ദുഃഖങ്ങള്‍ മാത്രം സമ്മാനിക്കാനുള്ളതാണ്ആഗ്രഹങ്ങള്‍ എന്ന് എത്രപേര്‍ക്ക് അറിയാം? ഇനി അറിയാമെങ്കില്‍ തന്നെ ആഗ്രഹങ്ങളടക്കി എത്രപേര്‍ കഴിയുന്നു? ഫലം വീണ്ടും ദുഃഖങ്ങള്‍..ഓരോ ആഗ്രഹങ്ങളും ദുഃഖം സമ്മാനിക്കുമ്പോഴും അടുത്ത ആഗ്രഹത്തിനായി ആഗ്രഹിക്കുന്നുണ്ടാവും ചിലര്‍. ആഗ്രഹങ്ങളെല്ലാം മായയുടെ വിളയാട്ടത്തിന്റെ ഫലമായാണ് ഉണ്ട്ടകുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച,സ്വാമിമാരും തന്ത്രിമാരുമൊക്കെ, ഓടിച്ചാടി നടക്കുന്നതു കാണുമ്പോഴാണ് ആഗ്രഹങ്ങളുടെ ശക്തിയും സ്വാധീനവും മനസ്സിലാകുന്നത്...
ശരിയാണ്, ദുഖങ്ങള്‍ മാത്രം തരുന്നവയല്ല ആഗ്രഹങ്ങള്‍, പക്ഷെ, സഫലമായ ആഗ്രഹങ്ങള്‍ക്ക് പിന്നിലും ചില ചിന്ന ചിന്ന നിരാശാ ബോധം മിക്കവരിലും ഉണ്ടാകാറുണ്ട്. ഇപ്പൊ ഞാനൊരു പള്‍സര്‍ വാങ്ങണമെന്ന് വിചാരിച്ചു, 220 cc തന്നെ വേണം ഇല്ലെങ്കില്‍ എന്റെ ഉയരത്തിന് മാച്ചാവില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ, എനിക്ക് വാങ്ങാന്‍ പറ്റിയത് ഒരു 180cc. പള്‍സര്‍ വാങ്ങണം എന്ന ആഗ്രഹം പൂര്‍ത്തീകരിച്ചു, പക്ഷെ.....
അല്ലെങ്കില്‍ എനിക്ക് ഒരു നല്ല അഴകുള്ള, ശാലീന സുന്ദരിയായ ഒരു യുവതിയുടെ പ്രണയം ലഭിച്ചു എന്ന് സങ്കല്‍പ്പിക്കുക...(സങ്കല്പ്പിക്കാനല്ലേ കഴിയൂ....ഹ്ങ്ങ്ഹാ....എന്നാ പറയാനാ, അത് പോട്ട്...), ഇനി ഞാനതിനു, ആ പ്രണയത്തിനു, അര്‍ഹനാണോ എന്ന തോന്നലുണ്ടായാല്‍??? ലൈഫ് കൊഞാട്ടയായോ??
അമിതമായ ആഗ്രഹങ്ങള്‍ക്കൊടുവില്‍ ഉണ്ടാകുന്ന നിരാശ താങ്ങാനാകാതെ അവസാനിപ്പിച്ച, അവസാനിപ്പിക്കാന്‍ പോകുന്ന (നമ്മളെന്തോക്കെ പറഞ്ഞാലും, ആഗ്രഹങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശേഷിയില്ലാത്ത എന്നെപ്പോലുള്ളവരുല്ലപ്പോള്‍ ഇതൊക്കെ, സ്വാഭാവികം ...) എത്രയോ പേരുണ്ടാകും???? ആ നിഷ്ക്കാമ നിര്‍ഗുണ ജന്മങ്ങള്‍ക്കായി...സമര്‍പ്പണം....
ശാന്തി...ശാന്തി:...........
"ഓം ശാന്തി!" ഇത്രയേ എനിക്ക് പറയാനുള്ളു!! :)
ReplyDeleteഎണ്ണിയെണ്ണിക്കുറയുന്നിതായുസ്സും
ReplyDeleteഎണ്ണിയെണ്ണിക്കരേറുന്നിതു സ്വപ്നവും
എന്ന് പൂന്താനം
പിന്നെ ഞാനെന്നാ പറയാനാ അല്ലെ.
makane aagrahangal dukkahethuvanennu nam munpe paranjitille?...............-SREE BUDHAN
ReplyDeleteഅതിമോഹമാണു മോനെ ദിനേശാ അതിമോഹം..അതല്ലേ
ReplyDeleteആഗ്രഹങ്ങളും വേണമെന്നേ. എന്നാലല്ലേ ആ ലക്‌ഷ്യം മനസ്സില്‍ വച്ച് മുന്നേറാന്‍ കഴിയൂ
ReplyDeleteThis comment has been removed by the author.
ReplyDeleteകുറിപ്പിന്റെ ആശയം മനസ്സിലായി.
ReplyDeleteഎന്നാൽ
“ആഗ്രഹങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശേഷിയില്ലാത്ത എന്നെപ്പോലുള്ളവരുല്ലപ്പോള്‍ ഇതൊക്കെ, സ്വാഭാവികം ...) എത്രയോ പേരുണ്ടാകും???? ആ നിഷ്ക്കാമ നിര്‍ഗുണ ജന്മങ്ങള്‍ക്കായി..”
എന്നെഴുതരുത്. ആഗ്രഹങ്ങളെ കടിഞ്ഞാണിടാൻ കഴിവില്ലാത്തവർ നിഷ്കാമരല്ല - സകാമരാണ്. (കാമം = ആഗ്രഹം)
നിർഗുണൻ ആകുക എന്നത് അങ്ങേയറ്റം ബുദ്ധിമുട്ടുള്ളകാര്യമാണ്. നിർഗുണപ്പരബ്രഹ്മം എന്ന പ്രയോഗം ഒരു ഗുണവുമില്ലാത്തവൻ എന്ന അർത്ഥതിലുള്ളതല്ല.
കൂടുതൽ വായിക്കൂ,എഴുതൂ...
ആശംസകൾ!