"മനസ്സില്‍ കുറ്റബോധം തോന്നിതുടങ്ങുംപോള്‍ ചെയ്യുന്നതെല്ലാം യന്ത്രികമായിത്തീരും" എന്ന് പറഞ്ഞത് ഒരു ഫിലോസഫര്‍ ആയിരുന്നു എങ്കില്‍ അത് മനസ്സിലാക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. പക്ഷെ, 1986ജൂലൈ പതിനാറിന് ശേഷം ഈ വാക്കുകള്‍ ആള്‍ക്കാര്‍ കേട്ടത് ആരതനയോടെയാണ്, വരവേറ്റത് കൈയ്യടികലോടെയും ആനന്ദമര്മരങ്ങളുടെ അനുഭൂതികലോടെയുമാണ്.
രാജാവിന്റെ മകന്‍ എന്റെ ഗ്രാമത്തിലെ തിയേറ്ററില്‍ വരുന്നത് പടമിറങ്ങി ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞാണ് എന്നാണ് എന്റെ അമ്മ പറയുന്നത്. അത് കാണാന്‍ പോകുമ്പോള്‍ എനിക്ക് മൂന്നു വയസ്സും ചില മാസങ്ങളും പ്രായം. അതുകൊണ്ടുതന്നെ പടം തിയേറ്ററില്‍ കണ്ട ഓര്മ എനിക്കില്ല. പിന്നീട് കുരച്ചതികം തവണ അത് ടി.വിയില്‍ കണ്ടിട്ടുണ്ട് എങ്കിലും. എന്നെ ചുമന്നുകൊണ്ടു ഒരുപാട് പടങ്ങള്‍ക്ക് പോയിട്ടുണ്ട് അമ്മയും അച്ഛനും. അവര്‍ തന്നെയാണ് എന്നെ ഒരു സിനിമ ഭ്രാന്തനാക്കിയത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തികലോന്നുമില്ല. ആ തിയേറ്റര്‍ 1999 ഇല് അടച്ചുപൂട്ടുന്നതുവരെ ഏതൊക്കെ വെള്ളിയഴ്ച്ചേ അവിടെ പടം മാറി നല്ല മലയാളം പടങ്ങള്‍ വന്നിട്ടുണ്ടോ, ശനിയാഴ്ചത്തെ ഫസ്റ്റ് ഷോക്ക് ഞങ്ങള്‍ കുടുംബ സമേതം അവിടെ ഉണ്ടായിട്ടുണ്ട്. അതവിടെ നിക്കട്ടെ പറഞ്ഞുവന്നത് രാജാവിന്റെ മകനെ കുറിച്ചല്ലേ. സൊ ബാക്ക് ടു രാജാവിന്റെ മകന്‍
1986 -ല്‍ മോഹന്‍ലാലിന്റെതായി ഏതാണ്ട് 35സിനിമകള്‍ പുറത്തിറങ്ങി. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍', 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു', 'പഞ്ചാഗ്നി', 'കരിയിലകാറ്റുപോലെ', 'ഹലോ മൈ ഡിയര്‍ റോങ്ങ് നമ്പര്‍', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'യുവജനോത്സവം', 'ഒന്ന് മുതല്‍ പൂജ്യം വരെ', സന്മനസ്സുള്ളവര്‍ക്ക് സമാധാനം', 'ദേശാടനക്കിളി കരയാറില്ല' T.P. ബാലഗോപാലന്‍ M.A', 'ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്', 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'സുഖമോ ദേവി', 'താളവട്ടം', എന്നീ ചിത്രങ്ങളാണ് അവയില്‍ പ്രധാനം. ഹാസ്യം എന്നാ ലബാലോട്ടിക്കാവുന്നവയാണ് അവയില്‍ പലതുമെങ്കിലും ഒരു അയല്വക്കതുകാരന്‍ പയ്യന്‍ എന്ന നിലക്കുള്ളവയായിരുന്നു എല്ലാ റോളുകളും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വന്നവയായിരുന്നു 'ശോഭരാജ്'ഉം 'രാജാവിന്റെ മകനും'. 'ശോഭരാജ്', 'ഡോണ്‍' എന്ന ഹിന്ദി പദത്തിന്റെ രേമാകെ ആയിരുന്നു. രാജാവിന്റെ മകനാണോ ശോഭാരജണോ ആദ്യം റിലീസ് ആയതു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്നാണ് ഉത്തരം. പക്ഷെ രാജാവിന്റെ മകനുണ്ടായ വിജയം ശോഭാരജിനുണ്ടയില്ല എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല.
ഒരു പക്ഷെ ആ വിജയത്തിന്റെ പ്രധാന കാരണം, ഇന്നും ജനമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന രാജാവിന്റെ മകനിലെ സംഭാഷണങ്ങള്‍ ആയിരിക്കാം. ഡെന്നിസ് ജോസഫ് ആണ് രാജാവിന്റെ മകന് തിരക്കഥ എഴുതിയത്.
ഡെന്നിസ് ജോസഫ് ഒരുകാലത്ത് മലയാളികള്‍ ഇഷ്ട്ടപെട്ടിരുന്ന, മലയാളി പ്രേക്ഷകന്റെ പള്‍സ് അറിഞ്ഞെഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു. നിറക്കൂട്ട്, ന്യായവിധി, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍,ന്യൂ ഡല്‍ഹി, മനു അങ്കിള്‍, തന്ത്രം, നായര്‍ സാബ്,ഇന്ദ്രജാലം,നം. 20മദ്രാസ് മെയില്‍, തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി അച്റേന്‍ ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം സൃഷ്ടിച്ചിട്ടുള്ള ആളാണ് അദ്ദേഹം.അധേഹത്തില്‍ നിന്ന് തന്നെയാണ് 'ആകശദൂതും,പത്താം നിലയിലെ തീവണ്ടിയും പിറന്നിരിക്കുന്നത്. കുറച്ചു നാളായി മാറുന്ന പ്രേക്ഷകന്റെ അഭിരുചിക്കൊത്ത് പേന ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതിന് ഉദാഹരമാണ് സമീപകാല ചിത്രങ്ങളായ ഭൂപതി, വജ്രം, തസ്കരവീരന്‍, തുടങ്ങിയവ.
ഡെന്നിസ് ജോസഫ് 'rage of angels' എന്ന Sydney Sheldon നോവലിനെ അധീകരിചെഴുതിയതാണ് രാജാവിന്റെ മകന്‍.
വിന്‍സെന്റ് ഗോമസ് എന്ന അധോലോകരാജാവിന്റെ ഉയര്‍ച്ച താഴ്ചകളുടെയും, പ്രണയത്തിന്റെയും, ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ രാജാവിന്റെ മകന്‍ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. മോഹന്‍ലാലിനൊപ്പം വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്,ഇന്ദ്രജാലം, നാടോടി, മാന്ത്രികം,തുടങ്ങിയ വന്‍ ഹിറ്റുകള്‍ തീര്‍ത്തിട്ടുന്ടെങ്കിലും ഒന്നാമന്‍ ഒരു ചരിത്ര പരാചയമായി മാറി. ഏറ്റവും കടുത്ത ലാല്‍ ഫാന്സിനുപോലും(ഞാനുള്‍പ്പെടെ) കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര ബോര്‍-ആയിരുന്നു അത്.
രാജാവിന്റെ മകന് ശേഷം ഒരു ഹപ്പെനിംഗ് ആക്ടര്‍ എന്ന നിലയില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് വളര്‍ന്നു. തുടര്‍ച്ച ആയുള്ള വിജയങ്ങള്‍. 1987 -ഇല്‍ ജനുവരി ഒരു ഓര്‍മയില്‍ തുടങ്ങി, ഇരുപതാം നൂറ്റാണ്ടിലൂടെ, ഭൂമിയിലെ രാജാക്കന്മാരായി, തൂവാനത്തുമ്പികളെയും കണ്ടു നാടോടിക്കാറ്റും കൊണ്ടിവിടെ എല്ലാവര്ക്കും സുഖം എന്ന് പറഞ്ഞു തുടങ്ങിയ യാത്ര ഇപ്പോള്‍ ഇവിടം സ്വര്‍ഗമാണ് - ല്‍ എത്തുമ്പോഴും ഒട്ടും മങ്ങലില്ലാതെ തുടരുന്നു.
തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്, മോഹന്‍ലാല്‍ - രാജാവിന്റെ മകന്‍- ഇവര്‍ മൂന്നു പേരും പിന്നെ ആ ക്ലാസ്സിക്കും, കടമ്പകള്‍ ഒരുപാടുണ്ട്. അതെല്ലാം മറികടന്നു മറ്റൊരു ക്ലാസ്സിക് നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.
നമുക്ക് കാത്തിരിയ്ക്കാം.
ReplyDeleteചില്ലറ അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ പോസ്റ്റ് കൊള്ളാം.
വീണ്ടും ഒരു സാഗര്‍ ഏലിയാസ് ജാക്കി ,പൊന്നേ ചതിക്കല്ലേ.ആ നല്ല നാളുകളിലെ നല്ല ഓര്‍മകള്‍ നശിപ്പിക്കല്ലേ.
ReplyDeleteശ്രീ said... thank you sree, i will try to avoid the spelling mistakes.
ReplyDeleteshaji.k said..haa,we will never learn..........