Tuesday, February 16, 2010

കുത്തിക്കുറിപ്പുകള്‍ 3

നിരാശ മാത്രം നല്‍കുന്ന ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? ചോദ്യം തന്നെ നിരാശ നല്‍കുന്നു അല്ലെ?സ്നേഹവും, പ്രണയവും ബന്ധങ്ങളും എല്ലാം നിരാശമാത്രം നല്‍കുന്ന ഒരു അവസ്ഥ.....
ദര്‍ശനികതയുടെ മുട്ടതോടുകള്‍ കൊണ്ടുണ്ടാകിയ ചുവരുകള്‍ക്കുള്ളില്‍ അടയിരിക്കുന്നവര്‍ എല്ലാം മായയാണെന്ന് വിലപിച്ചെക്കാം. ഇങ്ങനെ ഗിരിപ്രഭാഷണം നടത്തുന്നവനും ഉണ്ടാകും നിരാശ, അവന്റെ പ്രസംഗം ആരും ശ്രദ്ധിച്ചില്ല എങ്കില്‍.മായയുടെ ബന്ധനത്തില്‍ നിന്നും മുക്തനാകതവനും ഉണ്ടാകും കുറച്ചു നിരാശ.

പക്ഷെ നിരാശ മാത്രം ഉണ്ടാകുന്ന ഒരവസ്ഥ അല്ലെങ്ങില്‍ ജീവിതം ആര്‍ക്കും ഉണ്ടാകില്ല. ചിരിയും കളിയും നര്‍മസംഭാഷണങ്ങളും നിരാശക്കും വിഷമങ്ങള്‍ക്കും ഇടയിലായി ഉണ്ടാകുന്നു. അവിടെയാണ് ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കുക.
ഇതു മഹത്തായ കാര്യം സംഭവിപ്പിക്കനമെങ്കിലും പരാജയങ്ങളുടെ കയ്പുനീര്‍ കുടിച്ചല്ലേ പറ്റൂ . അകലെ വിജയത്തിന്റെ, സന്തോഷത്തിന്റെതായ നനുത്ത വെട്ടത്തെ നോക്കി നിരാശയുടെ നദി നീന്തി കടക്കുക, അതിനു പ്രചോദനം ഏകാന്‍ വേറെയാര്‍ക്കും കഴിയില്ല, സ്വയം വിചാരിക്കണം.

No comments:

Post a Comment