പതിയെ തുറക്കുന്ന ജാലകത്തിന്‍ മുന്നില്‍
ഒരു മാത്ര എന്തിനോ കാത്തു നിന്നു..
അറിയാതെ നോവും പ്രതീക്ഷയും കാത്തുവച്ചൊരു
പിന്‍ വിളിക്കായി ഓര്‍ത്തുനിന്നു...
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയില്‍ എനിക്കായി ഇനി ആരുമില്ല..
എല്ലാം നശിച്ചു അല്ല, നശിപ്പിച്ചീ
കൈകള്‍കൊണ്ട്, എന്തിനു?, ചോദിക്കരുതെന്നോട്....
കാത്തിരുപ്പിനവസാനം, എനിക്കായി വന്നു കയറിയ മരണവും,
എന്നെ കൈവേടിഞ്ഞാരുടെയോ കൂടെ ചൂതാടനീറങ്ങിപ്പോയി.
ഇറ്റിറ്റുവീഴുന്ന ചോരത്തുള്ളികള്‍ നിറഞ്ഞൊരീ അരിവാള്‍ എവിടെ ഞാനുപെക്ഷിക്കും,
ആരിതെനിക്കുവേണ്ടി, എന്നിലെക്കാവാഹിക്കും....
എന്‍ പ്രിയരെയെല്ലാം കൊന്നൊടുക്കി ഞാനിവിടെ എന്റെ ഊഴവും കാത്തിരിക്കുന്നു,
മരണമേ വരിക, ഏറ്റെടുക്കുക എന്നെ, നിന്റെ കൈകളാല്‍......
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയിലെനിക്കായിയിനി ആരുമില്ല..........
ഇതൊരു കവിതയാണോ സമനില തെറ്റിയ മനസ്സിന്റെ ജല്പനങ്ങളാണോ എന്നറിയില്ല എങ്കിലും, മരണമടുത്തപ്പോള്‍, പ്രിയപ്പെട്ടവരെല്ലാം ഇല്ലതെങ്ങനെ എന്ന് വിചാരിച്ച ഒരു പാവം ചേട്ടന്‍, അവരെയെല്ലാം മുന്‍പേ അയച്ചു തന്റെ ഊഴം കാത്തിരിക്കുന്നതായാണ് എഴുതിയത്...സംഭവം ഉത്തരാധൂനികമാ.....മനസ്സിലായില്ലെങ്കില്‍........
ഉത്തരാധുനികം,............... പറയുന്നില്ല.....
ReplyDelete