Wednesday, July 14, 2010

ഇന്നത്തെ ചിന്താവിഷയം.......സ്നേഹത്തിന്‍ പൂ നുള്ളി..........

സ്നേഹ ബന്ധങ്ങളെ കുറിച്ചു ഒരുപാട് പേര്‍ പാടിയിട്ടുണ്ട്, എഴുതിയിട്ടുണ്ട്. പ്രണയം, സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം, സഹോദരസ്നേഹം അങ്ങിനെ ഒരുപാട്...പരസ്പരം ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ സ്നേഹിക്കുന്ന രണ്ടു പേര്‍, ഇഷ്ടം ഏതു രീതിയിലുമായിക്കോട്ടേ ... അതില്‍ ഒരാള്‍ മറ്റേ ആളെ പറ്റി ദിവസത്തില്‍ എത്ര തവണ ചിന്തിക്കുന്നുണ്ടായിരിക്കും?

ഇതേ രണ്ടു പേര്‍ ശത്രുക്കള്‍ ആണെന്നിരിക്കട്ടെ, ദിവസത്തില്‍ എത്ര തവണ അയാളെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കും??

ഒന്നും വേണ്ട, നമ്മള്‍ വഴിയെ വെറുതെ നടന്നു പോകുമ്പോള്‍ കാണുന്ന ശാന്തമായ സൌഹൃദ ഭാവമുള്ള കാണുമ്പൊള്‍ ചിരിച്ചു കാണിച്ച ഒരാളെ മറന്നാലും, നമ്മളെ കണ്ടപ്പോള്‍ ഒരു അന്യ ഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കുന്ന ഒരാളെ മറക്കുമോ? ഓര്‍കണ്ടാ  എന്ന് എത്ര വിചാരിച്ചാലും???  

ഞാന്‍ എന്റെ വിഷയത്തിലേക്ക് വരാം, സ്നേഹത്തിനേക്കാള്‍ ശക്തമായ ഒരു വികാരമാണോ വെറുപ്പ്‌???
സ്നേഹത്തിന്റെ ശക്തി കൊണ്ട് ഭര്‍ത്താവിന്റെ ജീവന്‍ സാക്ഷാല്‍ യമന്റെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങിയ സാവിത്രിയെ ഓര്‍ക്കാം...
സ്നേഹത്തിന്റെ ശക്തിയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജ് മഹാലിനെ സ്മരിക്കാം...

ഇതൊക്കെ സ്നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുമ്പോള്‍ എന്റെ മനസ്സിലെക്കൊടിയെത്തുന്നത് ഒരേ ഒരാളുടെ ചിത്രം, ഇയാഗോയുടെ....ഇയാഗോയുടെ വെറുപ്പിനു,പകക്കു, ഒഥല്ലോയുടെ  സ്നേഹത്തെ അതി ജീവിക്കാനുള്ള കരുത്തുണ്ടായി....ഡസ്ടിമോണയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ പ്രേരിപ്പിക്കുന്നത് ഒഥല്ലോയുടെ അവളോടുള്ള സ്നേഹമാണ്...സ്നേഹത്തിന്റെ മറ്റൊരു വശം..

വെറുപ്പ്‌, അസൂയ തുടങ്ങിയവയുണ്ടാകുംപോഴാണ് മനുഷ്യന്‍ നിശ്ചയ ധാര്‍ഷ്ട്യത്തോടെ ഓരോന്ന് ചെയ്യുന്നത്...ശകുനിക്ക് ഹസ്ഥിനാപുരിയോടുണ്ടായ അമര്‍ഷമാണ്‌, അസൂയയാണ് മഹാഭാരതം എന്ന ഇതിഹാസം ഉണ്ടാക്കിയത്................

ഇത്തിരി താഴേക്കു വന്നാല്‍, വെറുപ്പോടെ അല്ലെങ്കില്‍ അസൂയയോടെ വില്ലന്‍ ചെയ്യുന്ന കാര്യങ്ങളാണ് നായകനെ നായകനാക്കുന്നത്...കൊളപ്പുള്ളി അപ്പനും അയാളുടെ  ധാര്‍ഷ്ട്യവുമില്ലായിരുന്നെങ്കില്‍ ജഗന്നാഥന്‍  ഉണ്ടാവുമായിരുന്നില്ല ..

പറയാനാണെങ്കില്‍ ഒരുപാടുണ്ട്...
പക്ഷെ സ്നേഹമാണോ വെറുപ്പാണോ ശക്തമായത്‌ എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കു കഴിയും????? എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കൂ എന്ന് പറയുന്നു......അങ്ങിനെയാണെങ്കില്‍, നിരീശ്വരവാതികള്‍  അല്ലാത്ത എല്ലാവരും പരസ്പരം സ്നേഹിച്ചു കഴിയെണ്ടാതല്ലായിരുന്നോ???

ഈ ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ടാകും, അല്ല ഉണ്ട്...എങ്കിലും ഈ ഒരു ചോദ്യത്തോടെ നിര്‍ത്തട്ടെ............

സ്നേഹത്തോടെ................അതോ.......??????????

രഞ്ജിത്..