Monday, August 9, 2010

An Etternal Love Affair.........

ഇന്നലെയാണ് D.C ബൂക്സിനു ബാന്ഗ്ലൂരില്‍ ഒരു ഔട്ട്‌ ലെറ്റ്‌ ഉണ്ട് എന്ന് മനസ്സിലായത്‌. വെറുതെ കറങ്ങി നടക്കുമ്പോഴാണ് കണ്ടത്. ചുമ്മാ ഒന്ന് കയറി. അധികം പുസ്തകങ്ങള്‍ ഒന്നുമില്ലെങ്കിലും,   മലയാളം പുസ്തകങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു കാല്‍പനിക ഭാവവുമാസ്വതിച്ച്ചു അങ്ങിനെ നിന്നു കുറച്ചു നേരം...
"സ്നേഹപൂര്‍വ്വം പനച്ചിയും" "യക്ഷിയും" തിരഞ്ഞെടുത്തു തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു റാക്കിന് താഴെ ഒരാള്‍ കത്തിച്ച പൈപ്പും ചുണ്ടില്‍ പിടിച്ചു എന്നെ തന്നെ ഉറ്റു നോക്കുന്നത് കണ്ടത്..."ഷെര്‍ലോക്ക് ഹോംസ് " 
ബാല്യകാല സ്നേഹിതനെ ഒരുപാടുനാള്‍ കൂടി കാണുംപോഴുണ്ടാകുന്ന ഒരു ഫീലിംഗ്....
അടുത്ത് ചെന്ന് കൈയ്യിലെടുക്കാതിരിക്കാനായില്ല ..ഷെര്‍ലോക്ക് ഹോംസ്, സമ്പൂര്‍ണകൃതികള്‍...നാല് നോവലുകളും അന്‍പത്തിയാറു കഥകളും ഉള്‍പെട്ട entire Sherlock Holmes collection...
എന്നാണു ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടത്‌? അഞ്ചാം ക്ലാസ്സിലെ അവധിക്കാലത്താണ്‌..പുസ്തകങ്ങളോടുള്ള സൌഹൃതം, ബാലരമയിലും, പൂമ്പാറ്റയിലും പിന്നെ അമ്മ വായിച്ചിരുന്ന മനോരമയിലും, മംഗളത്തിലും മാത്രമൊതുങ്ങി നിന്നിരുന്ന സമയം, ചെറിയച്ചന്റെ കൈയ്യില്‍ "ഭീതിയുടെ താഴ്വര" എന്നൊരു പുസ്തകം കണ്ടത്..
വഴിതെറ്റി വന്ന ഒരു മഴ അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങളില്‍ രസംകെടുത്താനായി പെയ്യുംപോഴാണ്‌, ഷെര്‍ലോക്ക് ഹോംസ് ആദ്യമായി മുന്നില്‍ വന്നത്...ബോഡി മാസ്ടരും മാക്‌ മൂര്‍ദോയും പിന്നെ വാട്ട്സനും കൂടെയുണ്ടായിരുന്നു..ബേക്കര്‍ സ്ട്രീറ്റില്‍ തുടങ്ങി ഭീതിയുടെ താഴ്വരയില്‍ കൂടി സഞ്ചരിച്ചു ഒടുവില്‍ ബേക്കര്‍ സ്ട്രീറ്റില്‍ തന്നെ അവസാനിക്കുമ്പോള്‍, എണ്ണമറ്റ ആരാധകവൃന്ദങ്ങളുടെ കൂട്ടത്തിലേക്ക് ഒരാളെക്കൂടികിട്ടിയിരുന്നു ഷെര്‍ലോക്ക് ഹോംസിന്....
 അന്നുവരെ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഒക്കെ വീരനായകന്മാരായി കണ്ടിരുന്ന ചെറുക്കന്, ഒരു പുതിയ താരത്തെ കിട്ടി...ചെറിയച്ചന്റെ കൂടെപ്പോയി വായനശാലയില്‍ മെമ്പര്ഷിപ്പ് സങ്കടിപ്പിച്ച്ചു...പിന്നെ ഒരു വെറിയായിരുന്നു, ലോകം കീഴടക്കിക്കൊണ്ടിരുന്നപ്പോള്‍ അലക്സാണ്ടര്‍ക്ക് ഉണ്ടായത് പോലെ ഒരു സെന്‍സ് ഓഫ് അകോംപ്ലിഷ്മെന്റ്...രണ്ടു മാസത്തെ അവധിക്കാലം തീരുന്നതിനു മുന്‍പ് മുഴുവന്‍ ചെറുകഥകളും മൂന്നു നോവലുകളും വായിച്ചു തീര്‍ത്തിരുന്നു ഞാന്‍...അദ്ദേഹത്തിന്റെ ഫസ്റ്റ് ഔടിംഗ്, ചോരക്കളം[എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ്] മാത്രം പിടിതരാതെ രക്ഷപെട്ടു..
ആറിലെത്തിയപ്പോഴേക്കും, വായനയുടെ ഒരു പുതിയ ലോകം തന്നെ മുന്‍പില്‍ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു...ഷെര്‍ലോക്ക് ഹോംസ് തുറന്നു തന്ന വഴിയിലൂടെ, ഡ്രാക്കുള പ്രഭുവും പയ്യനും സര്‍ ചാത്തനും, തുടങ്ങി ഒരു പാട് പേര്‍...പക്ഷെ എപ്പോഴായാലും വായനശാലയില്‍ ചെന്നിട്ടു ഉദ്ദേശിച്ച പുസ്തകം കിട്ടിയില്ലെങ്കില്‍ വിശ്വസിച്ചു കൂടെകൊണ്ടു പോകാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ,    "ഷെര്‍ലോക്ക് ഹോംസ് "  
അതുകൊണ്ട് തന്നെയാവണം ഇന്നലെ ഞാന്‍ D. C ബുക്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ മിസ്റ്റര്‍   ഷെര്‍ലോക്ക് ഹോംസ് കൂടെ പോന്നത്....എത്ര തവണ വായിച്ചു കഴിഞ്ഞു ആ മുഴുവന്‍ കൃതികളും എന്നോര്‍മ്മയില്ല, ഇനി എത്ര തവണ വായിക്കും എന്നും അറിയില്ല, ഒന്നുറപ്പാണ്, ഇനിയും ഷെര്‍ലോക്ക് ഹോംസ് എവിടെയെങ്കിലും കണ്ടാല്‍ എന്റെ കൈയും, മനസ്സും അങ്ങോട്ട്‌ ചായും...

"Excellent!" I cried.
"Elementary." said he.................................


,

2 comments:

  1. ya gud keep it up

    ReplyDelete
  2. ഷെർലക് ഹോംസ്! ഓർമ്മിപ്പിച്ചതിനു നന്ദി. ഞാറച്ചോട്ടിലെ ലൈബ്രറിയിൽ നിന്ന് ആ പുസ്തകം ആദ്യമെടുത്ത് വായിച്ചത് ഇപ്പോഴുമോർമ്മയുണ്ട്. ഞാനും അന്ന് സ്കൂൾ വിദ്യാർത്ഥിയാണ്. അതിനു മുന്നേ തന്നെ ‘അപസർപ്പക‘വായന തുടങ്ങിയിരുന്നു. പുഷ്പനാഥിനെയും കൂട്ടരെയും തന്നെ. പക്ഷേ, എൻ ബീ എസ് ന്റെ ആ സമ്പൂർണ്ണ സമാഹാരം കിട്ടിയതിൽ പിന്നെ ഞാനിതുവരെ വേറേ ഡിറ്റക്റ്റീവ് കൃതി വായിച്ചിട്ടേ ഇല്ല.

    ഡീസീയുടെ പുസ്തകത്തിനു ഒരു തകരാറുണ്ട്. എനിക്കു വളരെ ഇഷ്ടപ്പെട്ട കഥയാണ്, ‘നൃത്തം ചെയ്യുന്നവർ’. എൻബീയെസ് എഡിഷനിൽ ,വാതിൽ‌പ്പടിയിൽ വരച്ചിട്ടിരിക്കുന്ന നൃത്തചിത്രങ്ങൾ അതേപോലെ കൊടുത്തിട്ടുണ്ട്. ഡീസീ എഡിഷനിൽ ആ ചിത്രങ്ങളില്ല. ആ ചിത്രങ്ങൾ കൂടി കണ്ടാലേ ഹോംസിന്റെ അപഗ്രഥനത്തിന്റെ ആഴം ബോധ്യമാകൂ. സത്യത്തിൽ ആ കഥ ഒരു പാഠപുസ്തകമാണ്.

    (എഴുത്തിലെ ചില്ലറ അക്ഷരത്തെറ്റുകൾ ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് പറഞ്ഞോട്ടേ)

    ReplyDelete