Monday, July 22, 2013

മരിയാന്‍....!!...!!;....!!


മനസ്സില്‍ എവിടെയൊക്കെയോ തട്ടിമുറിവേല്പ്പിച്ച്കടന്നു പോകുന്ന ഒരു സിനിമാനുഭവം എന്നെഴുതാമായിരുന്നു, തമിഴ് സിനിമയുടെ ഹാപ്പി എന്ടിംഗ് എന്ന ക്ലീഷേയില്‍ സംവിധായകന്‍ കടിച്ചു തൂങ്ങി കിടന്നില്ലായിരുന്നെങ്കില്‍...ഹാപ്പി എന്ടിംഗ് എന്നതില്‍ എനിക്ക് കംപ്ലൈന്റ്റ് ഉണ്ട് എന്നല്ല, ആ പറഞ്ഞത്, അടുത്ത ശ്വാസത്തിന് മുന്‍പേ തിരിച്ചു വരുമെന്ന് പറഞ്ഞിട്ട് പോയവന്‍ തിരിച്ചു വന്നത് സന്തോഷം തന്നെയാണ്, പക്ഷെ....
ധനുഷ് അടുത്തകാലത്ത് ചെയ്ത എക്സെന്ട്രീക് കഥാപാത്രങ്ങളുടെ ഒരു എക്സ്റെന്ഷന്‍ ആണ് മരിയാന്‍ എന്ന ക്യാരക്ടറും..അത് അദ്ധേഹം നന്നായി ചെയ്തിട്ടുമുണ്ട്. പക്ഷെ ഷോ സ്റ്റോപ്പര്‍, ടു മി, പാര്‍വതി ആണ്. പനിമലരിന്റെ പ്രണയം, വിരഹം, സന്തോഷം, സങ്കടം, എല്ലാം സമുദ്രം അലയടിക്കുന്ന കണ്ണുകളിലൂടെ അവര്‍ നമ്മളിലെക്കെത്തിക്കുന്നു. പടം തീര്‍ന്നും, എന്തെന്കിലും മനസ്സില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് പനിമലരിന്റെ പ്രണയവും കാത്തിരിപ്പുമാണ്‌.
ഒരാളുടെ അഭിനയത്തിന് ശബ്ദം എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാവുന്നു, സലിം കുമാറിന്റെ കഥാപാത്രത്തെ കാണുമ്പോള്‍, ചിലപ്പോ നമ്മള്‍ ആ ശബ്ദത്തോട് രൂപം ചേര്‍ത്തുവയ്ക്കുന്ന കൊണ്ടാവാം, എന്തായാലും എനിക്ക് കല്ലുകടിച്ച്... വിനായകന്റെ തിക്കുറിശ്ശി എന്ന  വില്ലന്‍ വേഷവും കൊള്ളാം.
ഭരത് ബാല, അദേഹത്തിന്റെ ആദ്യ ചിത്രത്തില്‍(?) എക്സീട്സ് എക്സ്പെക്ടെഷന്‍സ് എന്ന് പറഞ്ഞാല്‍ അത് ഒരു ഓവര്‍ സ്റെറെമെന്റ്റ് ആവില്ല. പക്ഷെ ചില സീനുകള്‍, സെക്കന്റ്‌ ഹാഫില്‍ വരുന്നവ, നായകനും വില്ലനും തമ്മില്‍ കടലോരത്ത് കിടന്നുള്ള സംഘട്ടനം, നായികയെ ബലാല്‍സംഗം ചെയ്യാന്‍ വരുന്ന വില്ലന്‍, തുടങ്ങിയവ ഒഴിവാക്കാമായിരുന്നു. വായില്‍ കൊള്ളാത്ത പേരുള്ള ഫ്രഞ്ച് കാരന്‍ ക്യാമറാമാന്റെ വിഷ്വല്‍സ് എന്ത് പറയാന്‍, ബ്രെത്ത് ടെകിംഗ് എന്നല്ലാതെ?
ഏ ആര്‍ റഹ്മാന്റെ സംഗീതത്തെ പറ്റിപറയാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. “നെന്ജെ എഴു..”  “കടല്‍ രാസ നാന്‍”...”ഇന്നും കൊന്ജം”..., “എങ്ങെ പോന രാസ”.... ഓരോ പാട്ടും ഓരോ അനുഭൂതിയാണ് തരുന്നത്. ഹാറ്റ്സ് ഓഫ്‌ ടു ദി മാസ്ടെര്‍.
ആകെമോത്തത്തില്‍ ഹൃദയത്തില്‍ എവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന സുഖമുള്ള ഒരു റൊമാന്റിക് എക്സ്പീരിയന്‍സ് ആണ് മരിയാന്‍. കുറച്ചു ക്ലീഷേകള്‍ ഒഴിവാക്കി അത് വഴി ഒരു നീളം കുറഞ്ഞ സെക്കന്ഡ് ഹാഫ് ഉണ്ടായിരുന്നെങ്കില്‍ മനോഹര ചിത്രം എന്ന് നിസംശയം പറയാമായിരുന്നു.




Sunday, March 24, 2013

ആമേന്‍;

കുമരംകരി എന്ന കുട്ടനാടന്‍ ഗ്രാമത്തിന്റെ തൊള്ളായിരത്തി എഴുപതുകളിലെ കഥ പറയുകയാണ്‌ ലിജോ ജോസ് പെല്ലിശ്ശേരി ആമേന്‍ എന്ന ചിത്രത്തില്‍. കുമരംകരി ഗ്രാമം, അവിടുത്തെ സവിശേഷ സ്വഭാവക്കാരായ ജനങ്ങള്‍, അവരുടെ ജീവിതത്തിലെ അവിഭാജ്യഘടകമായ പള്ളി, പള്ളിയിലെ അച്ഛന്‍, പള്ളി ബാന്റ്, ഷാപ്പ് ഇതിന്റെ ഒക്കെ കഥയാണ്‌ ആമേന്‍.. ശരിക്കും ഇതിന്റെയൊക്കെ പശ്ചാത്തലത്തില്‍, പറഞ്ഞു പഴകിയ, പെരുന്നാളും, പ്രണയവും അതിന്റെ സാക്ഷാത്കാരത്തിനായി നടക്കുന്ന വെല്ലുവിളിയും ഒക്കെ തന്നെയാണ് ആമെനും നമ്മെ കാണിച്ചു തരുന്നത്... മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ന്യൂ ജനറേഷന്‍ വേര്ഷനനാണ് ആമേന്‍ എന്ന് പറഞ്ഞാലും വലിയ തെറ്റില്ല... 

വീട്ടുകാര്ക്കും നാട്ടുകാര്ക്കും  വേണ്ടാത്ത, ആര്ക്കും  ഒരു പ്രയോജനവുമില്ലാത്ത സോളമന്‍., അവനെ ചെറുപ്പകാലം മുതല്‍ പ്രേമിക്കുന്ന അല്പ്പം  തന്റെടിയായ നായിക. സോളമന്‍ പള്ളിയിലെ ചെറിയ കപ്യാരാണ്. പെണ്ണിന്റെ ആങ്ങള(മാര്‍)),)ക്ക് സോളമനെ തല്ലുക എന്നാ ഒരു പണി മാത്രമേ ഒള്ളൂ... ഇതില്‍ നിന്നെല്ലാം സോളമനെ രക്ഷിക്കാന്‍ ഒരാള്‍ എത്തുന്നു. ഒടുവില്‍ സോളമന്റെയും മകളുടെയും കല്യാണം നടത്തികൊടുക്കാന്‍ നായികയുടെ അച്ഛന്‍ ഒരു വെല്ലുവിളി വയ്ക്കുന്നു, സോളമന്‍ അത് പലവിധ കഷ്ടങ്ങളിലൂടെയും കടന്നു നടപ്പിലാക്കുന്നു...ശുഭം. ഒറ്റ പാരഗ്രാഫില്‍, മേരിക്കുണ്ടൊരു കുഞ്ഞാടിന്റെയും ആമെന്റെയും കഥ ഇത് തന്നെയാണ്... അവിടെ പോന്നുംകുരിശാനെങ്കില്‍ ഇവിടെ ബാന്റ് കപ്പടിക്കുക, വേറെ വലിയ വിശേഷങ്ങലോന്നുമില്ല. ആ ഒരു മിക്സില്‍ അല്പ്പം നന്ദനം മേമ്പൊടി ചേര്ത്താ ല്‍ ആമെനായി.

പക്ഷെ, ആമേന്‍ ഒരു മോശം സിനിമ ആണോ? തീര്ച്ചെയായും അല്ല എന്ന് തന്നെയാണ് ഉത്തരം. യുഗാരംഭത്തോളം പഴക്കമുള്ള കഥയാണെങ്കിലും, അത് പറഞ്ഞിരിക്കുന്ന രീതി, അതിനായി ഉപയോഗിച്ചിരിക്കുന്ന മാധ്യമങ്ങള്‍( (.(,(ബിംബങ്ങള്‍),), അതിലെ കഥാപാത്രങ്ങള്‍, അവരെ അവതരിപ്പിച്ചിരിക്കുന്ന ആള്ക്കാര്‍, അവിടെയെല്ലാം കൊണ്ട്വന്നിട്ടുള്ള ഫ്രഷ്‌നസ് സിനിമയെ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. എപ്പോഴും തെങ്ങില്‍ തന്നെയിരിക്കുന്ന ചെത്തുകാരന്റെ ചില ആത്മഗതങ്ങള്‍, ഇന്ദ്രജിത്തിന്റെ വോയിസ്‌ ഓവറുകള്‍ ഒക്കെ ഈ ഫ്രെഷ്നെസ് കൊണ്ടുവരുന്നതില്‍ സഹായിക്കുന്നുണ്ട് സംവിധായകനെ.

കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നതില്‍ എല്ലാവരും നന്നായി എങ്കിലും ജോയ് മാത്യു അവതരിപ്പിച്ച വല്യച്ഛനും, സുനില്‍ സുഗതയുടെ കപ്യാരും വേറിട്ട്‌ നില്‍ക്കുന്നു. ഫഹതും ഇന്ദ്രജിത്തും ഒരിക്കലും നിരാശപ്പെടുത്താറില്ല, ഇവിടെയും അങ്ങിനെ തന്നെ. മകരന്ദ് ദേശ്പാണ്ടേ  എക്സ്സെന്രിക് കഥാപാത്രങ്ങളില്‍ ഇപ്പൊ ടൈപ്പ് കാസ്റ്റ് ആണെങ്കിലും എനിക്ക് ഇഷ്ടമാണ് ആ നടനെ. സ്വാതി, മണി, നാരദന്റെ പണി ചെയ്യുന്ന നടന്‍, അങ്ങിനെ ഓരോ ആര്ടിസ്ട്ടുകളും വളരെ നന്നാക്കിയ അപൂര്‍വ്വം ചിത്രങ്ങലില്‍ ഒന്ന്.
ചിത്രത്തെ ആസ്വാദന യോഗ്യമാക്കുന്നതില്‍ പ്രധാന പങ്ക്  വഹിച്ചത് ക്യാമറയും സംഗീതവുമാണ്. അത് രണ്ടും മാറ്റി നിര്‍ത്തുക, ആമേന്‍ ജീവനില്ലാത്ത ഒരു സൃഷ്ട്ടിയായേനെ. ലിജോ ജോസ് പെല്ലിശ്ശേരിക്ക്, മലയാള സിനിമാലോകത്ത് സ്വന്തമായി ഒരു ഇരിപ്പിടം പണിയാന്‍ ഈ ചിത്രം സഹായിച്ചേക്കും.

ലാസ്റ്റ് വേര്‍ഡ്‌.:: : ബംഗ്ലൂരില്‍ ഇന്നോവടിവ് മല്ടിപ്ലക്സ് രാത്രി പത്തുമണിയുടെ ഷോ ഹൌസ്ഫുള്‍. ആദ്യമായാണ് ഒരു മലയാളം പടം ഇങ്ങനെ നിറഞ്ഞോടുന്ന കാണുന്നെ. ഫഹദ് ഫാസില്‍ എഫ്ഫക്റ്റ്‌...!;!