ആഴങ്ങളെ സ്നേഹിച്ചിരുന്നു ഞാന്‍ ഒരിക്കല്‍...
ഉയരങ്ങള്‍ ഭയവുമായിരുന്നു, എനിക്ക്...
ഉയര്ച്ചകളുടെ പടികള്‍ കയറുന്നതിലുള്ള ഭയമാണോ എന്നെ
തോല്‍വികളുടെ ആഴങ്ങളിലേക്ക് എറിഞ്ഞു കൊണ്ടിരുന്നത്??
ആഴങ്ങളിലേക്ക് പോകും തോറും പോക്കിന്റെ വേഗം വര്‍ദ്ധിപ്പിക്കാന്‍
സഹായങ്ങളുമായി അവര്‍ വന്നു...
ഞാന്‍ അവരെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു....
വായുവായും ദാഹ ജലമായും അവര്‍ എന്നെ കീഴടക്കി...
ഞാന്‍ എന്നെ തിരിച്ചറിഞ്ഞു....
അവര്‍ അടുത്തുള്ളപ്പോള്‍ ഞാന്‍ ഉയരത്തിലേക്ക് പോകണം എന്നാഗ്രഹിച്ചു...
ആഗ്രഹിച്ചു തീരുമ്പോഴേക്കും അവര്‍ എന്നെ വിട്ടു പോയിരിക്കും..
വീണ്ടും അവരിലെക്കലിഞ്ഞു ഞാന്‍,
ഉയരങ്ങളെ സ്വപ്നം കാണാന്‍ വേണ്ടി...
സ്വപ്നങ്ങളെ വിട്ടകന്നു ജീവിക്കുന്നത് പ്രയാസമായപ്പോള്‍
സ്വപ്നങ്ങളിലേക്ക് ഞാന്‍ നടന്നു പോയി...
ശരീരമില്ലാതെ ഭൂമിയില്‍ ജീവിക്കാനാവില്ല എന്നുപറഞ്ഞു
ചിലര്‍ എന്നെ ബലമായി ഇവിടെ നിന്നും എങ്ങോട്ടോ കൊണ്ടുപോയി
നരകമോ സ്വര്‍ഗമോ അറിയില്ല
പുകയ്ക്കും ജലത്തിനും മാത്രം ഒരു കുറവുമില്ല, അത്രമാത്രം....!!
ഒരേ ഒരു പരാതി മാത്രം
പുക ശ്വസിക്കാനുമാവുന്നില്ല;
ജലം കുടിക്കാനുമാവുന്നില്ല...
ഇത് രണ്ടിനുമാല്ലെങ്കില്‍ ഇതു എന്തിനാണിവിടെ ??
ഞാന്‍ എന്തിനാണിവിടെ??
ആത്മഹത്യ ചെയ്യാമെന്ന് വച്ചാല്‍ തന്നെ ഒരു ശരീരം വേണ്ടേ നശിപ്പിക്കാന്‍???
അപ്പൊ ഞാനാരായി???
സലിം കുമാറിന്റെ ഭാഷയില്‍,
മധ്യ തിരുവിതാംകൂര്‍ വാണിരുന്ന രാജാവാ, പേര് "ശശി"
അത്രന്നെ....!!

No comments:
Post a Comment