അവധിക്കാലത്തിന്റെ സുന്ദര സ്വപ്നങ്ങളിലേക്ക് മനസ്സ് ഊളിയിട്ടു തുടങ്ങുകയാണ്.ഒരു ഗാനം പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നു.
വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട കായലില്‍ വീണേ...
വരികള്‍ മുഴുവന്‍അറിയാത്തതുകൊണ്ടും മറ്റൊരു ഗിരിഷ് പുത്തന്ചെരിയോ കൈതപ്പുരമോ ആകാനുള്ള പ്രതിഭയില്ലതതുകൊണ്ടും പാട്ട് മുഴുവന്‍ എഴുതുക എന്നാ സാഹസത്തിലേക്ക് ഞാന്‍ കടക്കുന്നില്ല. എങ്കിലും പിന്നില്‍ വന്നു കണ്ണ് പൊത്താനും മണ്ണപ്പം ചുട്ടുവിളംബാനും, രാജാവും റാണിയും കളിക്കാനുമൊക്കെ കൊതിക്കുന്ന ഒരു മനസ്സിന്റെ അവകാശിയാണ് ഞാന്‍- പലരില്‍ ഒരുവന്‍.
ഓര്‍മ്മകള്‍ ഓടിക്കളിക്കുവനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍ എന്നെനിക്കു പാടാം, കാരണം ഓര്‍മകളില്‍ ജീവിക്കുന്ന ഒരു പ്രവാസിയാനല്ലോ ഞാനിപ്പോള്‍..
പക്ഷെ 'ഓര്‍മ്മകള്‍', അതിനെക്കുറിച്ച് പറയുമ്പോള്‍ മനസ്സ് അറിയാതെ 'മാമ്പഴ'ത്തിലേക്ക് എത്തിച്ചേരുന്നു.
അതെ ഓര്‍മ്മകള്‍ ഒരേ സമയം ദുഖവും സന്തോഷവും തരുന്നു.
ഓര്‍മ: "മയില്പ്പീലിതണ്ട്പോലെ മാറോടു ചേര്‍ക്കുവാനും,
കരിങ്കല്‍ ചീളുപോലെ ദൂരേക്ക് വലിച്ചെറിയുവാനും"......
No comments:
Post a Comment