Monday, July 22, 2013

മരിയാന്‍....!!...!!;....!!


മനസ്സില്‍ എവിടെയൊക്കെയോ തട്ടിമുറിവേല്പ്പിച്ച്കടന്നു പോകുന്ന ഒരു സിനിമാനുഭവം എന്നെഴുതാമായിരുന്നു, തമിഴ് സിനിമയുടെ ഹാപ്പി എന്ടിംഗ് എന്ന ക്ലീഷേയില്‍ സംവിധായകന്‍ കടിച്ചു തൂങ്ങി കിടന്നില്ലായിരുന്നെങ്കില്‍...ഹാപ്പി എന്ടിംഗ് എന്നതില്‍ എനിക്ക് കംപ്ലൈന്റ്റ് ഉണ്ട് എന്നല്ല, ആ പറഞ്ഞത്, അടുത്ത ശ്വാസത്തിന് മുന്‍പേ തിരിച്ചു വരുമെന്ന് പറഞ്ഞിട്ട് പോയവന്‍ തിരിച്ചു വന്നത് സന്തോഷം തന്നെയാണ്, പക്ഷെ....
ധനുഷ് അടുത്തകാലത്ത് ചെയ്ത എക്സെന്ട്രീക് കഥാപാത്രങ്ങളുടെ ഒരു എക്സ്റെന്ഷന്‍ ആണ് മരിയാന്‍ എന്ന ക്യാരക്ടറും..അത് അദ്ധേഹം നന്നായി ചെയ്തിട്ടുമുണ്ട്. പക്ഷെ ഷോ സ്റ്റോപ്പര്‍, ടു മി, പാര്‍വതി ആണ്. പനിമലരിന്റെ പ്രണയം, വിരഹം, സന്തോഷം, സങ്കടം, എല്ലാം സമുദ്രം അലയടിക്കുന്ന കണ്ണുകളിലൂടെ അവര്‍ നമ്മളിലെക്കെത്തിക്കുന്നു. പടം തീര്‍ന്നും, എന്തെന്കിലും മനസ്സില്‍ നില്‍ക്കുന്നുണ്ടെങ്കില്‍ അത് പനിമലരിന്റെ പ്രണയവും കാത്തിരിപ്പുമാണ്‌.
ഒരാളുടെ അഭിനയത്തിന് ശബ്ദം എത്രത്തോളം പ്രധാനമാണെന്ന് മനസ്സിലാവുന്നു, സലിം കുമാറിന്റെ കഥാപാത്രത്തെ കാണുമ്പോള്‍, ചിലപ്പോ നമ്മള്‍ ആ ശബ്ദത്തോട് രൂപം ചേര്‍ത്തുവയ്ക്കുന്ന കൊണ്ടാവാം, എന്തായാലും എനിക്ക് കല്ലുകടിച്ച്... വിനായകന്റെ തിക്കുറിശ്ശി എന്ന  വില്ലന്‍ വേഷവും കൊള്ളാം.
ഭരത് ബാല, അദേഹത്തിന്റെ ആദ്യ ചിത്രത്തില്‍(?) എക്സീട്സ് എക്സ്പെക്ടെഷന്‍സ് എന്ന് പറഞ്ഞാല്‍ അത് ഒരു ഓവര്‍ സ്റെറെമെന്റ്റ് ആവില്ല. പക്ഷെ ചില സീനുകള്‍, സെക്കന്റ്‌ ഹാഫില്‍ വരുന്നവ, നായകനും വില്ലനും തമ്മില്‍ കടലോരത്ത് കിടന്നുള്ള സംഘട്ടനം, നായികയെ ബലാല്‍സംഗം ചെയ്യാന്‍ വരുന്ന വില്ലന്‍, തുടങ്ങിയവ ഒഴിവാക്കാമായിരുന്നു. വായില്‍ കൊള്ളാത്ത പേരുള്ള ഫ്രഞ്ച് കാരന്‍ ക്യാമറാമാന്റെ വിഷ്വല്‍സ് എന്ത് പറയാന്‍, ബ്രെത്ത് ടെകിംഗ് എന്നല്ലാതെ?
ഏ ആര്‍ റഹ്മാന്റെ സംഗീതത്തെ പറ്റിപറയാതെ ഈ കുറിപ്പ് പൂര്‍ണമാവില്ല. “നെന്ജെ എഴു..”  “കടല്‍ രാസ നാന്‍”...”ഇന്നും കൊന്ജം”..., “എങ്ങെ പോന രാസ”.... ഓരോ പാട്ടും ഓരോ അനുഭൂതിയാണ് തരുന്നത്. ഹാറ്റ്സ് ഓഫ്‌ ടു ദി മാസ്ടെര്‍.
ആകെമോത്തത്തില്‍ ഹൃദയത്തില്‍ എവിടെയൊക്കെയോ കൊളുത്തിവലിക്കുന്ന സുഖമുള്ള ഒരു റൊമാന്റിക് എക്സ്പീരിയന്‍സ് ആണ് മരിയാന്‍. കുറച്ചു ക്ലീഷേകള്‍ ഒഴിവാക്കി അത് വഴി ഒരു നീളം കുറഞ്ഞ സെക്കന്ഡ് ഹാഫ് ഉണ്ടായിരുന്നെങ്കില്‍ മനോഹര ചിത്രം എന്ന് നിസംശയം പറയാമായിരുന്നു.




No comments:

Post a Comment