Tuesday, October 16, 2012

മാട്രാന്‍: ഒരു സാധാരണ മസാലപ്പടം.....

മാട്രാന്‍ പടത്തിന്റെ ഇന്റര്‍നെറ്റില്‍ വന്ന റിവ്യൂസ് ഒക്കെ വായിച്ച ക്ഷീണത്തില്‍ യാതൊരു പ്രതീക്ഷയുമില്ലാണ്ടാണ് കാണാന്‍ പോയത്. സയാമിസ് ഇരട്ടകളെ നടികര്‍ തിലകങ്ങള്‍ മണിയന്‍ പിള്ള രാജു ചേട്ടനും സൈനുദ്ധീന്‍ ചേട്ടനും അവതരിപ്പിച്ചതിലും മെച്ചപ്പെടുത്താന്‍ സൂര്യക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് നോക്കുക എന്ന മലയാളി ബുദ്ധിജീവി ഉദ്ദേശം(മലയാളീസിന്റെ അടുത്താ കളി..!) രഹസ്യമായി ഉണ്ടായിരുന്നു. ദോഷം പറയരുതല്ലോ, പടം കുഴപ്പമില്ലായിരുന്നു...ഒരു സാധാരണ തമിഴ് മസാല പടം..ഇനി അത് അടുത്തിരുന്ന സൂര്യയുടെ ഡൈ ഹാര്ഡ് ഫാനായ പടം രണ്ടാം തവണ കാണാന്‍ വന്ന ചേട്ടന്‍ പറഞ്ഞപോലെ പത്തിരുപതു മിനിറ്റ് എഡിറ്റു ചെയ്തു കളഞ്ഞതുകൊണ്ടാണോ എന്നറിയില്ല(അങ്ങിനെയാണെങ്കില്‍, ബിഗ്‌ സിനിമാസിലെ ഫിലിം ഓപ്പറെട്ടറെ എഡിറ്റര്‍ ആന്റണിക്ക് പകരക്കാരനാക്കുന്നതിനെ കുറിച്ചാലോചിക്കണം എന്ന് കെ വി ആനന്ദ് സാറിനോടപേക്ഷ)

അപ്പൊ ഇനി കഥാസാരം...സൂര്യയും സൂര്യയും കണ്‍ജോയിന്റ് ട്വിന്‍സ് ആണ്. അഖിലനും വിമലനും. രണ്ടുപേര്‍ക്കും കൂടി ഒരൊറ്റ ഹൃദയം....അതവര്‍ കാജല്‍ അഗര്‍വാളിനു കൊടുക്കുന്നു. സാധാരണ സിനിമകളിലെ ഇരട്ടകളെ അവതരിപ്പിക്കുന്നത്‌ പോലെ ഒക്കെ തന്നെയാണ് ഇതിലും..ഒരാള്‍ സ്ട്രൈറ്റ്‌ ഫോര്‍വേര്‍ഡ്, നല്ല ഗുണങ്ങളുടെ വിളനിലം, മറ്റെയാള്‍ ഫണ്ണി, മിസ്ചീവിയസ് അങ്ങിനെയൊക്കെ ഉള്ള നല്ല ക്യാരക്ടര്‍...സ്വന്തമായിട്ടൊരു ഹൃദയം ഇല്ലെങ്കിലും ആനയുടെ വലിപ്പമുള്ള ഹൃദയം ഉള്ളയാള്‍. രണ്ടു നായികമാരും ഒരു നായകനുമുള്ള സിനിമകളില്‍ ഒരു നായിക വീര മൃത്യു പ്രാപിക്കുന്നതുപോലെ ഒരു നായകന്‍ ഇന്റെര്‍വെല്ലിനു തൊട്ടു മുന്‍പ് മരിക്കുന്നു... വിമലന്റെ മരണവും കഥയില്‍ ഇടയ്ക്കിടെ നടക്കുന്ന കൊലപാതകങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? വിമലന്‍ ഇല്ലാതെ അഖിലനു ജീവിക്കാന്‍ സാധിക്കുമോ, സ്വന്തം അച്ഛന്റെ ഫാക്ടറിയില്‍ നിന്നും പടച്ചു വിടുന്ന ഹെല്‍ത്ത് ഡ്രിങ്ക് ആപത്തുളവാക്കുന്നതാണെന്ന് ആഖിലന്‍ കണ്ടെത്തുമോ, ഇനി കണ്ടെത്തിയാല്‍ അയാള്‍ അച്ഛനെ എന്ത് ചെയ്യും തുടങ്ങിയ ഭീഭത്സകരമായ ചോദ്യങ്ങള്‍ക്കുത്തരമാണ് രണ്ടാം പകുതി.

അഭിനേതാക്കള്‍ എല്ലാവരും, പ്രത്യേകിച്ച് വില്ലനായി വരുന്ന സച്ചിന്‍ കേധേക്കര്‍, നന്നായി. കാജല്‍ അഗര്‍വാളിന്റെ സൌന്ദര്യം നാള്‍ക്കുനാള്‍ കൂടിവരുന്നോ???(ശ്യോ)...സൂര്യയെപ്പറ്റി പറഞ്ഞു തഴമ്പിച്ചത് മാത്രമേയുള്ളൂ (ഔട്ട്‌ ഓഫ് ദി വേള്‍ഡ് എന്ന്.. ).

 ടെക് നിക്കല്‍ സൈഡ് സൂപ്പര്‍ ആയിരുന്നു, പ്രത്യേകിച്ചും സൌന്ദര്‍ രാജിന്റെ സിനിമാട്ടോഗ്രാഫി. VFX  ടീം പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു.
ഹാരിസ് ജയരാജിന്റെ പാട്ടുകള്‍ക്ക് ഒരു ഗുമ്മു പോരായിരുന്നു എന്നാണു വ്യക്തിപരമായ അഭിപ്രായം.

 കെ വി ആനന്ദും റൈറ്റര്‍ ഡ്യുഒ സുബ-യും കുറച്ചു കൂടി ഹോം വര്‍ക്ക്‌ ചെയ്തിരുന്നെങ്കില്‍ ടെക് നോലോജിക്ക ലി ബ്രില്ല്യന്റ് എന്നതിലുപരി ഒരു നല്ല ചിത്രം എന്ന പേര് നേടാന്‍ മാട്രാന് സാധിക്കുമായിരുന്നു.

അപ്പൊ കൂട്ടിയും കിഴിച്ചും പാര്‍ത്താല്‍ ഒരു അയനോ കോ-യോ പ്രതീക്ഷിച്ചു പോകുന്നവര്‍ക്ക് ഗജിനി പ്രതീക്ഷിച്ചു ഏഴാം അറിവ് കാണാന്‍ കേറിയ അനുഭവം ആയിരിക്കും ഉണ്ടാവുക. ഓണ്‍ലൈന്‍ ബുദ്ധിജീവികളുടെ(ഞാന്‍ ഉള്‍പ്പെടില്ല :p) റിവ്യൂ വായിച്ച് ക്ഷീണി ച്ചൊക്കെയാണ് പോകുന്നതെങ്കില്‍, ലോക്കല്‍ എഡിറ്റര്‍ ചേട്ടന്‍ കനിഞ്ഞാല്‍ തെറി വിളിക്കണ്ടിറങ്ങി പ്പോരാന്‍ പറ്റുന്ന ഒരു പടം കണ്ട സമാധാനത്തില്‍ പോപ്‌ കോണ്‍ പാക്കറ്റ് വേസ്റ്റ് ബിന്നിലിട്ട് ഇറങ്ങിപ്പോരാം..

No comments:

Post a Comment