളത്തില്‍ വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ ഇതിന്റെ ആന്തരികാര്‍ത്ഥം മനസ്സിലാവാന്‍ വഴിയുള്ളൂ. വി.സി. ശ്രീജന്‍ സാറും അപ്പന്‍ സാരുമോന്നും ഇത് വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ്,ഞാന്‍ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്‌. അവരൊക്കെ കഴിഞ്ഞാല്‍ മലയാളത്തില്‍, ഉത്തരാധൂനിക സാഹിത്യം മനസ്സിലാക്കാന്‍ കഴിവുള്ളത് എനിക്ക് മാത്രമാണല്ലോ? ഞാനൊരു പുലി തന്നെ..........

Friday, March 5, 2010

ഒരു വിഡ്ഢിക്കാമുകന്റെ പ്രണയക്കുറിപ്പുകള്‍...സ്വപ്നലോകത്ത് നിന്നും...

പ്രേമിക്കാന്‍ തുടങ്ങിയപ്പോള്‍ നിന്നെ കാണാതിരിക്കാനാവില്ല ഓരോ നിമിഷവും എന്ന തോന്നലായിരുന്നു എനിക്ക്..
പ്രണയം നിന്നെ അറിയിക്കാതിരിക്കുന്ന ഓരോ നിമിഷവും നീ കൈവിട്ടുപോകുമെന്ന ഭയമായിരുന്നു ഉള്ളില്‍.
എന്റെ പ്രണയം അറിയിക്കാതെ തന്നെ നീ മനസ്സിലാക്കിയപ്പോള്‍, അത് നീ എനിക്ക് മനസ്സിലാക്കി തന്നപ്പോള്‍ ലോകത്തിനു താനെ മുകളിലാണ് എന്ന ഒരു ഭാവമായിരുന്നു എനിക്ക്.
പ്രണയം അല്പം പോസ്സസ്സിവ് ആയപ്പോള്‍ നിനക്കതു അന്ഗീകരിക്കനാവുമോ? എന്ന് ഞാന്‍ ഭയന്നു. പക്ഷെ, എന്റെ പോസ്സസ്സിവ്നെസ്സ് നീ ആസ്വദിക്കുന്നുണ്ടെന്നും അതെ തീവ്രതയുള്ള അനുരാഗം നിനക്കെന്നോടുമുന്ടെന്നു നീ എന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി.
എന്നിട്ടും തീരാത്ത എന്റെ സംശയം തീര്‍ക്കാന്‍ കാത്തുനില്‍ക്കാതെ ഇടക്കെപ്പോഴോ ദൂരേക്ക്‌ നീ പറന്നു പോയി.
എങ്കിലും എനിക്കറിയാമായിരുന്നു, നിന്റെയുള്ളില്‍ ഞാനൊരു നൊമ്പരം കലര്‍ന്ന സന്തോഷമാണെന്നു....

അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു...

Thursday, March 4, 2010

പ്രേമം പ്രേമേന ശാന്തി:

പ്രേമത്തിന്റെ പ്രതിരൂപങ്ങലാണ് നിങ്ങള്‍(ഞങ്ങള്‍). പ്രേമത്തെ പരിപോഷിപ്പിക്കുക, പ്രേമത്തില്‍ വിശ്വസിക്കുക, പ്രേമത്തില്‍ ജീവിക്കുക, പ്രേമം പ്രസരിപ്പിക്കുക- ഇത് ഒരു അധ്യത്മികമായ പ്രവര്‍ത്തിയാണ്. അത് നിങ്ങള്ക്ക് ഏറ്റവും അധികം പ്രയോജനപ്പെടും.പക്ഷെ ഒരു കാര്യം മറക്കരുതേ....ഇത് അധ്യത്മികമായ ഒരു പ്രവര്‍ത്തി മാത്രമാണ്.ഇതിനെ ഭൌതികമായ ഒരു നിലയിലെത്തിച്ചു പ്രസരിപ്പിക്കാന്‍ ശ്രമിച്ചാല്‍.....തടികേടാകും...വേറെന്താ

പണ്ടാരാണ്ട് പറഞ്ഞപോലെ, പ്രേമിച്ചാലും കുറ്റം പ്രേമിച്ചില്ലെങ്കിലും കുറ്റം എന്നാ സ്ഥിതിയാണ്..എന്താ?
പ്രേമിച്ചാല്‍ പെണ്ണിന്റെ ആങ്ങളമാര്‍ തല്ലും
പ്രേമിച്ചില്ലെങ്കില്‍ പെണ്ണും തല്ലും.....എന്താ?
പെണ്ണിന് ഏതെങ്കിലും ഒരുത്തന്റെ കൂടെപോയാല്‍ മതി...എന്താ?
ആങ്ങളമാര്‍ കല്യാണം നടത്തിക്കൊടുക്കുന്നില്ല...എന്താ?
അവര്‍ക്ക് പെങ്ങളുടെ പേരിലുള്ള സ്വത്ത്‌ മതി...അതുകൊണ്ടെന്താ?
എന്താവാന്‍? അടി എനിക്കിട്ടുതന്നല്ലേ?

വെട്ടാന്‍ വരുന്ന പോത്തിന്റെ അടുത്തുനിന്നും ഒടാമെന്നു വച്ചാല്‍ ചെല്ലുന്നത് വടിവാളുമായി നില്‍ക്കുന്ന മനോന്മണിയുടെ  മുന്‍പിലാണ്....അപ്പൊ എന്താ?

when one is in love, one always begins by deceiving oneself, and one always ends up by deceiving others...that is what the world calls a romance...