പ്രേമിക്കാന്‍ തുടങ്ങിയപ്പോള്‍ നിന്നെ കാണാതിരിക്കാനാവില്ല ഓരോ നിമിഷവും എന്ന തോന്നലായിരുന്നു എനിക്ക്..
പ്രണയം നിന്നെ അറിയിക്കാതിരിക്കുന്ന ഓരോ നിമിഷവും നീ കൈവിട്ടുപോകുമെന്ന ഭയമായിരുന്നു ഉള്ളില്‍.
എന്റെ പ്രണയം അറിയിക്കാതെ തന്നെ നീ മനസ്സിലാക്കിയപ്പോള്‍, അത് നീ എനിക്ക് മനസ്സിലാക്കി തന്നപ്പോള്‍ ലോകത്തിനു താനെ മുകളിലാണ് എന്ന ഒരു ഭാവമായിരുന്നു എനിക്ക്.
പ്രണയം അല്പം പോസ്സസ്സിവ് ആയപ്പോള്‍ നിനക്കതു അന്ഗീകരിക്കനാവുമോ? എന്ന് ഞാന്‍ ഭയന്നു. പക്ഷെ, എന്റെ പോസ്സസ്സിവ്നെസ്സ് നീ ആസ്വദിക്കുന്നുണ്ടെന്നും അതെ തീവ്രതയുള്ള അനുരാഗം നിനക്കെന്നോടുമുന്ടെന്നു നീ എന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി.
എന്നിട്ടും തീരാത്ത എന്റെ സംശയം തീര്‍ക്കാന്‍ കാത്തുനില്‍ക്കാതെ ഇടക്കെപ്പോഴോ ദൂരേക്ക് നീ പറന്നു പോയി.
എങ്കിലും എനിക്കറിയാമായിരുന്നു, നിന്റെയുള്ളില്‍ ഞാനൊരു നൊമ്പരം കലര്‍ന്ന സന്തോഷമാണെന്നു....
അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു...
ഇതു വായിച്ച ഞാന്‍ അതിനും വലിയ പുലി, പുപ്പുലി!!
ReplyDeleteഞാന്‍ താങ്കളുടെ ആദ്യത്തെ ഫോളോവറായി, കമന്റെഴുതി.. ഈ ബ്ലോഗ് ഔപചാരികമായി ഉല്‍ഘാടനം ചെയ്‌തിരിക്കുന്നു..താങ്കള്‍ക്കതില്‍ എന്നും അഭിമാനിക്കാം..:)
എഴുതൂ...ഞാന്‍ ഇനിയും വരാം.
താങ്കള്‍ ഇത് വായിച്ചു എന്നതിലും ഔപചാരികമായി ഉല്‍ഘാടനം ചെയ്തു എന്നതിലും ഞാന്‍ അങ്ങേയറ്റം സന്തുഷ്ടനാണ്. ഏതു മഹത്തായ കാര്യവും തുടങ്ങുന്നത് ഒരു ചെറിയ കാല്‍വയ്പ്പിലൂടെയാണ്. അത് കഴിഞ്ഞു. ഇനി എന്റെ ബ്ലോഗാകുന്ന ഈ തളിര്‍ചെടി വളര്‍ന്നു വളര്‍ന്നു പന്തലിച്ചു താങ്കളുടെതിനേക്കാള്‍ വലിയ ബ്ലോഗ് ആകട്ടെയെന്നും,ഇതെഴുതുന്ന ഞാന്‍ ഒരു മഹാസംഭാവമാനെന്നു എല്ലാവരും തിരിച്ചറിയട്ടെ എന്നും ഞാന്‍ എന്നെ തന്നെ ആശംസിക്കുന്നു. താങ്കള്‍ തിരിച്ചു വരും എന്നറിയുന്നതില്‍ വളരെ സന്തോഷമുണ്ട്, പുതിയ പുതിയ പോസ്ടുകളുമായി പോസ്ടായി ഞാനിവിടെയുണ്ടാകും ഓള്‍ ദി ബെസ്റ്റ് മിസ്റ്റര്‍ രഞ്ജിത്, വെല്‍ ഡണ്‍ മൈബോയ്.
ReplyDelete