Friday, March 26, 2010

കുത്തിക്കുറിപ്പുകള്‍_ എഴുത്തും പിന്നെ നമ്മളും

എഴുതുന്നത്‌ ഒരു രസമുള്ള പരിപാടിയാണ്. എഴുതുന്നത്‌, ലോകചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക വിസ്ഫോടക ശേഷി ഉള്ളതാണെങ്കിലും, പൊട്ടത്തരങ്ങള്‍ ആണെങ്കിലും, ഉള്ളില്‍ ചിരിച്ചുകൊണ്ട് അല്ലെങ്കില്‍ തെറിപറഞ്ഞുകൊണ്ട്, ഇനി അതുമല്ലെങ്കില്‍, എഴുത്തുനോവില്‍ കരഞ്ഞു കൊണ്ടായാലും സംഭവം രസം തന്നെ.
എഴുത്ത് ഒരു നല്ല സുഹൃത്തിനെപ്പോലെയാണ്‌.അയാളോട് മനസ്സ് തുറന്നു സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ,ആശ്വാസത്തിന്റെതായ ഒരു ഫീലിംഗ്...അതാണ്‌ എഴുതിക്കഴിയുമ്പോള്‍ കിട്ടേണ്ടത്...
എഴുത്ത് തരുന്നത് എന്ത് തരത്തിലുള്ള അനുഭൂതിയാണ്? ഇങ്ങനെ ഒരു ചോദ്യം, ഞാനെന്റെ ബുദ്ധിജീവി സുഹൃതിനോടോരിക്കല്‍ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെ ആയിരുന്നു...
'രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ ശാപ്പാടടിച്ച ശേഷം, മൂന്നാം ദിവസം രാവിലെ കക്കൂസില്‍ ചെന്നിരുന്നു രണ്ടു പുകയോടൊപ്പം നടത്തുന്ന കര്‍മത്തില്‍ നിന്നും ലഭിക്കുന്ന എഫ്ഫക്റ്റ്‌ ആണ് എഴുത്ത് തരുന്നത്'.....കേട്ടപ്പോള്‍ വാളുവയ്ക്കാന്‍ വന്നെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ സംഗതി സത്യമല്ലേ എന്നൊരു തോന്നല്‍... അണകെട്ടിവച്ചതെല്ലാം പോയ്ക്കഴിയുംപോലുള്ള ഒരു ശൂന്യത, ആ ഒരു ഭാരമില്ലായ്മ.....അതല്ലേ എഴുതിക്കഴിയുമ്പോള്‍ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്നത്....
പണ്ട്, പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പറഞ്ഞത്, എഴുതാനിരിക്കുമ്പോള്‍ താനൊരു പൂര്‍ണ ഗര്‍ഭിണിയായ യുവതിയെപ്പോലെയാണ് എന്നാണു..ഓരോ തവണ എഴുതുമ്പോഴും പേറ്റ്നോവാണ് അനുഭവിക്കുന്നത് ( ഈ പറഞ്ഞതൊന്നും 'എന്നെ'പ്പോലുള്ള ബ്ലോഗെഴുത്തുകാരെ ഉദ്ദേശിച്ചല്ല കേട്ടോ, ഞാനൊക്കെ ചുമ്മാ പുല്ലു പോലല്ലേ, ചവരുകളെഴുതി വിടണത്...അതൊക്കെ, ആത്മാവിന്റെ അന്തരാളങ്ങളില്‍ മനനം ചെയ്തു മുത്തും പവിഴവുമൊക്കെ എടുക്കുന്നവരെ പറ്റിയാണ്..)

Writing is not necessarily something to be ashamed of, but do it in private and wash your hands afterwards.

2 comments:

  1. 'രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ ശാപ്പാടടിച്ച ശേഷം, മൂന്നാം ദിവസം രാവിലെ കക്കൂസില്‍ ചെന്നിരുന്നു രണ്ടു പുകയോടൊപ്പം നടത്തുന്ന കര്‍മത്തില്‍ നിന്നും ലഭിക്കുന്ന എഫ്ഫക്റ്റ്‌ ആണ് എഴുത്ത് തരുന്നത്'.....
    അത്രയും വേണമായിരുന്നോ ?

    ReplyDelete
  2. ചുമ്മാ...........സാഹിത്യം തല്ക്കുപിടിച്ചാല്‍ എന്താ എതാന്നോന്നും എനിക്കറിയില്ല...പിന്നെ പഴകിയ ഉപമകള്‍ എടുത്തു അമ്മാനമാടുന്നതിലും നല്ലതല്ലേ സ്വന്തമായിട്ട് ഒന്നുണ്ടാക്കുക എന്നത്. even if it is a bit out of the world?????

    ReplyDelete