Wednesday, July 14, 2010

ഇന്നത്തെ ചിന്താവിഷയം.......സ്നേഹത്തിന്‍ പൂ നുള്ളി..........

സ്നേഹ ബന്ധങ്ങളെ കുറിച്ചു ഒരുപാട് പേര്‍ പാടിയിട്ടുണ്ട്, എഴുതിയിട്ടുണ്ട്. പ്രണയം, സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം, സഹോദരസ്നേഹം അങ്ങിനെ ഒരുപാട്...പരസ്പരം ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ സ്നേഹിക്കുന്ന രണ്ടു പേര്‍, ഇഷ്ടം ഏതു രീതിയിലുമായിക്കോട്ടേ ... അതില്‍ ഒരാള്‍ മറ്റേ ആളെ പറ്റി ദിവസത്തില്‍ എത്ര തവണ ചിന്തിക്കുന്നുണ്ടായിരിക്കും?

ഇതേ രണ്ടു പേര്‍ ശത്രുക്കള്‍ ആണെന്നിരിക്കട്ടെ, ദിവസത്തില്‍ എത്ര തവണ അയാളെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കും??

ഒന്നും വേണ്ട, നമ്മള്‍ വഴിയെ വെറുതെ നടന്നു പോകുമ്പോള്‍ കാണുന്ന ശാന്തമായ സൌഹൃദ ഭാവമുള്ള കാണുമ്പൊള്‍ ചിരിച്ചു കാണിച്ച ഒരാളെ മറന്നാലും, നമ്മളെ കണ്ടപ്പോള്‍ ഒരു അന്യ ഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കുന്ന ഒരാളെ മറക്കുമോ? ഓര്‍കണ്ടാ  എന്ന് എത്ര വിചാരിച്ചാലും???  

ഞാന്‍ എന്റെ വിഷയത്തിലേക്ക് വരാം, സ്നേഹത്തിനേക്കാള്‍ ശക്തമായ ഒരു വികാരമാണോ വെറുപ്പ്‌???
സ്നേഹത്തിന്റെ ശക്തി കൊണ്ട് ഭര്‍ത്താവിന്റെ ജീവന്‍ സാക്ഷാല്‍ യമന്റെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങിയ സാവിത്രിയെ ഓര്‍ക്കാം...
സ്നേഹത്തിന്റെ ശക്തിയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജ് മഹാലിനെ സ്മരിക്കാം...

ഇതൊക്കെ സ്നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുമ്പോള്‍ എന്റെ മനസ്സിലെക്കൊടിയെത്തുന്നത് ഒരേ ഒരാളുടെ ചിത്രം, ഇയാഗോയുടെ....ഇയാഗോയുടെ വെറുപ്പിനു,പകക്കു, ഒഥല്ലോയുടെ  സ്നേഹത്തെ അതി ജീവിക്കാനുള്ള കരുത്തുണ്ടായി....ഡസ്ടിമോണയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ പ്രേരിപ്പിക്കുന്നത് ഒഥല്ലോയുടെ അവളോടുള്ള സ്നേഹമാണ്...സ്നേഹത്തിന്റെ മറ്റൊരു വശം..

വെറുപ്പ്‌, അസൂയ തുടങ്ങിയവയുണ്ടാകുംപോഴാണ് മനുഷ്യന്‍ നിശ്ചയ ധാര്‍ഷ്ട്യത്തോടെ ഓരോന്ന് ചെയ്യുന്നത്...ശകുനിക്ക് ഹസ്ഥിനാപുരിയോടുണ്ടായ അമര്‍ഷമാണ്‌, അസൂയയാണ് മഹാഭാരതം എന്ന ഇതിഹാസം ഉണ്ടാക്കിയത്................

ഇത്തിരി താഴേക്കു വന്നാല്‍, വെറുപ്പോടെ അല്ലെങ്കില്‍ അസൂയയോടെ വില്ലന്‍ ചെയ്യുന്ന കാര്യങ്ങളാണ് നായകനെ നായകനാക്കുന്നത്...കൊളപ്പുള്ളി അപ്പനും അയാളുടെ  ധാര്‍ഷ്ട്യവുമില്ലായിരുന്നെങ്കില്‍ ജഗന്നാഥന്‍  ഉണ്ടാവുമായിരുന്നില്ല ..

പറയാനാണെങ്കില്‍ ഒരുപാടുണ്ട്...
പക്ഷെ സ്നേഹമാണോ വെറുപ്പാണോ ശക്തമായത്‌ എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കു കഴിയും????? എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കൂ എന്ന് പറയുന്നു......അങ്ങിനെയാണെങ്കില്‍, നിരീശ്വരവാതികള്‍  അല്ലാത്ത എല്ലാവരും പരസ്പരം സ്നേഹിച്ചു കഴിയെണ്ടാതല്ലായിരുന്നോ???

ഈ ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ടാകും, അല്ല ഉണ്ട്...എങ്കിലും ഈ ഒരു ചോദ്യത്തോടെ നിര്‍ത്തട്ടെ............

സ്നേഹത്തോടെ................അതോ.......??????????

രഞ്ജിത്.. 

7 comments:

  1. വെറുപ്പിനും മേല്‍പ്പറഞ്ഞ സന്ദര്‍ഭങ്ങളിലേത് പോലെ അതിന്റേതായ ശക്തി കാണും.പക്ഷേ മിക്കപ്പോഴും അത് നെഗറ്റീവ് ആയ ഫലങ്ങളാവും ഉണ്ടാക്കുക.
    ഉദാഹരണത്തില്‍ പറഞ്ഞ ശകുനി തന്നെ വെറുപ്പിലൂടെ കുരു വംശത്തിന്റെ സര്‍വ്വ നാശമല്ലാതെ എന്താണു വരുത്തി വെച്ചത്..

    എന്നാല്‍ ആത്മാര്‍ഥ സ്നേഹത്തിന്റെ ശക്തിയൊരിക്കലും ഒന്നും ക്ഷയിപ്പിച്ചു കണ്ടിട്ടില്ല.:)

    ReplyDelete
  2. @Rare Rose
    വെറുപ്പും സ്നേഹവും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളല്ലേ?
    ആവാം അല്ലാതിരിക്കാം...പക്ഷെ, രണ്ടും, അത് സ്നേഹമായാലും വെറുപ്പായാലും, രണ്ടുതരത്തിലുള്ള റിസള്‍ട്ട്‌ (പോസിറ്റിവും നെഗറ്റിവും)ആണ് തരിക..തന്റെ പ്രണയം നിരസിച്ച, ക്ലാസ്സിലെ ടോപ്പരായ പെണ്‍കുട്ടിയെ തോല്‍പ്പിക്കാന്‍ നന്നായി പഠിച്ചു റാങ്ക് വാങ്ങിയ ഒരു സ്നേഹിതനുണ്ട് എനിക്ക്...വെറുപ്പിന്റെ നെഗറ്റീവ് സൈടിനെക്കുരിച്ച് ഒന്നും പറയേണ്ട ആവശ്യമുണ്ട് എന്ന് തോന്നുന്നില്ല.. സ്നേഹത്തിനും അതുപോലെ തന്നെയുള്ള എഫ്ഫെക്ടുകള്‍ ഉണ്ടാക്കാന്‍ സാധിക്കും ഇല്ലേ?? ഒഥല്ലോ ഒരു ഉദാഹരനമാണ്.. പക്ഷെ നമ്മുടെ ചോദ്യം ഏതാണ് കൂടുതല്‍ ശക്തമായത്‌ എന്നാണു...
    പോതുവായിട്ടു പറയുക, വെറുപ്പ്‌ ചീത്തക്കാര്യങ്ങള്‍ മാത്രം ചെയ്യിക്കും, സ്നേഹം നല്ല കാര്യങ്ങള്‍ മാത്രം ചെയ്യിക്കും എന്നാണു...പക്ഷെ ഈ രണ്ടു വികാരങ്ങളിലും ഏറ്റവും ബലഹീനമായിട്ടുള്ളത് സ്നേഹമാണ്..സ്നേഹം മനുഷ്യനെ ബലഹീനനാക്കുന്നു, and it makes him do things which he may not have been dreaming about..it is possible for a person to hate somebody and just that, one may not harm the guy whom he/she hate. but if one love somebody, it makes him/her to do so many things, right. but can we say this makes love a more powerful feeling that hatred???

    ReplyDelete
  3. വലിയ വലിയ കാര്യങ്ങളാണേ...

    ReplyDelete
  4. @Kalavallabhan
    അങ്ങിനെ പറയരുത്......താങ്കളുടെ കവിതകളുമായി തട്ടിച്ചു നോക്കിയാല്‍ ഇതൊക്കെ എന്ത്........???

    കവിതകള്‍ നന്നായിട്ടുണ്ട് കേട്ടോ........

    ReplyDelete
  5. സ്നേഹമല്ല വെറുപ്പിന് തന്നെയാ ശക്തി ..പക്ഷെ സ്നേഹം കൊണ്ട് വെറുപ്പ് ഇല്ലാതാക്കുമ്പോള്‍ ഏതാവും വലുത്

    ReplyDelete
  6. നന്നായിട്ടുണ്ട് വരികള്‍ ....

    ReplyDelete
  7. @എറക്കാടൻ / Erakkadan
    ഏറക്കാടോ.... ഉത്തരം മുട്ടി കേട്ടോ...സ്നേഹത്തിന്റെ ശക്തി കൊണ്ട് വെറുപ്പ്‌ ഇല്ലാതാക്കുമ്പോള്‍ സ്നേഹത്തിനു തന്നെ ശക്തി...പക്ഷെ, ഒരാളോട് അല്ലെങ്കില്‍ എന്തെങ്കിലും ഒന്നിനോടുള്ള അമിതമായ സ്നേഹം, വേറെ എന്തിനോടെങ്കിലും ഉള്ള വെറുപ്പായാല്‍....??? അപ്പോഴോ??? ഉദാഹരണത്തിന്, ഇപ്പൊ നമ്മുടെ നാട്ടില് നടക്കുന്ന സൂപ്പര്‍ സ്റ്റാറുകളുടെ ഫാന്‍സിന്റെ കാര്യം തന്നെ എടുത്തു നോക്കൂ....എന്താവേശത്തിലാണ് അവര്‍ പരസ്പരം തെറിവിളിക്കുകയും കൂവുകയുമൊക്കെ ചെയ്യുന്നത്??? ഒരാളോടുള്ള സ്നേഹം മറ്റേ ആളോടുള്ള വെറുപ്പായി മാറുന്നു, ഇല്ലേ?.....പിന്നെ "പുന്നാരതുമ്പികള്‍" നന്നായി പതിവുപോലെ...

    @Jishad Cronic™

    വളരെ നന്ദി ജിഷാദ്, വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും....പറഞ്ഞതില്‍ നിന്നും എന്റെ അഭിപ്രായത്തോട് യോജിക്കുന്നു എന്ന് വിചാരിക്കാമോ?????

    ReplyDelete