Friday, October 26, 2012

മുഖം കൈയ്യില്‍ നോക്കി ചിരിക്കുമ്പോള്‍...!! (ഉത്തരാധൂനികതക്ക് വീട്ടിലെ അടിച്ചു തളിക്കാരിയില്‍ ഉണ്ടായത്)

എന്റെ കൈ ആ സ്വിച്ച് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചതുപോലെയാണ് തോന്നിയത്.
വലിച്ചിട്ടും ബലം പ്രയോഗിച്ചിട്ടും പറിഞ്ഞു പോരുന്നില്ല..
ചുറ്റും നോക്കി, ആരും ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല നാണക്കേടാകുമോ...?
ആരോട് പറയാനാണ്? കൈ സ്വിച്ച് ബോര്‍ഡില്‍ ഒട്ടിയിരിക്കുന്നൂന്നു??
ഒന്ന് കൂടെ വലിച്ചു നോക്കി, ഭാഗ്യം കൈ കൂടെ പോന്നു....
ഗേറ്റ് കടന്നിറങ്ങി നടന്നു...നടക്കുകുക എന്നത് മാത്രമായിരുന്നു ലകഷ്യമെന്നത് കൊണ്ട് എങ്ങോട്ടെക്കാണ് എന്ന് ശ്രദ്ധിച്ചില്ല...
ഒരു ജീപ്പ് കടന്നു പോയി..
അടുത്ത വളവില്‍ ഒരു വൃദ്ധന്‍ ജീപ്പില്‍ ചാരി നില്‍പ്പുണ്ടായിരുന്നു..
ഒരു കൈയ്യില്‍ ചെറിയ ഒരു ബാഗ്‌, മറ്റേ കൈയ്യില്‍ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നപോലെ.
മുറിക്കൈയ്യന്‍ ജുബ്ബയും മുണ്ടും..കന്നഡ, ലേശം നരച്ച മുടി....
കണ്ടു പരിചയമുള്ളത് പോലെ...
അടുത്തേക്ക് ചെന്നു....
വൃദ്ധന്‍ ചിരിക്കുന്നു, എന്തൊക്കെയോ നിഗൂഡതകള്‍ ഇല്ലേ ആ ചിരിക്കുപിന്നില്‍??
എന്തോ സംസാരിക്കാന്‍ തുടങ്ങി അത് വേണ്ടെന്നു വച്ചു വൃദ്ധന്‍...തിരിഞ്ഞു ജീപ്പില്‍ കയറാന്‍ തുടങ്ങി....പക്ഷെ പെട്ടെന്ന് തിരിഞ്ഞു കൈ നീട്ടി, ഹസ്തധാനതിനായി....!
ഞാന്‍ ആ കൈയ്യില്‍ തൊട്ടു...
സൂര്യന്‍ അസ്തമിച്ചിരുന്നു...നേരിയ നാട്ടു വെളിച്ചം ഉണ്ടായിരുന്നത് മങ്ങി മങ്ങി വന്നു,,
അയാളുടെ കൈയ്യില്‍ നിന്നും കൈ എടുക്കാന്‍ സാധിക്കുന്നില്ല...
അയാള്‍ കുതറി ഓടാന്‍ നോക്കുന്നു...എനിക്കനങ്ങാന്‍ പറ്റുന്നില്ല..
അയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗ്‌ താഴെ വീണു..
പെട്ടെന്ന് കൈകളുടെ ബന്ധനം അഴിഞ്ഞു...
അയാള്‍ ഓടി ജീപ്പില്‍ കയറി..വണ്ടി പൊടി പറത്തിക്കൊണ്ടു പാഞ്ഞുപോയി....
നിലത്തു അയാളുടെ കൈയ്യില്‍ നിന്നും വീണ ബാഗ്‌ കിടപ്പുണ്ടായിരുന്നു...
ഞാന്‍ അത് തുറന്നു...
അതിനുള്ളില്‍ ഒരു തലയായിരുന്നു...
എന്റെ ചിരിച്ചുകൊണ്ടിരിക്കുന്ന തല...!
#നട്ടപ്രാന്ത്@നട്ടപ്പാതിര...

Tuesday, October 16, 2012

മാട്രാന്‍: ഒരു സാധാരണ മസാലപ്പടം.....

മാട്രാന്‍ പടത്തിന്റെ ഇന്റര്‍നെറ്റില്‍ വന്ന റിവ്യൂസ് ഒക്കെ വായിച്ച ക്ഷീണത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാണ്ടാണ് കാണാന്‍ പോയത്. സയാമിസ് ഇരട്ടകളെ നടികര്‍ തിലകങ്ങള്‍ മണിയന്‍ പിള്ള രാജു ചേട്ടനും സൈനുദ്ധീന്‍ ചേട്ടനും അവതരിപ്പിച്ചതിലും മെച്ചപ്പെടുത്താന്‍ സൂര്യക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കുക എന്ന മലയാളി ബുദ്ധിജീവി ഉദ്ദേശം(മലയാളീസിന്റെ അടുത്താ കളി..!) രഹസ്യമായി ഉണ്ടായിരുന്നു. ദോഷം പറയരുതല്ലോ, പടം കുഴപ്പമില്ലായിരുന്നു...ഒരു സാധാരണ തമിഴ് മസാല പടം..ഇനി അത് അടുത്തിരുന്ന സൂര്യയുടെ ഡൈ ഹാര്ഡ് ഫാനായ പടം രണ്ടാം തവണ കാണാന്‍ വന്ന ചേട്ടന്‍ പറഞ്ഞപോലെ പത്തിരുപതു മിനിറ്റ് എഡിറ്റു ചെയ്തു കളഞ്ഞതുകൊണ്ടാണോ എന്നറിയില്ല(അങ്ങിനെയാണെങ്കില്‍, ബിഗ്‌ സിനിമാസിലെ ഫിലിം ഓപ്പറെട്ടറെ എഡിറ്റര്‍ ആന്റണിക്ക് പകരക്കാരനാക്കുന്നതിനെ കുറിച്ചാലോചിക്കണം എന്ന് കെ വി ആനന്ദ് സാറിനോടപേക്ഷ)

അപ്പൊ ഇനി കഥാസാരം...സൂര്യയും സൂര്യയും കണ്‍ജോയിന്റ് ട്വിന്‍സ് ആണ്. അഖിലനും വിമലനും. രണ്ടുപേര്‍ക്കും കൂടി ഒരൊറ്റ ഹൃദയം....അതവര്‍ കാജല്‍ അഗര്‍വാളിനു കൊടുക്കുന്നു. സാധാരണ സിനിമകളിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്‌ പോലെ ഒക്കെ തന്നെയാണ് ഇതിലും..ഒരാള്‍ സ്ട്രൈറ്റ്‌ ഫോര്‍വേര്‍ഡ്, നല്ല ഗുണങ്ങളുടെ വിളനിലം, മറ്റെയാള്‍ ഫണ്ണി, മിസ്ചീവിയസ് അങ്ങിനെയൊക്കെ ഉള്ള നല്ല ക്യാരക്ടര്‍...സ്വന്തമായിട്ടൊരു ഹൃദയം ഇല്ലെങ്കിലും ആനയുടെ വലിപ്പമുള്ള ഹൃദയം ഉള്ളയാള്‍. രണ്ടു നായികമാരും ഒരു നായകനുമുള്ള സിനിമകളില്‍ ഒരു നായിക വീര മൃത്യു പ്രാപിക്കുന്നതുപോലെ ഒരു നായകന്‍ ഇന്റെര്‍വെല്ലിനു തൊട്ടു മുന്‍പ് മരിക്കുന്നു... വിമലന്റെ മരണവും കഥയില്‍ ഇടയ്ക്കിടെ നടക്കുന്ന കൊലപാതകങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വിമലന്‍ ഇല്ലാതെ അഖിലനു ജീവിക്കാന്‍ സാധിക്കുമോ, സ്വന്തം അച്ഛന്റെ ഫാക്ടറിയില്‍ നിന്നും പടച്ചു വിടുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആപത്തുളവാക്കുന്നതാണെന്ന് ആഖിലന്‍ കണ്ടെത്തുമോ, ഇനി കണ്ടെത്തിയാല്‍ അയാള്‍ അച്ഛനെ എന്ത് ചെയ്യും തുടങ്ങിയ ഭീഭത്സകരമായ ചോദ്യങ്ങള്‍ക്കുത്തരമാണ് രണ്ടാം പകുതി.

അഭിനേതാക്കള്‍ എല്ലാവരും, പ്രത്യേകിച്ച് വില്ലനായി വരുന്ന സച്ചിന്‍ കേധേക്കര്‍, നന്നായി. കാജല്‍ അഗര്‍വാളിന്റെ സൌന്ദര്യം നാള്‍ക്കുനാള്‍ കൂടിവരുന്നോ???(ശ്യോ)...സൂര്യയെപ്പറ്റി പറഞ്ഞു തഴമ്പിച്ചത് മാത്രമേയുള്ളൂ (ഔട്ട്‌ ഓഫ് ദി വേള്‍ഡ് എന്ന്.. ).

 ടെക് നിക്കല്‍ സൈഡ് സൂപ്പര്‍ ആയിരുന്നു, പ്രത്യേകിച്ചും സൌന്ദര്‍ രാജിന്റെ സിനിമാട്ടോഗ്രാഫി. VFX  ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ഹാരിസ് ജയരാജിന്റെ പാട്ടുകള്‍ക്ക് ഒരു ഗുമ്മു പോരായിരുന്നു എന്നാണു വ്യക്തിപരമായ അഭിപ്രായം.

 കെ വി ആനന്ദും റൈറ്റര്‍ ഡ്യുഒ സുബ-യും കുറച്ചു കൂടി ഹോം വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ടെക് നോലോജിക്ക ലി ബ്രില്ല്യന്റ് എന്നതിലുപരി ഒരു നല്ല ചിത്രം എന്ന പേര് നേടാന്‍ മാട്രാന് സാധിക്കുമായിരുന്നു.

അപ്പൊ കൂട്ടിയും കിഴിച്ചും പാര്‍ത്താല്‍ ഒരു അയനോ കോ-യോ പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് ഗജിനി പ്രതീക്ഷിച്ചു ഏഴാം അറിവ് കാണാന്‍ കേറിയ അനുഭവം ആയിരിക്കും ഉണ്ടാവുക. ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ(ഞാന്‍ ഉള്‍പ്പെടില്ല :p) റിവ്യൂ വായിച്ച് ക്ഷീണി ച്ചൊക്കെയാണ് പോകുന്നതെങ്കില്‍, ലോക്കല്‍ എഡിറ്റര്‍ ചേട്ടന്‍ കനിഞ്ഞാല്‍ തെറി വിളിക്കണ്ടിറങ്ങി പ്പോരാന്‍ പറ്റുന്ന ഒരു പടം കണ്ട സമാധാനത്തില്‍ പോപ്‌ കോണ്‍ പാക്കറ്റ് വേസ്റ്റ് ബിന്നിലിട്ട് ഇറങ്ങിപ്പോരാം..

Monday, July 9, 2012

തട്ടത്തിന്‍ മറയത്ത്; മറയത്തു നിന്നല്ലാത്ത ചില കാഴ്ച്ചകള്‍ആദ്യമേ തന്നെ ഒരു മുന്‍‌കൂര്‍ ജാമ്യം എടുത്തോട്ടെ. നല്ല പാത്ര സൃഷ്ടിയോടെയുള്ള ഒരു പ്രണയ കഥ, അത് സിനിമയിലായാലും കഥകളിലായാലും ഒരുപാട് എന്ജോയ്‌ ചെയ്യുന്ന ഒരാളാണ് ഞാന്‍.......................,. അതുകൊണ്ട് തന്നെയാണ് വിനീത് ശ്രീനിവാസന്‍ 'ഉമ്മച്ചി കുട്ടിയെ പ്രേമിച്ച നായരുടെ കഥ' എന്ന ടാഗ് ലൈനോടെ "തട്ടത്തിന്‍ മറയത്ത് " എന്ന പ്രണയ കഥ എടുക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷവും ഒപ്പം അല്പം ആശങ്കയും ഉണ്ടായത്. കുറച്ചധികമായി  പ്രണയ കഥകള്‍ എന്ന പേരില്‍ മലയാളത്തില്‍ പടച്ചു വിടപ്പെട്ട സൃഷ്ട്ടികള്‍ കണ്ട ഒരാള്‍ക്ക്‌ അങ്ങിനെ തോന്നിയതില്‍ തെറ്റെന്തെങ്കിലും ഉണ്ടെന്നു ആരും പറയും എന്ന് തോന്നുന്നില്ല..

സിനിമയുണ്ടായ കാലം മുതല്‍ക്കുള്ള പണക്കാരി നായികയെ പ്രേമിക്കുന്ന ദാരിദ്രവാസിയായ നായകന്‍റെ കഥ തന്നെയാണ് തട്ടത്തിന്‍ മറയത്തും പറയുന്നത്. നായിക അതി സുന്ദരിയാണ് , വഴിയെ പോകുന്ന ആര്‍ക്കും കേറി പ്രേമിക്കാന്‍ തോന്നുന്നത്ര സുന്ദരി(എനിക്കും തോന്നി), സുന്ദരി മാത്രമല്ല കലാകാരിയുമാണ്. ഇന്ഗ്ലിഷിലും സംഗീതത്തിലും പടം വരയിലും ഒക്കെ പുലി. നായകന്‍, വെല്‍, ഭൂരിപക്ഷമായ അലവലാതി സമൂഹത്തിലെ ഒരു അംഗം.ക്ലാസുകളില്‍ "ഇരുന്നു"  പഠിക്കുന്ന, പ്രത്യേകിച്ചു കഴിവുകള്‍ ഒന്നുമില്ലാത്ത ഒരാള്‍. . നായരാണ്, ദൈവ വിശ്വാസിയാണ്, പക്ഷെ  നല്ലൊരു കമ്മ്യൂണിസ്റ്റും ആണ്. ഇവര്‍ തമ്മില്‍ കാണുന്നു. യുഗാരംഭം മുതല്‍ക്കുള്ള പ്രണയം എന്ന വികാരം നായകനെ പിടികൂടുന്നു.സ്വന്തം ജീവിതം തന്റെ ഇഷ്ടപ്രകാരം ആയിരിക്കണം എന്ന് നിര്‍ബന്ധമുള്ള നായിക, നായകന്‍റെ ചില കോപ്രായങ്ങള്‍ കണ്ടിട്ടാണോ അതോ വേറെന്തെങ്കിലും കൊണ്ടാണോ എന്തോ , നായകനെ പ്രണയിക്കുന്നു. കമിതാക്കള്‍ക്കിടയില്‍ നിശ്ചയമായും കടന്നു വരേണ്ട വ്യവസ്ഥായികമായിട്ടുള്ള ഇടപെടലുകള്‍  പ്രണയത്തിനു തടയിടുന്നുണ്ടെങ്കിലും , ആന്‍ഡ്‌ ദേ ലിവ്ഡ് ഹാപ്പിലി എവര്‍ ആഫ്ടെര്‍ എന്ന ഹാപ്പി എന്ടിങ്ങിലേക്ക്  കഥ എത്തുന്നു.

ഇങ്ങനെ പറഞ്ഞു പഴകിയ ഒരു കഥ കണ്ടു മടങ്ങുമ്പോള്‍ ഞാനുള്‍പ്പെടെയുള്ള പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞ പത്തു വര്‍ഷങ്ങളില്‍ ഇറങ്ങിയ ഏറ്റവും നല്ല പ്രണയകഥ , അല്ലെങ്കില്‍ അനിയത്തിപ്രാവിനു ശേഷം ഇറങ്ങിയ ഏറ്റവും നല്ല പ്രണയ ചിത്രം എന്ന് തോന്നുന്നിടത്താണ് വിനീത് എന്ന സംവിധായകന്‍ വിജയിക്കുന്നത്.  

നായിക പ്രണയം തുറന്നു പറയുന്ന ഭാഗം വരെയുള്ള  രംഗങ്ങളാണ് ഈ സിനിമയില്‍ ഏറ്റവും നന്നായി എനിക്ക് അനുഭവപ്പെട്ടത്. പലപ്പോഴായി ഞാന്‍ തന്നെ അനുഭവിച്ചിട്ടുള്ള കാര്യങ്ങള്‍, എന്റെ മാത്രം അനുഭവമാവില്ല അത്, പ്രണയിച്ചിട്ടുള്ള, അല്ലെങ്കില്‍ പ്രണയിക്കാന്‍ ശ്രമിച്ചിട്ടുള്ള ഓരോരുത്തര്‍ക്കും അങ്ങിനെ തോന്നിയേക്കാം. 
നായികയുടെ ഒരു നോട്ടം, ആ നോട്ടം ഉയര്‍ത്തി വിടുന്ന എനര്‍ജി, ഇരിക്കാനും, നിക്കാനും, കിടക്കാനും, ഉറങ്ങാനും, ഒന്നും കഴിയാത്ത അവസ്ഥയിലെക്കെത്തിക്കുന്നു , എപ്പോഴും ഒരു സ്വപ്നലോകത്തിരിക്കുന്ന പ്രതീതി. ഈ രംഗങ്ങള്‍ ഒക്കെ അനുഭവ വേദ്യമാക്കുന്നതില്‍  നിവിന്‍ പോളിയും സുഹൃത്തുക്കളുടെ റോളുകളിലെത്തിയ അജു വര്‍ഗീസും പേരറിയാത്ത മറ്റു രണ്ടു പേരും വഹിച്ച പങ്കു വളരെ വലുതാണ്‌.
എല്ലാ പ്രണയത്തിലും കമിതാക്കളോടൊപ്പം അല്ലെങ്കില്‍ അവരെക്കാള്‍ ആ കഥയെ അനുഭവവേദ്യമാക്കുന്നത്/നശിപ്പിക്കുന്നത്  അവരുടെ സുഹൃത്തുക്കളാണ്. ഇവിടെയും അങ്ങിനെ തന്നെ.അജു വര്‍ഗീസിന്റെ/സണ്ണി വയിനിന്റെ ക്യാരെക്ടര്‍ പോലെ സുഹൃത്തുക്കള്‍ ശരിക്കും എല്ലാവര്ക്കും ഉള്ളതല്ലേ? എനിക്കുണ്ട് :)
രണ്ടാം  പകുതിയില്‍ കഥ മത സാമൂഹിക തലങ്ങളുടെ മെലോ ഡ്രാമ യിലേക്ക്  പോകും എന്ന് തോന്നിച്ചെങ്കിലും ഭഗത് വന്നതോട് കൂടി വീണ്ടും ട്രാക്കിലെത്തി. മനോജ്‌ കെ ജയന്റെ കഥാപാത്രം (പോലീസുകാരിങ്ങനെ  ഒക്കെ ചെയ്യുമോ എന്ന് തോന്നിച്ചെങ്കിലും) നന്നായിരുന്നു.
നായികക്ക് നായകന്‍റെ പ്രണയത്തിനു നിന്ന് കൊടുക്കുക എന്നതല്ലാതെ പ്രത്യേകിച്ചഭിനയിക്കേണ്ട ആവശ്യം ഉണ്ടായില്ല.മുഴുവന്‍ പടത്തിലും സംസാരിക്കാനായിട്ട്  അവര്‍ വാ തുറക്കുന്നത് അഞ്ചോ ആറോ തവണയാണ്. നായരുടെ കഥയായതുകൊണ്ടു അത് കല്ലുകടിയായതും ഇല്ല.

പക്ഷെ ഇവരെക്കാളൊക്കെ ഉപരി വിനീത് കഴിഞ്ഞാല്‍ ഈ സിനിമയെ അനുഭവിപ്പിച്ചതില്‍ മുഖ്യ  പങ്കു വഹിച്ചത് സംഗീത സംവിധാനം നിര്‍വഹിച്ച ഷാന്‍ റഹ്മാനും ക്യാമറമാന്‍ ജോമോന്‍ ടി ജോണുമാണ്.
നല്ല പാട്ടുകള്‍, ചിത്രത്തോട് ചേര്‍ന്ന് പോകുന്ന വിഷ്വലുകള്‍, യാഥാര്‍ത്യത്തോടോട്ടി നില്‍ക്കുന്ന കഥാപാത്രങ്ങളും സംഭാഷണങ്ങളും, അതിനു ചേര്‍ന്ന നടീനടന്മാരും എന്താണ് തനിക്കാവശ്യം എന്നറിയാവുന്ന ഒരു സംവിധായകനൊപ്പം ചേര്‍ന്നപ്പോള്‍ "തട്ടത്തിന്‍ മറയത്ത്" ഉണ്ടായി. 

പോസിടിവുകള്‍ മാത്രം പറഞ്ഞു ഒരു പ്രോമോഷണല്‍ റിവ്യൂ എഴുതുകയായിരുന്നില്ല ലക്‌ഷ്യം, പക്ഷെ എഴുതി വന്നപ്പോള്‍ പോസിടിവുകള്‍ ആണ് കൂടുതല്‍.. അതിനര്‍ത്ഥം നെഗടിവസ് ഇല്ല എന്നല്ല. സിനിമ കണ്ടു തീയറ്ററില്‍ നിന്നിറങ്ങുന്നത് വരെ അങ്ങിനെ ഒന്നും തോന്നില്ല എന്ന് മാത്രമാണ്. പ്രണയിച്ചവര്‍ക്ക് ഓര്‍മ്മകള്‍ അയവിറക്കാനും  പ്രണയിക്കാത്തവര്‍ക്ക് നഷ്ടബോധത്തില്‍ നീന്തിക്കുളിക്കാനും ഇനി പ്രണയിക്കാന്‍ ഉള്ളവര്‍ക്ക് സ്വപ്നം കാണാനും തട്ടത്തിന്‍ മറയത്ത് ഒരു ചൂണ്ടു പലകയാണ്, ഒരു രണ്ടു മണിക്കൂര്‍ നേരത്തേക്കെങ്കിലും.....!

Saturday, March 17, 2012

ഓര്‍ഡിനറി: അത്രയ്ക്ക് ഓര്‍ഡിനറി ഒന്നുമല്ല....!


 നവാഗതനായ സുഗീത് കഥയെഴുതി  സംവിധാനം നിര്‍വഹിച്ച ചിത്രമാണ് ഓര്‍ഡിനറി. ജീവിതത്തില്‍ ആദ്യമായാണ് ഒരു സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്നത്... അതിന്റെ ഒരു എക്സൈട്മെന്റ്റ് ഉണ്ടായിരുന്നു പടം കാണാന്‍ കയറിയപ്പോള്‍. എന്ത് കൊണ്ടാണ് ഈ ചിത്രം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ-ക്കായി   തിരഞ്ഞെടുത്തത് എന്ന് ചോദിച്ചാല്‍ ഉത്തരം ഇല്ല.. അങ്ങിനെ സംഭവിച്ചു...അത്രന്നെ...

ഗവി എന്ന കാടിന് നടുവിലുള്ള ഗ്രാമത്തിലേക്ക്  കണ്ടക്ടരായുള്ള   നിയമനം കിട്ടിയെത്തുന്ന ഇരവി കുട്ടന്‍ പിള്ള എന്ന കഥാപാത്രത്തില്‍ നിന്നുമാണ് പടം തുടങ്ങുന്നത്...ബിജു മേനോന്റെ ഇന്ട്രോടക്ഷനോടെ പദത്തിന്റെ ടെമ്പോ വര്‍ധിക്കുന്നു...കൂട്ടത്തിലേക്ക് അയ്യപ്പ ബിജുവിന്റെ ഭാവാദികളോടെ ബാബുരാജ്‌ എത്തുമ്പോഴേക്കും ഗവിയിലെക്കുള്ള യാത്ര രസകരമാകുന്നു. ബിജു മേനോന്റെയും ബാബുരാജിന്റെയും വണ്‍ ലൈനറുകളിലൂടെ ആദ്യപകുതി പ്രേക്ഷകനെ ചിത്രത്തോട് ചേര്‍ത്ത് നിര്‍ത്തി, ഇടവേളയില്‍ പ്രധാന കഥയിലേക്ക്‌ പ്രവേശിക്കുന്നു, ഓര്‍ഡിനറി.
പ്രധാന കഥക്ക് അത്രക്കൊന്നും പുതുമ അവകാശപ്പെടാന്‍  ഇല്ലെങ്കിലും, പ്രേക്ഷകനെ മടുപ്പിക്കാതെ സീറ്റില്‍ തന്നെ ഇരുത്താനാവുന്നുണ്ട്. ഒരു കുറ്റം, ഒരാള്‍ വിശ്വസിക്കുന്നു താനാണ് അത് ചെയ്തതെന്ന്...യഥാര്‍ത്ഥത്തില്‍ അത് ചെയ്തത് മറ്റൊരാള്‍...ആ മറ്റൊരാളുടെ മൂടുപടം നീക്കിയുള്ള പുറത്തു വരവിലാണ് ഇത്തരം ചിത്രങ്ങളുടെ ജീവന്‍.. പക്ഷെ ഇവിടെ, സെക്കന്റ്‌ ഹാഫില്‍ ആദ്യം തന്നെ നമുക്ക് മനസ്സിലാവും ആരാണ് കൃത്യം ചെയ്തത് എന്ന്(എന്റെ അടുത്തിരുന്ന ആള്‍ക്ക് മനസ്സിലായി, അയാള്‍ അത് വിളിച്ചു പറയുകയും ചെയ്തു...:) ).  അത് പക്ഷെ സിനിമയുടെ ആസ്വാദനത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല എന്നിടത്താണ് ഓര്‍ഡിനറി വിജയിക്കുന്നത്.

ഇരവിക്കുട്ടന്‍ പിള്ളയായി കുഞ്ചാക്കോ ബോബന്‍ നന്നായി..കഴിഞ്ഞ വര്‍ഷത്തെ ഫോം ഈ വര്‍ഷവും നിലനിര്‍ത്താനാവും അദ്ദേഹത്തിന് എന്ന് തോന്നുന്നു ഈ ചിത്രത്തിലൂടെ... പക്ഷെ, ഈ ചിത്രത്തിലെ യഥാര്‍ത്ഥ താരം ബിജു മേനോന്‍ ആണ്..അല്പം പഞ്ചാര പ്രിയനും വെള്ളമടി പ്രേമിയുമായ ഒരു നാട്ടിന്‍പുറത്ത് കാരന്‍ ഡ്രൈവര്‍.  അദ്ദേഹം ഉപയോഗിക്കുന്ന സ്ലാന്ഗ് എനിക്ക് അത്ര പരിചയമുള്ളതല്ല, എന്നാലും നന്നായിട്ടിണ്ട്‌..ചാക്കോച്ചനും ബിജു മേനോനും തമ്മിലുള്ള കെമിസ്ട്രിയാണ്  ഈ ചിത്രത്തിന്റെ ജീവന്‍...

നായികക്ക് വലിയ റോള്‍ ഇല്ലാത്തത് നന്നായി എന്ന് അതവതരിപ്പിച്ച  പുതു മുഖം വിചാരിചിട്ടുണ്ടാവണം ..അത്രയ്ക്ക് നന്നായിരുന്നു അവരുടെ അഭിനയം, ഹോ... ചിത്രത്തിലെ ബോറിംഗ് സീനുകളിലോക്കെ (പ്രണയം) അവരുടെ പ്രകടനം എടുത്തു പറയേണ്ടത് തന്നെയാണ്..

ആദ്യ പകുതിയില്‍ മാത്രമേ വരുന്നുള്ളൂ എങ്കിലും ബാബുരാജിന്റെ കുടിയന്‍ വേഷം അദ്ധേഹത്തിന്റെ ഇപ്പോഴത്തെ ഇമേജിന് യോചിക്കുന്നതായി... ആന്‍ അഗസ്ത്യനെ വെറുതെ വേഷം കെട്ടിച്ചു..ലാലു അലെക്സ്, ജിഷ്ണു, സലിം കുമാര്‍ തുടങ്ങിയവരും താന്താങ്ങളുടെ വേഷങ്ങള്‍ ഭംഗിയാക്കി.

അസിഫ് അലിയെ പറ്റി ഒന്നും പറയാനില്ല. നന്നായി എന്നോ മോശമായി എന്നോ...ഭദ്രന്‍ എന്ന ആര്‍ക്കും ഭയം ജനിപ്പിക്കുന്ന കഥാപാത്രമാവാന്‍ മീശ പിരിച്ചുവച്ചത് കൊണ്ടോ, മുടി വെട്ടാതെ പാറിപറത്തിയിട്ടത്   കൊണ്ടോ സാധിക്കുമോ? അറിയില്ല....പക്ഷെ അവസാന രംഗങ്ങളിലെ ഭാവാഭിനയം....മിക്കവാറും ഈ വര്‍ഷത്തെ ഓസ്കാര്‍ അവര്‍ അദ്ദേഹത്തിന് വീട്ടില്‍ കൊണ്ട് കൊടുക്കും...

വിദ്യാസാഗറിന്റെ ഗാനങ്ങള്‍ അധിക ബഹളമയമല്ലാത്തത് കൊണ്ട് കുഴപ്പം ഇല്ലായിരുന്നു ... അതില്‍ കൂടുതലൊന്നുമില്ല.

എടുത്തു പറയേണ്ട മറ്റൊരു കാര്യം, ക്യാമറ വര്‍ക്ക്‌ ആണ്... സ്പെക്ടാകുലര്‍...ടെക്നിക്കല്‍ ഡിപാര്‍ട്ട്മെന്റ് എല്ലാം നന്നായി. ഡീറ്റയില്‍സ് അറിയാത്തതുകൊണ്ട് ഒന്നും പേരെടുത്തു പറയുന്നില്ല.

നാവാഗതന്റെ പാകപ്പിഴകള്‍ പരമാവധി ഒഴിവാക്കി ചിത്രമെടുത്ത സുഗീത്  തന്നെയാണ് ഈ ഓര്‍ഡിനറിയുടെ ഡ്രൈവര്‍.. പ്രതീക്ഷവയ്ക്കാവുന്ന ഒരു യുവ സംവിധായകന്‍ കൂടി...

പോരായ്മകള്‍ ഉണ്ടെങ്കിലും, തീയേറ്റര്‍ വിട്ടിറങ്ങുമ്പോള്‍ ഒരു നല്ല ചിത്രം കണ്ടിറങ്ങിയ പ്രതീതി സമ്മാനിച്ചു ഓര്‍ഡിനറി. സമീപ കാല ചിത്രങ്ങളെ വച്ച് നോക്കുമ്പോള്‍ ഒരു വലിയ സംഭവം തന്നെ. എനിക്ക് തോന്നിയത്, ചിത്രം കാണുന്ന മറ്റുള്ളവര്‍ക്കും തോന്നിയാല്‍, പരസ്യങ്ങളിലല്ലാതെ ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ ഹിറ്റ്‌...

 N B . സൌത്ത് ഇന്ത്യയില്‍ ഇന്ഗ്ലിഷ് സംസാരിക്കുന്ന ഒരേ ഒരു കണ്ടക്ടര്‍ താനാണ് എന്ന് ചാക്കോച്ചന്‍ പറയുന്നുണ്ട്.....ശരിക്കും ആണോ????

Saturday, February 18, 2012

രഞ്ജിത്തിന്റെ തിരക്കഥയുടെ പ്രേതം, അഥവാ "ശശി"

ആഴങ്ങളെ സ്നേഹിച്ചിരുന്നു ഞാന്‍ ഒരിക്കല്‍...
ഉയരങ്ങള്‍ ഭയവുമായിരുന്നു, എനിക്ക്...
ഉയര്ച്ചകളുടെ പടികള്‍ കയറുന്നതിലുള്ള ഭയമാണോ എന്നെ
തോല്‍വികളുടെ ആഴങ്ങളിലേക്ക് എറിഞ്ഞു കൊണ്ടിരുന്നത്??
  ആഴങ്ങളിലേക്ക് പോകും തോറും പോക്കിന്റെ വേഗം വര്‍ദ്ധിപ്പിക്കാന്‍
സഹായങ്ങളുമായി അവര്‍ വന്നു...
ഞാന്‍ അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു....
വായുവായും ദാഹ ജലമായും അവര്‍ എന്നെ കീഴടക്കി...
ഞാന്‍ എന്നെ തിരിച്ചറിഞ്ഞു....
അവര്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ ഉയരത്തിലേക്ക് പോകണം എന്നാഗ്രഹിച്ചു...
ആഗ്രഹിച്ചു തീരുമ്പോഴേക്കും അവര്‍ എന്നെ വിട്ടു പോയിരിക്കും..
വീണ്ടും അവരിലെക്കലിഞ്ഞു ഞാന്‍,
ഉയരങ്ങളെ സ്വപ്നം കാണാന്‍ വേണ്ടി...
സ്വപ്നങ്ങളെ വിട്ടകന്നു ജീവിക്കുന്നത് പ്രയാസമായപ്പോള്‍
സ്വപ്നങ്ങളിലേക്ക് ഞാന്‍ നടന്നു പോയി...
ശരീരമില്ലാതെ ഭൂമിയില്‍ ജീവിക്കാനാവില്ല എന്നുപറഞ്ഞു
ചിലര്‍ എന്നെ ബലമായി ഇവിടെ നിന്നും എങ്ങോട്ടോ കൊണ്ടുപോയി
നരകമോ സ്വര്‍ഗമോ അറിയില്ല
പുകയ്ക്കും ജലത്തിനും മാത്രം ഒരു കുറവുമില്ല, അത്രമാത്രം....!!
ഒരേ ഒരു പരാതി മാത്രം
പുക ശ്വസിക്കാനുമാവുന്നില്ല;
ജലം കുടിക്കാനുമാവുന്നില്ല...

ഇത് രണ്ടിനുമാല്ലെങ്കില്‍ ഇതു എന്തിനാണിവിടെ ??
ഞാന്‍ എന്തിനാണിവിടെ??
ആത്മഹത്യ ചെയ്യാമെന്ന് വച്ചാല്‍ തന്നെ ഒരു ശരീരം വേണ്ടേ നശിപ്പിക്കാന്‍???

അപ്പൊ ഞാനാരായി???

സലിം കുമാറിന്റെ ഭാഷയില്‍,
മധ്യ തിരുവിതാംകൂര്‍ വാണിരുന്ന രാജാവാ, പേര് "ശശി"
അത്രന്നെ....!! 

  
     
 

Tuesday, January 3, 2012

The Game of Shadows


For an avid Sherlock Holmes fan, it would have been difficult to digest the acrobatic, hyper active avatar of Robert Downey Jr. in the first edition of what now is a two movie old franchise which takes the viewers through the life and adventures of one of histories dearest fictional detective, Sherlock Holmes. The director Guy Ritchie, just like the more celebrated contemporary Chris Nolan have taken the fictional superhero out of the shelf and interpreted in his own way and the interpretation, I must say, is as good as the trilogy of the Dark Lord. Though not based on any of the stories written by Sir Arthur Conan Doyle, the first movie was enough to satiate the hungry fans of Sherlock Holmes with the combination of dark presentation and smart actors with witty dialogues. When it comes to the second installment, the events of which takes place after an year of the first one, the plot thickens with anarchy or organized crime helmed by certain Prof. James Moriarty seeps in. Also, the viewers get to see the cool camaraderie which was one of the highlight of the first movie becomes more strong between the lead characters.

Game Of Shadows also follows the same idiom of action cuts classically put together to create a fast paced, visually stunning film just like the first installment. Some of the action sequences which include a train fight (a war rather than a fight) with Holmes' unconventional act against Watson's newly wed wife(“I timed it perfectly” makes my smile even now), a forest escape, Holmes' attempt to downsize an enemy whom he visualizes as a primate bird, are absolutely mesmerizing. Shot in dense, damp, depressing and dark London's foggy weather, the visuals show you only as much as you need to see. Truly a game of silhouettes and shadows. The visual appeal will not leave you disappointed nor will the plot which travels all across the globe and climaxes in a peace summit in Switzerland. A word about the dialogues: Arresting, humourous and laced with Downey's characteristic sardonic wit.

Seen as an action flick, like the first movie, Game of Shadows too is an enjoyable, edge of the seat entertainer. But since the hero of the movie is Sherlock Holmes and many of us like me have grown up reading about the laid back but intellectual scholar and loved to follow his deduction when crimes occurred and solutions were needed. For, Sherlock Holmes deductions were beyond the realm of normal intelligence. But here we hardly get to see Holmes playing Rene or Moran even for a moment and showing us how he reaches conclusions and places. I must say, when in the theater and watching this epic size adventure, none of these thoughts pass through the mind.

Performance wise, I must say it is one Downey Jr.'s best. His insomniac expressions flirting with insanity and the one liners makes him the best suited to play the character. Jude Law with the restrained performance is an adequate folly to Downey's exuberance. It was said earlier that Brad Pitt might be roped in to play Prof. Moriarty's role and the sheer expectation that news brought would be the reason why I felt Prof. Moriarty's character was bit weak.. However, the best scenes, other that the well shot action scenes, were involving Moriarty.

It is a must watch film for all the action movie buffs and Sherly(as Microft calls Sherlock Holmes) lovers. A fast paced film to set the tone for the summer of action block busters and a perfect start to the new year with the perfect super hero till the Dark knight rises....!