Friday, June 2, 2017

അവള്‍...!

ഓഫീസില്‍ അന്നത്തെ ദിവസം തീരാനായി കാത്തിരിക്കുമ്പോഴാണ് മുഷിഞ്ഞ വിയര്‍പ്പുനാറ്റത്തിനും മീതേ പരത്തിയ സുഗന്ധവുമായി അവള്‍ വന്നു കയറിയത്.
 എച്ച് ആര്‍ റൌണ്ട് ഇന്റര്‍വ്യൂ കഴിഞ്ഞു പ്രോസസ് ഇന്റര്‍വ്യൂവിനായി എന്റെ മുന്നിലേക്ക് വിളിച്ചുകൊണ്ട് വന്നിരിക്കുകയാണ് കൃഷ്ണന്‍.

സിക്സ് സിഗ്മാ ബ്ലാക്ക് ബെല്‍റ്റ്‌ സര്‍ട്ടിഫൈഡാണത്രേ, ക്വാളിറ്റി അനലൈസ് ചെയ്ത് ആര്‍ സി എ നടത്തി റിപ്പോര്‍ട്ട് തരാന്‍ സാധിക്കുമോ എന്നുള്ളത് സംശയമാണ്. 

ഇന്ടൂഷനില്‍ വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍, ആ ഇന്ടൂഷന്‍ ഒരു അഭിപ്രായ രൂപീകരണം നടത്തിയിരിക്കുകയാണ്, ഒരു വാക്കെങ്കിലും സംസാരിക്കുന്നതിനു മുന്നേ. ആള്‍ക്കാരുടെ പുറം മോഡി നോക്കി വിലയിരുത്തരുത് എന്ന് മിനിട്ടിനു സ്വയവും പല സദസുകളിലും വിളിച്ച് പറഞ്ഞിട്ടുള്ള ഞാന്‍ ഇവിടെ അഭിപ്രായ രൂപീകരണം നടത്തി കഴിഞ്ഞിരിക്കുന്നു.

കണ്ടാല്‍ തോന്നാത്ത മെച്ചൂരിട്ടി സംസാരിച്ചാല്‍ ഉണ്ടായേക്കും എന്ന വിശ്വാസത്തില്‍ ഇന്റര്‍വ്യൂ തുടങ്ങി.
ഹൌ ടു വി കാല്‍ക്കുലേറ്റ്‌ ആട്ട്രിഷന്‍?

ഇന്ടരവ്യൂ അവസാനിപ്പിക്കുമ്പോള്‍ ഇറ്റ്‌ വാസ് വേ പാസ്റ്റ് ദി യൂഷ്വല്‍ അവേഴ്സ്. ഒന്നര മണിക്കൂര്‍.

മുന്വിധി എടുത്ത മനസ് അത് തിരുത്തിക്കഴിഞ്ഞിരുന്നു, വളരെ മുന്‍പേ.
ഹയര്‍ ഇമ്മീഡിയട്ട്ലി എന്ന് എച്ച് ആര്‍ രേഫരന്സില്‍ എഴുതി അവരെ പറഞ്ഞയച്ചു.

മണി എട്ട്. വീട്ടില്‍ പോയിട്ട്, ഭക്ഷണം കഴിക്കാന്‍ പോകാം.
ബേസ്മെന്റില്‍ നിന്നും തണ്ടര്‍ബേഡ് സ്റ്റാര്‍ട്ട്‌ ചെയ്ത് വെളിയിലെക്കെത്തി. ബാംഗ്ലൂര്‍ ട്രാഫിക് അതിന്റെ എല്ലാ മനോഹാരിതയോടും കൂടി ഒരു നിശ്ചലചിത്രം പോലെ പൊടിയും പുകയും ശബ്ദവും വമിച്ച് മുന്നില്‍
റോഡ്‌ ക്രോസ് ചെയ്ത് യൂ ടേണ്‍ എടുത്തു വേണം മാര്‍ത്തഹള്ളി പോവാന്‍. റോടിലെക്കിറങ്ങിയതും ആരോ കുറുകേ. ചീത്തവിളിച്ച്കൊണ്ട് നോക്കിയപ്പോള്‍, അവള്‍.

എന്നെ തിരിച്ചറിഞ്ഞു അടുത്തേക്ക് വന്നു. “എന്താ പോയില്ലേ?” ഞാന്‍ ചോദിച്ചു. കമ്പനി ക്യാബ് ഫെസിലിറ്റി കൊടുക്കാന്‍ പറഞ്ഞിരുന്നു ഞാന്‍.
“കൃഷ് ക്യാബ് തരാം എന്ന് പറഞ്ഞതാ. ഫ്രണ്ട് പിക് ചെയ്യാന്‍ വരും എന്ന് പറഞ്ഞത് കൊണ്ട് വേണ്ടാന്നു വച്ച്. പക്ഷെ ഇപ്പൊ അവളെ കാണാന്‍ ഇല്ല. ഒരു ഓല ബുക്ക് ചെയ്യാന്‍ നിക്കുവാ. പീക്ക് അവര്‍ ആയത് കൊണ്ട് ആരും കണക്റ്റ് ആവുന്നില്ല.” അവള്‍ പറഞ്ഞുകൊണ്ടേ ഇരുന്നു.

“നിങ്ങള്‍ക്ക് എവിടെ ആണ് പോകേണ്ടത്?”
“മാര്‍ത്തഹള്ളി. അവിടെ പൂര്‍വയിലാണ് ഞാന്‍ താമസിക്കുന്നത്.”
“ഞാനും അവിടെ ആണ്. എ 304. വിരോധമില്ലെങ്കില്‍ ഞാന്‍ ഡ്രോപ്പ് ചെയ്യാം.” പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ, ആര്‍ക്ക് വിരോധം എന്ന് ചോദിച്ച് അവള്‍ വന്നു പുറകില്‍ കയറി.

അവള്‍ നിര്‍ത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു. ഇ 102വിനെ കുറിച്ച്, അവിടെ വിരുന്നു വന്ന പൂച്ചയെക്കുറിച്ച്, അനു, ശുഭ ദാര്‍വിഷ്, പൂര്‍ണിമ രാജഗോപാലന്‍ എന്നീ റൂം മേത്സ്നെ കുറിച്ച് ഒക്കെ.
എപ്പോഴോ സംസാരം നിലച്ചു.മാര്‍ത്തഹള്ളി ബ്രിഡ്ജ് എത്തിയിരുന്നു. പിറകിലേക്ക് തിരിഞ്ഞു നോക്കി. ആരുമില്ല. നട്ടെല്ലില്‍ നിന്നും ഒരു പിരിപ്പ് ചുറ്റിപ്പിണഞ്ഞു മുകളിലേക്ക് വന്നു. എന്റെ ബാലന്‍സ് തെറ്റി. ബൈക്കിനോപ്പം ഞാനും ആ ട്രാഫിക്കിലേക്ക് മറിഞ്ഞു വീണു.
നീണ്ട ഹോണ്‌കളുടെ മുഴക്കത്തില്‍ തെളിഞ്ഞു നില്‍ക്കുന്ന നിയോണ്‍ ലൈടുകളിലെക്ക് ഞാന്‍ കണ്ണുകള്‍ തുറന്നു. ബൈക്ക് ഇപ്പോഴും റൈസ് ആകുന്നുണ്ട്. പെട്രോള്‍ ഇറ്റിറ്റു വീഴുന്നു. ആള്‍ക്കാര്‍ ചുറ്റും ഓടിക്കൂടുന്നു.
പതിയെ എണീറ്റു. ആരൊക്കെയോ പിടിക്കാന്‍ നോക്കുന്നുണ്ട്. എന്തൊക്കെയോ പറയുന്നു.

ബൈക്ക് പിടിച്ചുയര്‍ത്താന്‍ നോക്കി. ആരോ എടുത്ത് നിവര്‍ത്തി വച്ച് തന്നു.
എന്തൊക്കെയോ മറുപടി പറഞ്ഞു.
എനിക്ക് എന്താ പറ്റിയത് എന്ന് എനിക്ക് തന്നെ അറിയാതിരിക്കുമ്പോള്‍ എന്ത് മറുപടി പറയാന്‍. പക്ഷെ എനിക്ക് അപകടം എന്തെങ്കിലും ഉള്ളതായി തോന്നിയില്ല. ഐ വാസ് ഓകെ. ബൈക്കില്‍ കയറി സ്ടാര്റ്റ് ചെയ്തു. കുഴപ്പമില്ല.
വീണ്ടും ട്രാഫിക്കിലേക്ക് അലിഞ്ഞു ചേര്‍ന്നു. അവിടെ എങ്ങും അവള്‍ ഉണ്ടായിരുന്നില്ല.

പൂര്‍വയുടെ ഗേറ്റില്‍ സെക്യൂരിറ്റിക്ക് പതിവായി നല്‍കുന്ന സലാം ഇന്ന് കൊടുക്കാന്‍ തോന്നിയില്ല. നേരെ ഓടിച്ച് പോയി. ബേസ്മെന്റില്‍ വണ്ടി പാര്‍ക്ക് ചെയ്ത്, നേരെ ഇ വിങ്ങിന്റെ ലിഫ്ടിലെക്ക് നടന്നു.
ഇ 102 വിന്റെ മുന്നില്‍ ശൂന്യതയായിരുന്നു.ബെല്‍ അടിച്ചു. അനക്കമുണ്ടായില്ല.

കൃഷ്ന്റെ നമ്പറിലേക്ക് വിളിച്ചു.
“ഡോ, ഇന്ന് ഇന്റര്‍വ്യൂവിനു വന്നില്ലേ ഇന്ദുമതി ബാലചന്ദ്രന്‍, അവളുടെ ഫോണ്‍ നമ്പര്‍ ഒന്ന് പറഞ്ഞെ..”
“ഇന്ദുമതിയോ? അങ്ങനെ ആരും ഇന്ന് ഇന്റര്‍വ്യൂനു വന്നില്ലല്ലോ.
“......................................”
അല്ല, നിങ്ങള്‍ക്കിന്നു ഇന്റര്‍വ്യൂ ഒന്നും സെറ്റ് ചെയ്തിരുന്നതെ ഇല്ലല്ലോ. എന്താ കളിയാക്കുവാ? ഒരു സിക്സ് സിഗ്മാ എക്സ്പെര്ട്ടിനെ ശരിയാക്കി തരാം ആശാനെ, വിഷമിക്കാതെ”

എനിക്ക് മൌനം മാത്രമേ മറുപടി ആയുണ്ടായിരുന്നുള്ളൂ...

ഫോണ്‍ കട്ട് ചെയ്തു.

സെക്യൂരിറ്റി ഡസ്ക്കിലേക്ക് ചെന്ന് ഫ്ലാറ്റ് ഇ 102 വിനെ പറ്റി ചോദിച്ചു. കേട്ട വാര്‍ത്ത വിശ്വസനീയം ആയിരുന്നില്ല. ബാംഗ്ലൂര്‍ ചെന്നൈ ഹൈവേയില്‍ ഇന്ന് രാവിലെ ആക്സിടന്റില്‍ മരിച്ച ആളെ ഞാന്‍ ഇന്ന് എങ്ങനെ ഒന്നര മണിക്കൂര്‍ ഇന്റര്‍വ്യൂ ചെയ്യും?

ഫോണ്‍ വീണ്ടും ബെല്‍ അടിച്ചു. കൃഷ്ണന്‍ ആണ്.
“എന്താടാ”
“നീ എന്താ പേര് പറഞ്ഞത്? ഇന്ദുമതി ബാലചന്ദ്രനോ?”
“........................................”
“എടാ, അവളുടെ ഇന്റര്‍വ്യൂ സെറ്റ് ചെയ്തതാ, വരുന്ന 23, വെള്ളിയാഴ്ച. ദാ, ഒരു മണിക്കൂര്‍ മുന്പാ കണ്ഫര്‍മേഷന്‍ മെയില്‍ വന്നത്.”
************************************************** ************************ **************
23, വെള്ളി

ശ്വാസം വിടുന്നു എന്നത് മാത്രമായിരുന്നു ഞാന്‍ ജീവിച്ചിരിക്കുന്നു എന്നതിന് ഒരേ ഒരു തെളിവ്, വാതില്‍ തുറന്ന് കൃഷ്ണനോടൊപ്പം അവള്‍, ഇന്ദുമതി ബാലചന്ദ്രന്‍, അകത്തേക്ക് വന്നപ്പോള്‍.