എന്റെ കൈ ആ സ്വിച്ച് ബോര്‍ഡില്‍ ഒട്ടിച്ചു വച്ചതുപോലെയാണ് തോന്നിയത്.
വലിച്ചിട്ടും ബലം പ്രയോഗിച്ചിട്ടും പറിഞ്ഞു പോരുന്നില്ല..
ചുറ്റും നോക്കി, ആരും ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല നാണക്കേടാകുമോ...?
ആരോട് പറയാനാണ്? കൈ സ്വിച്ച് ബോര്‍ഡില്‍ ഒട്ടിയിരിക്കുന്നൂന്നു??
ഒന്ന് കൂടെ വലിച്ചു നോക്കി, ഭാഗ്യം കൈ കൂടെ പോന്നു....
ഗേറ്റ് കടന്നിറങ്ങി നടന്നു...നടക്കുകുക എന്നത് മാത്രമായിരുന്നു ലകഷ്യമെന്നത് കൊണ്ട് എങ്ങോട്ടെക്കാണ് എന്ന് ശ്രദ്ധിച്ചില്ല...
ഒരു ജീപ്പ് കടന്നു പോയി..
അടുത്ത വളവില്‍ ഒരു വൃദ്ധന്‍ ജീപ്പില്‍ ചാരി നില്‍പ്പുണ്ടായിരുന്നു..
ഒരു കൈയ്യില്‍ ചെറിയ ഒരു ബാഗ്, മറ്റേ കൈയ്യില്‍ എന്തോ ചുരുട്ടി പിടിച്ചിരിക്കുന്നപോലെ.
മുറിക്കൈയ്യന്‍ ജുബ്ബയും മുണ്ടും..കന്നഡ, ലേശം നരച്ച മുടി....
കണ്ടു പരിചയമുള്ളത് പോലെ...
അടുത്തേക്ക് ചെന്നു....
വൃദ്ധന്‍ ചിരിക്കുന്നു, എന്തൊക്കെയോ നിഗൂഡതകള്‍ ഇല്ലേ ആ ചിരിക്കുപിന്നില്‍??
എന്തോ സംസാരിക്കാന്‍ തുടങ്ങി അത് വേണ്ടെന്നു വച്ചു വൃദ്ധന്‍...തിരിഞ്ഞു ജീപ്പില്‍ കയറാന്‍ തുടങ്ങി....പക്ഷെ പെട്ടെന്ന് തിരിഞ്ഞു കൈ നീട്ടി, ഹസ്തധാനതിനായി....!
ഞാന്‍ ആ കൈയ്യില്‍ തൊട്ടു...
സൂര്യന്‍ അസ്തമിച്ചിരുന്നു...നേരിയ നാട്ടു വെളിച്ചം ഉണ്ടായിരുന്നത് മങ്ങി മങ്ങി വന്നു,,
അയാളുടെ കൈയ്യില്‍ നിന്നും കൈ എടുക്കാന്‍ സാധിക്കുന്നില്ല...
അയാള്‍ കുതറി ഓടാന്‍ നോക്കുന്നു...എനിക്കനങ്ങാന്‍ പറ്റുന്നില്ല..
അയാളുടെ കൈയ്യിലുണ്ടായിരുന്ന ബാഗ് താഴെ വീണു..
പെട്ടെന്ന് കൈകളുടെ ബന്ധനം അഴിഞ്ഞു...
അയാള്‍ ഓടി ജീപ്പില്‍ കയറി..വണ്ടി പൊടി പറത്തിക്കൊണ്ടു പാഞ്ഞുപോയി....
നിലത്തു അയാളുടെ കൈയ്യില്‍ നിന്നും വീണ ബാഗ് കിടപ്പുണ്ടായിരുന്നു...
ഞാന്‍ അത് തുറന്നു...
അതിനുള്ളില്‍ ഒരു തലയായിരുന്നു...
എന്റെ ചിരിച്ചുകൊണ്ടിരിക്കുന്ന തല...!
#നട്ടപ്രാന്ത്@നട്ടപ്പാതിര...

No comments:
Post a Comment