Friday, April 23, 2010

ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതാര്‍ക്കുവേണ്ടി....??

ദുഃഖങ്ങള്‍ മാത്രം സമ്മാനിക്കാനുള്ളതാണ്ആഗ്രഹങ്ങള്‍ എന്ന് എത്രപേര്‍ക്ക് അറിയാം? ഇനി അറിയാമെങ്കില്‍ തന്നെ ആഗ്രഹങ്ങളടക്കി എത്രപേര്‍ കഴിയുന്നു? ഫലം വീണ്ടും ദുഃഖങ്ങള്‍..ഓരോ ആഗ്രഹങ്ങളും ദുഃഖം സമ്മാനിക്കുമ്പോഴും അടുത്ത ആഗ്രഹത്തിനായി ആഗ്രഹിക്കുന്നുണ്ടാവും ചിലര്‍. ആഗ്രഹങ്ങളെല്ലാം മായയുടെ വിളയാട്ടത്തിന്റെ ഫലമായാണ്‌ ഉണ്ട്ടകുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച,സ്വാമിമാരും തന്ത്രിമാരുമൊക്കെ, ഓടിച്ചാടി നടക്കുന്നതു കാണുമ്പോഴാണ് ആഗ്രഹങ്ങളുടെ ശക്തിയും സ്വാധീനവും മനസ്സിലാകുന്നത്‌...
ശരിയാണ്, ദുഖങ്ങള്‍ മാത്രം തരുന്നവയല്ല ആഗ്രഹങ്ങള്‍, പക്ഷെ, സഫലമായ ആഗ്രഹങ്ങള്‍ക്ക് പിന്നിലും ചില ചിന്ന ചിന്ന നിരാശാ ബോധം മിക്കവരിലും ഉണ്ടാകാറുണ്ട്. ഇപ്പൊ ഞാനൊരു പള്‍സര്‍ വാങ്ങണമെന്ന് വിചാരിച്ചു, 220 cc തന്നെ വേണം ഇല്ലെങ്കില്‍ എന്റെ ഉയരത്തിന് മാച്ചാവില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ, എനിക്ക് വാങ്ങാന്‍ പറ്റിയത് ഒരു 180cc. പള്‍സര്‍ വാങ്ങണം എന്ന ആഗ്രഹം പൂര്‍ത്തീകരിച്ചു, പക്ഷെ.....
അല്ലെങ്കില്‍ എനിക്ക് ഒരു നല്ല അഴകുള്ള, ശാലീന സുന്ദരിയായ ഒരു യുവതിയുടെ പ്രണയം ലഭിച്ചു എന്ന് സങ്കല്‍പ്പിക്കുക...(സങ്കല്പ്പിക്കാനല്ലേ കഴിയൂ....ഹ്ങ്ങ്ഹാ....എന്നാ പറയാനാ, അത് പോട്ട്...), ഇനി ഞാനതിനു, ആ പ്രണയത്തിനു, അര്‍ഹനാണോ എന്ന തോന്നലുണ്ടായാല്‍??? ലൈഫ് കൊഞാട്ടയായോ??

അമിതമായ ആഗ്രഹങ്ങള്‍ക്കൊടുവില്‍ ഉണ്ടാകുന്ന നിരാശ താങ്ങാനാകാതെ അവസാനിപ്പിച്ച, അവസാനിപ്പിക്കാന്‍ പോകുന്ന (നമ്മളെന്തോക്കെ പറഞ്ഞാലും, ആഗ്രഹങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശേഷിയില്ലാത്ത എന്നെപ്പോലുള്ളവരുല്ലപ്പോള്‍ ഇതൊക്കെ, സ്വാഭാവികം ...) എത്രയോ പേരുണ്ടാകും???? ആ നിഷ്ക്കാമ നിര്‍ഗുണ ജന്മങ്ങള്‍ക്കായി...സമര്‍പ്പണം....
ശാന്തി...ശാന്തി:...........

Saturday, April 10, 2010

മുന്‍പേപറക്കുന്ന(പറപ്പിക്കുന്ന) പക്ഷികള്‍....

പതിയെ തുറക്കുന്ന ജാലകത്തിന്‍ മുന്നില്‍
ഒരു മാത്ര എന്തിനോ കാത്തു നിന്നു..
അറിയാതെ നോവും പ്രതീക്ഷയും കാത്തുവച്ചൊരു
പിന്‍ വിളിക്കായി ഓര്‍ത്തുനിന്നു...
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയില്‍ എനിക്കായി ഇനി ആരുമില്ല..
എല്ലാം നശിച്ചു അല്ല, നശിപ്പിച്ചീ
കൈകള്‍കൊണ്ട്, എന്തിനു?, ചോദിക്കരുതെന്നോട്....

കാത്തിരുപ്പിനവസാനം, എനിക്കായി വന്നു കയറിയ മരണവും,
എന്നെ കൈവേടിഞ്ഞാരുടെയോ കൂടെ ചൂതാടനീറങ്ങിപ്പോയി.
ഇറ്റിറ്റുവീഴുന്ന ചോരത്തുള്ളികള്‍ നിറഞ്ഞൊരീ അരിവാള്‍ എവിടെ ഞാനുപെക്ഷിക്കും,
ആരിതെനിക്കുവേണ്ടി, എന്നിലെക്കാവാഹിക്കും....
എന്‍ പ്രിയരെയെല്ലാം കൊന്നൊടുക്കി ഞാനിവിടെ എന്റെ ഊഴവും കാത്തിരിക്കുന്നു,
മരണമേ വരിക, ഏറ്റെടുക്കുക എന്നെ, നിന്റെ കൈകളാല്‍......
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയിലെനിക്കായിയിനി ആരുമില്ല..........

ഇതൊരു കവിതയാണോ സമനില തെറ്റിയ മനസ്സിന്റെ ജല്പനങ്ങളാണോ എന്നറിയില്ല എങ്കിലും, മരണമടുത്തപ്പോള്‍, പ്രിയപ്പെട്ടവരെല്ലാം ഇല്ലതെങ്ങനെ എന്ന് വിചാരിച്ച ഒരു പാവം ചേട്ടന്‍, അവരെയെല്ലാം മുന്‍പേ അയച്ചു തന്റെ ഊഴം കാത്തിരിക്കുന്നതായാണ് എഴുതിയത്...സംഭവം ഉത്തരാധൂനികമാ.....മനസ്സിലായില്ലെങ്കില്‍........

Tuesday, April 6, 2010

കഥയില്ലായ്മയുടെ കാണാ പ്പുറങ്ങളില്‍ ഒരു പ്രണയം...അഥവാ വലിക്കുമ്പോള്‍ നല്ല 'നീലച്ചടയന്‍' തന്നെ വലിക്കണം.........



ഹൃദയം കൊണ്ടെഴുതുന്നവയാണ് ഓരോ പ്രണയ കാവ്യങ്ങളും....
എഴുതുന്നതില്‍ സത്യമുണ്ടെങ്കില്‍ അനുഭവങ്ങളുടെ നോവും സുഖവുമുന്ടെങ്കില്‍, ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് വായനക്കാരന്റെ ഹൃദയത്തിലൂടെ കുളിര്‍മഴ പെയ്യിച്ച് ആത്മചേതനയുടെ അന്തരാളങ്ങളില്‍ വിശുദ്ധ വികാരങ്ങളുമായി സംവദിക്കാന്‍ സാധിക്കും എഴുത്തുകാരന്.....


'സാന്ദ്രമായ മൌനത്തിന്റെ ഭാരവും പേറിക്കൊണ്ടു കടലിനെ താണ്ടിയെത്തിയ കാറ്റ് അവളുടെ മുടിയിഴകളുമായി സല്ലാപത്തിനു ശ്രമിച്ചു...
ഓരോ മണല്‍ തരികളായി പെറുക്കിയെറിഞ്ഞു കടലിനെ നികത്താന്‍ ശ്രമിക്കുന്ന അവനെ സഹായിക്കാന്‍ പോയിട്ട് ഒന്ന് ശ്രദ്ധിക്കാന്‍ പോലും അവള്‍ക്ക് തോന്നിയില്ല.....'


"എടാ, എഴുത്തുകാരാ, നാറി, കടലിനെയും നോക്കിയിരിക്കുന്ന അവളെയും, അവളെ നോക്കിയിരിക്കുന്ന അവനെയും നീ ഒരു പാട് നാളായി കഷ്ടപ്പെടുതുന്നു. എടാ, ഈ സൂര്യന് താഴെ എത്രയോ നല്ല കാര്യങ്ങളുണ്ട് എഴുതാന്‍? അതൊന്നും വേണ്ട, കടലിലേക്കും വായിനോക്കിയിരിക്കുന്ന അവളും അവനും, ഇല്ലെങ്കില്‍ കടലില്‍ കുളിക്കുന്ന അവളും കപ്പലണ്ടി വില്‍ക്കുന്നവനും....അറ്റ്‌ ലീസ്റ്റ് സ്ടലവെങ്കിലും മാറ്റടെ......"
എന്റെ ഹൃദയത്തിന്റെ ചെതോവികാരത്തെ മാനിക്കാതെ, രക്തം പുരട്ടിയെഴുതിയ എന്റെ കൃതിയെ, മൃഗീയമായി ബലാല്‍സംഗം ചെയ്യുന്നവന്റെ മുഖത്തേക്ക് ഞാനെന്റെ ഇടം കന്നുകൊണ്ടോന്നു നോക്കി..'ഇതാരാ  ഈ ക്ഷുദ്രകീടം'?
എന്റെ സുഹൃത്തെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന അനേകം പേരിലോരുവന്‍. മറുപടി അര്‍ഹിക്കാത്ത പ്രസ്താവനയാണ് എങ്കിലും പീഡിപ്പിക്കപ്പെട്ടവളുടെ ആത്മരോധനത്തെപ്പോലെ എന്റെ ഇടനെഞ്ചില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നു വീണു...
"പ്രണയം പ്രകൃതി നിയമമാണ്. നിയതിയുടെ നിയന്ത്രണത്തിന്റെ കെട്ടുപാടുകളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന രണ്ടു മനസ്സുകളുടെ കൂടിച്ചേരലാണ് പ്രണയം. കമിതാക്കളുടെ മനസ്സില്‍ ചെമ്പടയുടെ താളം മുറുകും പോഴാണ് എല്ലാ വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞു പ്രണയം തുറന്നു പറയാന്‍ അവര്‍ ശ്രമിക്കുന്നത്. നിലാവുദിക്കാന്‍ തുടങ്ങുന്ന ചക്രവാളത്തെ നോക്കിക്കൊണ്ട്‌, അക്ഷമയായി നില്‍ക്കുന്ന അവളോട്‌ ഇഷ്ടമാണെന്ന് പറയുന്ന നായകന്‍....അല്ലെങ്കില്‍ തണുത്ത കാറ്റിലുലയുന്ന മുടിയിഴകളെ ഒതുക്കാന്‍ ശ്രമിക്കാതെ എല്ലാം തകര്ന്നവനെ പോലെ ആകാശത്തെയും നോക്കി കിടക്കുന്ന അവനോടു മറക്കാം എല്ലാം മറക്കാം എന്ന് പറയുന്ന അവള്‍....." ആവേശത്താല്‍ തോണ്ടയല്പം ഇടറിയോ? സാരമില്ല.
അവന്റെ മുഖത്തുനിന്നും എന്റെ കണ്ണുകള്‍ അഗാതതയിലേക്ക്, സോറി ഭിത്തിയിലെ കടലിന്റെ പോസ്ടരിലേക്ക് നീണ്ടു.........
"അങ്ങനെയുള്ള പ്രണയത്തിന്റെ വിവിധഭാവങ്ങളെ അതിന്റെ എല്ലാ തലങ്ങളിലും സൌന്ദര്യ സാന്ദ്രമായി വര്‍ണിക്കാന്‍ കടലിനേക്കാള്‍ ആഴമുള്ള ഒരു ബിംബത്തിനെ എവിടെക്കിട്ടും?
നിന്റെ ബാലിശമായ ആക്രോധനങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ എന്റെ കഥാനായകനോട് നായികക്ക് ഒന്നും ഹൃദയം തുറന്നു പറയാന്‍ സാധിക്കില്ല.."
"മാങ്ങാത്തൊലി" കടന്നു കയറ്റക്കാരന്‍ കൈകള്‍ തലയിലടിക്കുന്നു. ഹും സാഹിത്യം മനസ്സിലാവാത്ത പാവം ക്ഷുദ്രകീടം, ഒന്ന് സഹതപിച്ചേക്കാം....
"മലയാളികളുടെ പക്കാ മൂരാച്ചി സ്വഭാവമാണിത്.ആരെന്തു നല്ലകാര്യം പറഞ്ഞു ബോധാവല്കരിക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ഒരു തൊലിയുടെയും കുലയുടെയും പേര് പറഞ്ഞു പുശ്ചിക്കുക എന്നത്....എന്താടോ നന്നാവാത്തത്...???"
ലോകം മുഴുവനും നന്നായാലും സ്വയം നന്നാവില്ല എന്ന് ദൃഡ പ്രതിന്ജ്ഞയെടുത്തു നടക്കുന്ന ഒരു സംഖമാള്ക്കാരുടെ  പ്രതിനിധി എന്ന നിലയില്‍, ചെയ്തു കൊണ്ടിരുന്ന തലയില്‍ ചൊറിയല്‍ എന്ന കര്‍മം തുടര്‍ന്നുകൊണ്ടു, എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാള്‍ എനിക്കന്യമായ ഭൌതിക ലോകത്തിലേക്ക്‌ നടന്നു പോയി.
വിശപ്പിന്റെ വിളി സഹിക്കാനാവാതെയാണ് കഞ്ചാവിന്റെ പുകവലയത്തില്‍ നിന്നും ഞാന്‍ പുറത്തെക്കിരങ്ങിയത്. അനന്തമായ ഭാവനയുടെ ചിറകിലേറി ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍, പ്രതിഭയുടെ കരസ്പര്‍ശനമേല്ക്കാത്ത പാവം സഹജീവികള്‍ നമ്മള്‍ക്കായി ഭൌതിക ശരീരത്തെ നിലനിര്‍ത്താനായി എന്തെങ്കിലും ചമയ്ക്കുന്നു. ആത്മാവിന്റെ നിലവിളി പുകയിലെ വളയങ്ങളായി തീര്‍ക്കുന്നതിന്റെ ഇടവേളകളില്‍ ഞാനവരെ പാഴ്വസ്തുക്കളുടെ ആധിക്യം കുറക്കാന്‍ എന്നാലാവുന്നത് ചെയ്തു കൊടുത്തു സഹായിക്കുന്നു.
യുദ്ധം ചെയ്തോടുങ്ങിയ പടക്കളത്തെ പോലെ ഗതകാല സ്മരണകളുടെ മൌനവുമായി ശൂന്യതയുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കള.
പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന കാര്മേഖ കൂട്ടങ്ങളുടെ നിറവും ഈര്‍പ്പവും തങ്ങി നില്‍ക്കുന്ന, കരിപുരണ്ട പാത്രങ്ങള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന അടുപ്പിന്‍ പാതകവും അടുപ്പും. അതിന്റെ നടുക്ക് എന്നോ അണഞ്ഞുപോയ കനലുകളില്‍ നിന്നും ഉണ്ടായ ചാരത്തില്‍ സുഖസുശുപ്തിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുന്നു ഒരു പൂച്ച!
'എന്ത്...............എന്റെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഭൌതിക ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു ആദ്മീയതയുടെ വഗ്ദത്തഭൂമിയിലേക്ക് പോയിഎന്നോ??' വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
മായയുടെ കെട്ടുപാടുകളില്‍ നിന്നും വിമുക്തരാകാതെ ടെലിവിഷത്തിന്റെ പിടിയില്‍ കിടന്നു പിടയുന്നു പാവങ്ങള്‍.! എന്തിനാണ് അവര്‍ മുഖം ചുളിക്കുന്നത്?

"ഗതകാലസ്മൃതികളുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കളയിലെ പാത്രങ്ങളെ അഗ്നിയുടെ പൊന്‍ നാളങ്ങള്‍ ചുംബിച്ചുനര്‍ത്തിയിട്ടുഒരു പാട് നാളുകളായി എന്ന് എന്റെ നിരീക്ഷണ നയനങ്ങള്‍ വ്യക്തമാക്കുന്നു. എന്താണ് സതീര്‍ത്യരേ, വിശപ്പിന്റെയും അദ്മീയതയുടെയും വ്യവര്യക്തിതാര്‍ത്ഥം മനസ്സിലാക്കി ഏറ്റവും സ്വാദിഷ്ടമായ വായുവും ജലവും ഭക്ഷണമാക്കി കാലം കഴിക്കാന്‍ തീരുമാനിച്ചുവോ???"
ഈ ചോദ്യത്തിനു എന്താണ് മറുപടി കിട്ടിയതെന്ന് പറയാനും മാത്രം ശക്തനല്ല ഞാന്‍. അത് ഞാന്‍ നിങ്ങള്ക്ക് വിടുന്നു. ഒന്ന് മാത്രം പറയാം, എന്റെ സ്നേഹിതര്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിലത്തു വച്ചിട്ടില്ല അവരെന്നെ...!
 

Thursday, April 1, 2010

ഞാന്‍ കാത്തിരിക്കുന്നു.....

അനന്തമായ ആകാശത്തിലൂടെ പതുക്കെ ഒഴുകി മറയുന്ന അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെ പറ്റി ആലോചിക്കുമ്പോഴും ആര്‍ക്കും പ്രയോജനമില്ലാത്തതെന്നു മറ്റുള്ളവര്‍ വിചാരിക്കുന്ന, ഈ ജീവിതമങ്ങു അവസാനിപ്പിക്കാം എന്ന ഉള്‍പ്രേരണയെ തടഞ്ഞു നിര്‍ത്തിയിരുന്നത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു അടിക്കുന്ന ബിയറിലെ നുരഞ്ഞമരുന്ന കുമിളകളും, കിച്ചണില്‍ നിന്നും വരുന്ന പൊരിച്ച കോഴിയുടെ മണവുമായിരുന്നു...
വരണ്ടുണങ്ങിയ എന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍തെന്നല്‍ പോലെ അവള്‍ വന്നു കയറിയത്, ദൈവം എനിക്ക് വേണ്ടി അവശേഷിപ്പിച്ച അവസാന വെളിച്ചവും ഊതിക്കെടുത്താനായിരുന്നു എന്ന് അപ്പോള്‍ ഞാനറിഞ്ഞില്ല.അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.തിരുത്താനാകാത്തവണ്ണം അകപ്പെട്ടുപോയിരുന്നു, ഞാനും എന്റെ ജീവിതവും....

 ഇതുപോലെ കടലില്‍ കുളിച്ചുണ്ടുറങ്ങി രാത്രികഴിക്കാനായി സൂര്യന്‍ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സമയത്താണ് ആ അത്യാഹിതം നടന്നത്,
ആറുമണി കഴിഞ്ഞരമണിക്കൂര്‍, രാവിലെമുതല്‍ കിട്ടിയ ശാപങ്ങളും കുത്തുവാക്കുകളും ഒരു കുപ്പി ബിയറില്‍ ഒഴുക്കി ശുദ്ധി വരുത്തിക്കൊണ്ട്, വളയങ്ങളായി മുകളിലേക്കുയരുന്ന സിഗരറ്റ് പുകയെ നോക്കി ഒരു സക്കറിയ സ്റ്റയിലില്‍ 'എന്തുണ്ട് വിശേഷം പിലാതോസേ' എന്ന് സ്വയം ചോദിച്ചിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ആരെങ്കിലും പണിതരാന്‍ വിളിക്കുന്നതാവില്ല എന്ന ഉറപ്പിനാലും എടുത്തു. ആന്‍സര്‍ ബട്ടണില്‍ ഞെക്കി.'ചേട്ടനല്ലേ' എന്ന ചോദ്യത്തിന്, 'ആ..'എന്നുപറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മറുവശത്തുനിന്നും മുളചീന്തും പോലെ  ഒരു കരച്ചില്‍ ഒഴുകിവന്നു. അപ്പോഴാണ്‌ വിളിച്ച നമ്പര്‍ ഏതാണ് എന്ന് നോക്കുക എന്ന പൌരത്രിക ധര്‍മം ഓര്‍മവന്നത്. നോക്കി. സ്വാന്തനത്തിന്റെ കുളിര്‍തെന്നല്‍, എന്റെ...., എന്റെ കാമുകി...
അന്ധകാരമയമായ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി....
കരച്ചില്‍ നിറുത്തി കാര്യം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും കരച്ചില്‍ തന്നെ മറുപടി...എന്റെ കാശുപോവില്ല എന്നതിനാലും, വേറൊന്നും ചെയ്യാനില്ല എന്നതിനാലും, ഭൂമീദേവിക്കൊക്കുന്ന ക്ഷമയോടെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാന്‍ പോയില്ല, വെറുതെ എനര്‍ജി നഷ്ടപ്പെടുതുന്നതെന്തിനു?...കരച്ചിലിനിടയില്‍ വീണു കിട്ടിയ നിശബ്ദതകള്‍ക്കു ഇടയില്‍  അവള്‍, പറയാനുദ്ധേശിചത് ഞാന്‍ മനസ്സിലാക്കി എടുത്തു. അതെന്താനെന്നാല്‍, എല്ലാ പ്രേമബന്ധങ്ങള്‍ക്കും അവസാനം എത്തുന്ന പ്രതിബന്ധം തന്നെ. പെണ്ണിന്റെ അച്ഛന്‍, മകള്‍ക്കൊരു നല്ല ഭാവി വേണമെന്നാഗ്രഹിക്കുന്നു, കല്യാണം നിശ്ചയിക്കുന്നു. 
കല്യാണം നടന്നാല്‍ ശുഭം എന്ന് പറഞ്ഞു തനിക്കു വെറുതെ ഇരിക്കാം എന്ന് മൂപില്സ് കരുതിക്കാണും. പക്ഷെ നമ്മുടെ പ്രണയവിവശയായ  നായിക സമ്മതിക്കുമോ? എവിടെ...?
അവള്‍ക്കു പ്രേമിക്കാനോരാളെ വേണമെന്ന് തോന്നിയപ്പോള്‍ വെറുതെ നിന്ന് കൊടുത്തു എന്നല്ലാതെ വേറെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. സാധാരണ കമുകകോന്തന്മാര്‍ ചെയ്യുന്ന ഒരു തരത്തിലുള്ള സര്‍കസും ഞാന്‍ ചെയ്തിട്ടില്ല. നോ ഐസ് ക്രീം, നോ പാര്‍ക്ക്, നോ മൂവി...നോ നതിംഗ്...ഇതൊന്നും ചെയ്തിട്ടില്ല എന്നല്ല, എന്റെ കൈയ്യിലെ കാശുകൊടുത്തു ചെയ്തിട്ടില്ല എന്നാണു.എല്ലാം അവള്‍ ശേയ്യല്‍. അല്ല അത് തന്നെ വേണമല്ലോ, ചുമ്മാ ഇരുന്ന എന്നെ കയറി പ്രേമിച്ചത് അവള്‍ അല്ലെ? ഞാന്‍ അവളുടെ പുറകെ നടന്നിട്ടില്ല, പ്രേമലേഖനം കൊടുത്തിട്ടില്ല, ഒന്നും ചെയ്തിട്ടില്ല...പിന്നെ എന്താ കുറച്ചു ഗമയില്‍ നടന്നു, ബുദ്ധിജീവിയാണെന്ന് ഭാവിച്ചു, കനപ്പെട്ട സാഹിത്യത്തെക്കുറിച്ച് മറ്റുള്ളവരുക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പറഞ്ഞു.അത്രതന്നെ.
ഇപ്പോഴത്തെ പ്രശ്നം എന്താ, അച്ഛന്‍ കണ്ടുപിടിച്ച എന്‍ജിനീയര്‍ ഭര്‍ത്താവിനെ അവള്‍ക്കു വേണ്ട, പകരം ഞാന്‍ കല്യാണം കഴിക്കണം. ഇല്ലെങ്കില്‍ അവള്‍ ചത്ത്‌കളയുമത്രെ!!! ചിലരുടെ ജാതകമങ്ങനെയാണ് നല്ലതെന്തു കണ്ടാലും വേണ്ട പകരം ചീഞ്ഞത് തേടി നടക്കും. നമ്മളെ പ്രേമിച്ചതാണല്ലോ, അവളുടെ പങ്കു കുറെ പറ്റിയതാണല്ലോ എന്ന് വിചാരിച്ചു കുറെ ഉപദേശിച്ചു നോക്കി. എവിടെ?
വരാനുള്ളത് വഴിയില്‍ തങ്ങുല എന്ന് പറഞ്ഞത് ശരിയായിരിക്കും, അല്ല അത് ശരിതന്നെയാണ്, ഇല്ലെങ്കില്‍ ഞാന്‍ കേറി സമ്മതിക്കുമോ?
അങ്ങനെ അവളുടെ ഭീഷണിക്ക് വഴങ്ങി ഞാന്‍....., ഈ ഞാന്‍ അവളെ രജിസ്ടര്‍ കല്യാണം കഴിച്ചു.

ഇപ്പോഴെന്താ സ്ഥിതി? വേലയും കൂലിയുമോന്നും ഇല്ലാത്ത എന്നെ, അവള്‍, എന്റെ ഭാര്യ ജോലിക്ക് പോയി നോക്കുന്നു, അതുമാത്രമോ, എന്നും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പിന്റും ഒരു പായ്ക്ക് സിഗരറ്റും വാങ്ങിക്കൊണ്ടുതരുന്നു...
പരാതികളില്ല, പരിഭവങ്ങളില്ല...അവളുടെ ആങ്കിളില്‍ നോക്കിയാല്‍ സ്വസ്ഥം സന്തുഷ്ട കുടുമ്പം....

ഒരേയൊരു കാര്യം മാത്രമേ അവള്‍ എന്നോടാവശ്യപ്പെട്ടിട്ടുള്ളൂ, ഒരു കേട്ട് പേപ്പറും പേനയും തന്നിട്ട് പറഞ്ഞു, "എന്തെങ്കിലും എഴുതൂ"...എന്തെഴുതാന്‍? ആ...
എങ്കിലും ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് തല കുലുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ...

മൃഷ്ടാന്നം ഉണ്ട് കുളിച്ചു താമസിക്കുമ്പോഴും അവളെന്നെ എന്തിനു കൂടെ പൊറുപ്പിക്കുന്നു എന്ന ചോദ്യത്തിനൊപ്പം ഒരു ദുഖവും മാത്രം ബാക്കി..അത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു കഴിച്ചിരുന്ന തണുത്ത ബീറും പിന്നെ ആ പൊരിച്ച കോഴിയുടെ മണവുമാണ്...എന്റെ വൈകുന്നെരങ്ങല്‍ക്കായി എന്റെ മനസ്സ് കേഴുന്നു, എന്റെ ഭാര്യേ, എന്ന് നീയെന്നെ ഇവിടുന്നടിച്ചു പുറത്താക്കും?? ഞാന്‍ കാത്തിരിക്കുന്നു.....