Monday, August 9, 2010

An Etternal Love Affair.........

ഇന്നലെയാണ് D.C ബൂക്സിനു ബാന്ഗ്ലൂരില്‍ ഒരു ഔട്ട്‌ ലെറ്റ്‌ ഉണ്ട് എന്ന് മനസ്സിലായത്‌. വെറുതെ കറങ്ങി നടക്കുമ്പോഴാണ് കണ്ടത്. ചുമ്മാ ഒന്ന് കയറി. അധികം പുസ്തകങ്ങള്‍ ഒന്നുമില്ലെങ്കിലും,   മലയാളം പുസ്തകങ്ങള്‍ കാണുമ്പോള്‍ ഉണ്ടാകുന്ന ആ ഒരു കാല്‍പനിക ഭാവവുമാസ്വതിച്ച്ചു അങ്ങിനെ നിന്നു കുറച്ചു നേരം...
"സ്നേഹപൂര്‍വ്വം പനച്ചിയും" "യക്ഷിയും" തിരഞ്ഞെടുത്തു തിരിഞ്ഞു നടക്കുമ്പോഴാണ് ഒരു റാക്കിന് താഴെ ഒരാള്‍ കത്തിച്ച പൈപ്പും ചുണ്ടില്‍ പിടിച്ചു എന്നെ തന്നെ ഉറ്റു നോക്കുന്നത് കണ്ടത്..."ഷെര്‍ലോക്ക് ഹോംസ് " 
ബാല്യകാല സ്നേഹിതനെ ഒരുപാടുനാള്‍ കൂടി കാണുംപോഴുണ്ടാകുന്ന ഒരു ഫീലിംഗ്....
അടുത്ത് ചെന്ന് കൈയ്യിലെടുക്കാതിരിക്കാനായില്ല ..ഷെര്‍ലോക്ക് ഹോംസ്, സമ്പൂര്‍ണകൃതികള്‍...നാല് നോവലുകളും അന്‍പത്തിയാറു കഥകളും ഉള്‍പെട്ട entire Sherlock Holmes collection...
എന്നാണു ഞാന്‍ ആദ്യമായി അദ്ദേഹത്തെ പരിചയപ്പെട്ടത്‌? അഞ്ചാം ക്ലാസ്സിലെ അവധിക്കാലത്താണ്‌..പുസ്തകങ്ങളോടുള്ള സൌഹൃതം, ബാലരമയിലും, പൂമ്പാറ്റയിലും പിന്നെ അമ്മ വായിച്ചിരുന്ന മനോരമയിലും, മംഗളത്തിലും മാത്രമൊതുങ്ങി നിന്നിരുന്ന സമയം, ചെറിയച്ചന്റെ കൈയ്യില്‍ "ഭീതിയുടെ താഴ്വര" എന്നൊരു പുസ്തകം കണ്ടത്..
വഴിതെറ്റി വന്ന ഒരു മഴ അവധിക്കാലത്തിന്റെ ആദ്യ ദിവസങ്ങളില്‍ രസംകെടുത്താനായി പെയ്യുംപോഴാണ്‌, ഷെര്‍ലോക്ക് ഹോംസ് ആദ്യമായി മുന്നില്‍ വന്നത്...ബോഡി മാസ്ടരും മാക്‌ മൂര്‍ദോയും പിന്നെ വാട്ട്സനും കൂടെയുണ്ടായിരുന്നു..ബേക്കര്‍ സ്ട്രീറ്റില്‍ തുടങ്ങി ഭീതിയുടെ താഴ്വരയില്‍ കൂടി സഞ്ചരിച്ചു ഒടുവില്‍ ബേക്കര്‍ സ്ട്രീറ്റില്‍ തന്നെ അവസാനിക്കുമ്പോള്‍, എണ്ണമറ്റ ആരാധകവൃന്ദങ്ങളുടെ കൂട്ടത്തിലേക്ക് ഒരാളെക്കൂടികിട്ടിയിരുന്നു ഷെര്‍ലോക്ക് ഹോംസിന്....
 അന്നുവരെ മോഹന്‍ലാലിനെയും മമ്മൂട്ടിയേയും ഒക്കെ വീരനായകന്മാരായി കണ്ടിരുന്ന ചെറുക്കന്, ഒരു പുതിയ താരത്തെ കിട്ടി...ചെറിയച്ചന്റെ കൂടെപ്പോയി വായനശാലയില്‍ മെമ്പര്ഷിപ്പ് സങ്കടിപ്പിച്ച്ചു...പിന്നെ ഒരു വെറിയായിരുന്നു, ലോകം കീഴടക്കിക്കൊണ്ടിരുന്നപ്പോള്‍ അലക്സാണ്ടര്‍ക്ക് ഉണ്ടായത് പോലെ ഒരു സെന്‍സ് ഓഫ് അകോംപ്ലിഷ്മെന്റ്...രണ്ടു മാസത്തെ അവധിക്കാലം തീരുന്നതിനു മുന്‍പ് മുഴുവന്‍ ചെറുകഥകളും മൂന്നു നോവലുകളും വായിച്ചു തീര്‍ത്തിരുന്നു ഞാന്‍...അദ്ദേഹത്തിന്റെ ഫസ്റ്റ് ഔടിംഗ്, ചോരക്കളം[എ സ്റ്റഡി ഇന്‍ സ്കാര്‍ലെറ്റ്] മാത്രം പിടിതരാതെ രക്ഷപെട്ടു..
ആറിലെത്തിയപ്പോഴേക്കും, വായനയുടെ ഒരു പുതിയ ലോകം തന്നെ മുന്‍പില്‍ തുറക്കപ്പെട്ടു കഴിഞ്ഞിരുന്നു...ഷെര്‍ലോക്ക് ഹോംസ് തുറന്നു തന്ന വഴിയിലൂടെ, ഡ്രാക്കുള പ്രഭുവും പയ്യനും സര്‍ ചാത്തനും, തുടങ്ങി ഒരു പാട് പേര്‍...പക്ഷെ എപ്പോഴായാലും വായനശാലയില്‍ ചെന്നിട്ടു ഉദ്ദേശിച്ച പുസ്തകം കിട്ടിയില്ലെങ്കില്‍ വിശ്വസിച്ചു കൂടെകൊണ്ടു പോകാന്‍ ഒരാളെ ഉണ്ടായിരുന്നുള്ളൂ,    "ഷെര്‍ലോക്ക് ഹോംസ് "  
അതുകൊണ്ട് തന്നെയാവണം ഇന്നലെ ഞാന്‍ D. C ബുക്സില്‍ നിന്നും ഇറങ്ങിയപ്പോള്‍ മിസ്റ്റര്‍   ഷെര്‍ലോക്ക് ഹോംസ് കൂടെ പോന്നത്....എത്ര തവണ വായിച്ചു കഴിഞ്ഞു ആ മുഴുവന്‍ കൃതികളും എന്നോര്‍മ്മയില്ല, ഇനി എത്ര തവണ വായിക്കും എന്നും അറിയില്ല, ഒന്നുറപ്പാണ്, ഇനിയും ഷെര്‍ലോക്ക് ഹോംസ് എവിടെയെങ്കിലും കണ്ടാല്‍ എന്റെ കൈയും, മനസ്സും അങ്ങോട്ട്‌ ചായും...

"Excellent!" I cried.
"Elementary." said he.................................


,

Wednesday, July 14, 2010

ഇന്നത്തെ ചിന്താവിഷയം.......സ്നേഹത്തിന്‍ പൂ നുള്ളി..........

സ്നേഹ ബന്ധങ്ങളെ കുറിച്ചു ഒരുപാട് പേര്‍ പാടിയിട്ടുണ്ട്, എഴുതിയിട്ടുണ്ട്. പ്രണയം, സുഹൃത്തുക്കള്‍ തമ്മിലുള്ള ബന്ധം, സഹോദരസ്നേഹം അങ്ങിനെ ഒരുപാട്...പരസ്പരം ഇഷ്ടപ്പെടുന്ന, അല്ലെങ്കില്‍ സ്നേഹിക്കുന്ന രണ്ടു പേര്‍, ഇഷ്ടം ഏതു രീതിയിലുമായിക്കോട്ടേ ... അതില്‍ ഒരാള്‍ മറ്റേ ആളെ പറ്റി ദിവസത്തില്‍ എത്ര തവണ ചിന്തിക്കുന്നുണ്ടായിരിക്കും?

ഇതേ രണ്ടു പേര്‍ ശത്രുക്കള്‍ ആണെന്നിരിക്കട്ടെ, ദിവസത്തില്‍ എത്ര തവണ അയാളെ ഓര്‍ക്കാതിരിക്കാന്‍ സാധിക്കും??

ഒന്നും വേണ്ട, നമ്മള്‍ വഴിയെ വെറുതെ നടന്നു പോകുമ്പോള്‍ കാണുന്ന ശാന്തമായ സൌഹൃദ ഭാവമുള്ള കാണുമ്പൊള്‍ ചിരിച്ചു കാണിച്ച ഒരാളെ മറന്നാലും, നമ്മളെ കണ്ടപ്പോള്‍ ഒരു അന്യ ഗ്രഹ ജീവിയെ നോക്കുന്നത് പോലെ നോക്കുന്ന ഒരാളെ മറക്കുമോ? ഓര്‍കണ്ടാ  എന്ന് എത്ര വിചാരിച്ചാലും???  

ഞാന്‍ എന്റെ വിഷയത്തിലേക്ക് വരാം, സ്നേഹത്തിനേക്കാള്‍ ശക്തമായ ഒരു വികാരമാണോ വെറുപ്പ്‌???
സ്നേഹത്തിന്റെ ശക്തി കൊണ്ട് ഭര്‍ത്താവിന്റെ ജീവന്‍ സാക്ഷാല്‍ യമന്റെ കൈയ്യില്‍ നിന്നും പിടിച്ചു വാങ്ങിയ സാവിത്രിയെ ഓര്‍ക്കാം...
സ്നേഹത്തിന്റെ ശക്തിയാല്‍ തലയുയര്‍ത്തി നില്‍ക്കുന്ന താജ് മഹാലിനെ സ്മരിക്കാം...

ഇതൊക്കെ സ്നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുമ്പോള്‍ എന്റെ മനസ്സിലെക്കൊടിയെത്തുന്നത് ഒരേ ഒരാളുടെ ചിത്രം, ഇയാഗോയുടെ....ഇയാഗോയുടെ വെറുപ്പിനു,പകക്കു, ഒഥല്ലോയുടെ  സ്നേഹത്തെ അതി ജീവിക്കാനുള്ള കരുത്തുണ്ടായി....ഡസ്ടിമോണയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ പ്രേരിപ്പിക്കുന്നത് ഒഥല്ലോയുടെ അവളോടുള്ള സ്നേഹമാണ്...സ്നേഹത്തിന്റെ മറ്റൊരു വശം..

വെറുപ്പ്‌, അസൂയ തുടങ്ങിയവയുണ്ടാകുംപോഴാണ് മനുഷ്യന്‍ നിശ്ചയ ധാര്‍ഷ്ട്യത്തോടെ ഓരോന്ന് ചെയ്യുന്നത്...ശകുനിക്ക് ഹസ്ഥിനാപുരിയോടുണ്ടായ അമര്‍ഷമാണ്‌, അസൂയയാണ് മഹാഭാരതം എന്ന ഇതിഹാസം ഉണ്ടാക്കിയത്................

ഇത്തിരി താഴേക്കു വന്നാല്‍, വെറുപ്പോടെ അല്ലെങ്കില്‍ അസൂയയോടെ വില്ലന്‍ ചെയ്യുന്ന കാര്യങ്ങളാണ് നായകനെ നായകനാക്കുന്നത്...കൊളപ്പുള്ളി അപ്പനും അയാളുടെ  ധാര്‍ഷ്ട്യവുമില്ലായിരുന്നെങ്കില്‍ ജഗന്നാഥന്‍  ഉണ്ടാവുമായിരുന്നില്ല ..

പറയാനാണെങ്കില്‍ ഒരുപാടുണ്ട്...
പക്ഷെ സ്നേഹമാണോ വെറുപ്പാണോ ശക്തമായത്‌ എന്ന ചോദ്യത്തിന് ഉത്തരം തരാന്‍ ആര്‍ക്കു കഴിയും????? എല്ലാ മതങ്ങളും പരസ്പരം സ്നേഹിക്കൂ എന്ന് പറയുന്നു......അങ്ങിനെയാണെങ്കില്‍, നിരീശ്വരവാതികള്‍  അല്ലാത്ത എല്ലാവരും പരസ്പരം സ്നേഹിച്ചു കഴിയെണ്ടാതല്ലായിരുന്നോ???

ഈ ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ടാകും, അല്ല ഉണ്ട്...എങ്കിലും ഈ ഒരു ചോദ്യത്തോടെ നിര്‍ത്തട്ടെ............

സ്നേഹത്തോടെ................അതോ.......??????????

രഞ്ജിത്.. 

Friday, April 23, 2010

ആഗ്രഹങ്ങള്‍ ഉണ്ടാകുന്നതാര്‍ക്കുവേണ്ടി....??

ദുഃഖങ്ങള്‍ മാത്രം സമ്മാനിക്കാനുള്ളതാണ്ആഗ്രഹങ്ങള്‍ എന്ന് എത്രപേര്‍ക്ക് അറിയാം? ഇനി അറിയാമെങ്കില്‍ തന്നെ ആഗ്രഹങ്ങളടക്കി എത്രപേര്‍ കഴിയുന്നു? ഫലം വീണ്ടും ദുഃഖങ്ങള്‍..ഓരോ ആഗ്രഹങ്ങളും ദുഃഖം സമ്മാനിക്കുമ്പോഴും അടുത്ത ആഗ്രഹത്തിനായി ആഗ്രഹിക്കുന്നുണ്ടാവും ചിലര്‍. ആഗ്രഹങ്ങളെല്ലാം മായയുടെ വിളയാട്ടത്തിന്റെ ഫലമായാണ്‌ ഉണ്ട്ടകുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച,സ്വാമിമാരും തന്ത്രിമാരുമൊക്കെ, ഓടിച്ചാടി നടക്കുന്നതു കാണുമ്പോഴാണ് ആഗ്രഹങ്ങളുടെ ശക്തിയും സ്വാധീനവും മനസ്സിലാകുന്നത്‌...
ശരിയാണ്, ദുഖങ്ങള്‍ മാത്രം തരുന്നവയല്ല ആഗ്രഹങ്ങള്‍, പക്ഷെ, സഫലമായ ആഗ്രഹങ്ങള്‍ക്ക് പിന്നിലും ചില ചിന്ന ചിന്ന നിരാശാ ബോധം മിക്കവരിലും ഉണ്ടാകാറുണ്ട്. ഇപ്പൊ ഞാനൊരു പള്‍സര്‍ വാങ്ങണമെന്ന് വിചാരിച്ചു, 220 cc തന്നെ വേണം ഇല്ലെങ്കില്‍ എന്റെ ഉയരത്തിന് മാച്ചാവില്ല എന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷെ, എനിക്ക് വാങ്ങാന്‍ പറ്റിയത് ഒരു 180cc. പള്‍സര്‍ വാങ്ങണം എന്ന ആഗ്രഹം പൂര്‍ത്തീകരിച്ചു, പക്ഷെ.....
അല്ലെങ്കില്‍ എനിക്ക് ഒരു നല്ല അഴകുള്ള, ശാലീന സുന്ദരിയായ ഒരു യുവതിയുടെ പ്രണയം ലഭിച്ചു എന്ന് സങ്കല്‍പ്പിക്കുക...(സങ്കല്പ്പിക്കാനല്ലേ കഴിയൂ....ഹ്ങ്ങ്ഹാ....എന്നാ പറയാനാ, അത് പോട്ട്...), ഇനി ഞാനതിനു, ആ പ്രണയത്തിനു, അര്‍ഹനാണോ എന്ന തോന്നലുണ്ടായാല്‍??? ലൈഫ് കൊഞാട്ടയായോ??

അമിതമായ ആഗ്രഹങ്ങള്‍ക്കൊടുവില്‍ ഉണ്ടാകുന്ന നിരാശ താങ്ങാനാകാതെ അവസാനിപ്പിച്ച, അവസാനിപ്പിക്കാന്‍ പോകുന്ന (നമ്മളെന്തോക്കെ പറഞ്ഞാലും, ആഗ്രഹങ്ങളെ കടിഞ്ഞാണിട്ടു നിര്‍ത്താന്‍ ശേഷിയില്ലാത്ത എന്നെപ്പോലുള്ളവരുല്ലപ്പോള്‍ ഇതൊക്കെ, സ്വാഭാവികം ...) എത്രയോ പേരുണ്ടാകും???? ആ നിഷ്ക്കാമ നിര്‍ഗുണ ജന്മങ്ങള്‍ക്കായി...സമര്‍പ്പണം....
ശാന്തി...ശാന്തി:...........

Saturday, April 10, 2010

മുന്‍പേപറക്കുന്ന(പറപ്പിക്കുന്ന) പക്ഷികള്‍....

പതിയെ തുറക്കുന്ന ജാലകത്തിന്‍ മുന്നില്‍
ഒരു മാത്ര എന്തിനോ കാത്തു നിന്നു..
അറിയാതെ നോവും പ്രതീക്ഷയും കാത്തുവച്ചൊരു
പിന്‍ വിളിക്കായി ഓര്‍ത്തുനിന്നു...
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയില്‍ എനിക്കായി ഇനി ആരുമില്ല..
എല്ലാം നശിച്ചു അല്ല, നശിപ്പിച്ചീ
കൈകള്‍കൊണ്ട്, എന്തിനു?, ചോദിക്കരുതെന്നോട്....

കാത്തിരുപ്പിനവസാനം, എനിക്കായി വന്നു കയറിയ മരണവും,
എന്നെ കൈവേടിഞ്ഞാരുടെയോ കൂടെ ചൂതാടനീറങ്ങിപ്പോയി.
ഇറ്റിറ്റുവീഴുന്ന ചോരത്തുള്ളികള്‍ നിറഞ്ഞൊരീ അരിവാള്‍ എവിടെ ഞാനുപെക്ഷിക്കും,
ആരിതെനിക്കുവേണ്ടി, എന്നിലെക്കാവാഹിക്കും....
എന്‍ പ്രിയരെയെല്ലാം കൊന്നൊടുക്കി ഞാനിവിടെ എന്റെ ഊഴവും കാത്തിരിക്കുന്നു,
മരണമേ വരിക, ഏറ്റെടുക്കുക എന്നെ, നിന്റെ കൈകളാല്‍......
നരകമേ തുറക്കുക നിന്‍ കവാടം,
ഭൂമിയിലെനിക്കായിയിനി ആരുമില്ല..........

ഇതൊരു കവിതയാണോ സമനില തെറ്റിയ മനസ്സിന്റെ ജല്പനങ്ങളാണോ എന്നറിയില്ല എങ്കിലും, മരണമടുത്തപ്പോള്‍, പ്രിയപ്പെട്ടവരെല്ലാം ഇല്ലതെങ്ങനെ എന്ന് വിചാരിച്ച ഒരു പാവം ചേട്ടന്‍, അവരെയെല്ലാം മുന്‍പേ അയച്ചു തന്റെ ഊഴം കാത്തിരിക്കുന്നതായാണ് എഴുതിയത്...സംഭവം ഉത്തരാധൂനികമാ.....മനസ്സിലായില്ലെങ്കില്‍........

Tuesday, April 6, 2010

കഥയില്ലായ്മയുടെ കാണാ പ്പുറങ്ങളില്‍ ഒരു പ്രണയം...അഥവാ വലിക്കുമ്പോള്‍ നല്ല 'നീലച്ചടയന്‍' തന്നെ വലിക്കണം.........



ഹൃദയം കൊണ്ടെഴുതുന്നവയാണ് ഓരോ പ്രണയ കാവ്യങ്ങളും....
എഴുതുന്നതില്‍ സത്യമുണ്ടെങ്കില്‍ അനുഭവങ്ങളുടെ നോവും സുഖവുമുന്ടെങ്കില്‍, ആത്മാവിന്റെ ആഴങ്ങളിലേക്കിറങ്ങി ചെന്ന് വായനക്കാരന്റെ ഹൃദയത്തിലൂടെ കുളിര്‍മഴ പെയ്യിച്ച് ആത്മചേതനയുടെ അന്തരാളങ്ങളില്‍ വിശുദ്ധ വികാരങ്ങളുമായി സംവദിക്കാന്‍ സാധിക്കും എഴുത്തുകാരന്.....


'സാന്ദ്രമായ മൌനത്തിന്റെ ഭാരവും പേറിക്കൊണ്ടു കടലിനെ താണ്ടിയെത്തിയ കാറ്റ് അവളുടെ മുടിയിഴകളുമായി സല്ലാപത്തിനു ശ്രമിച്ചു...
ഓരോ മണല്‍ തരികളായി പെറുക്കിയെറിഞ്ഞു കടലിനെ നികത്താന്‍ ശ്രമിക്കുന്ന അവനെ സഹായിക്കാന്‍ പോയിട്ട് ഒന്ന് ശ്രദ്ധിക്കാന്‍ പോലും അവള്‍ക്ക് തോന്നിയില്ല.....'


"എടാ, എഴുത്തുകാരാ, നാറി, കടലിനെയും നോക്കിയിരിക്കുന്ന അവളെയും, അവളെ നോക്കിയിരിക്കുന്ന അവനെയും നീ ഒരു പാട് നാളായി കഷ്ടപ്പെടുതുന്നു. എടാ, ഈ സൂര്യന് താഴെ എത്രയോ നല്ല കാര്യങ്ങളുണ്ട് എഴുതാന്‍? അതൊന്നും വേണ്ട, കടലിലേക്കും വായിനോക്കിയിരിക്കുന്ന അവളും അവനും, ഇല്ലെങ്കില്‍ കടലില്‍ കുളിക്കുന്ന അവളും കപ്പലണ്ടി വില്‍ക്കുന്നവനും....അറ്റ്‌ ലീസ്റ്റ് സ്ടലവെങ്കിലും മാറ്റടെ......"
എന്റെ ഹൃദയത്തിന്റെ ചെതോവികാരത്തെ മാനിക്കാതെ, രക്തം പുരട്ടിയെഴുതിയ എന്റെ കൃതിയെ, മൃഗീയമായി ബലാല്‍സംഗം ചെയ്യുന്നവന്റെ മുഖത്തേക്ക് ഞാനെന്റെ ഇടം കന്നുകൊണ്ടോന്നു നോക്കി..'ഇതാരാ  ഈ ക്ഷുദ്രകീടം'?
എന്റെ സുഹൃത്തെന്നു പറഞ്ഞു ഞെളിഞ്ഞു നടക്കുന്ന അനേകം പേരിലോരുവന്‍. മറുപടി അര്‍ഹിക്കാത്ത പ്രസ്താവനയാണ് എങ്കിലും പീഡിപ്പിക്കപ്പെട്ടവളുടെ ആത്മരോധനത്തെപ്പോലെ എന്റെ ഇടനെഞ്ചില്‍ നിന്നും വാക്കുകള്‍ ഉതിര്‍ന്നു വീണു...
"പ്രണയം പ്രകൃതി നിയമമാണ്. നിയതിയുടെ നിയന്ത്രണത്തിന്റെ കെട്ടുപാടുകളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിക്കുന്ന രണ്ടു മനസ്സുകളുടെ കൂടിച്ചേരലാണ് പ്രണയം. കമിതാക്കളുടെ മനസ്സില്‍ ചെമ്പടയുടെ താളം മുറുകും പോഴാണ് എല്ലാ വിലങ്ങുകളും പൊട്ടിച്ചെറിഞ്ഞു പ്രണയം തുറന്നു പറയാന്‍ അവര്‍ ശ്രമിക്കുന്നത്. നിലാവുദിക്കാന്‍ തുടങ്ങുന്ന ചക്രവാളത്തെ നോക്കിക്കൊണ്ട്‌, അക്ഷമയായി നില്‍ക്കുന്ന അവളോട്‌ ഇഷ്ടമാണെന്ന് പറയുന്ന നായകന്‍....അല്ലെങ്കില്‍ തണുത്ത കാറ്റിലുലയുന്ന മുടിയിഴകളെ ഒതുക്കാന്‍ ശ്രമിക്കാതെ എല്ലാം തകര്ന്നവനെ പോലെ ആകാശത്തെയും നോക്കി കിടക്കുന്ന അവനോടു മറക്കാം എല്ലാം മറക്കാം എന്ന് പറയുന്ന അവള്‍....." ആവേശത്താല്‍ തോണ്ടയല്പം ഇടറിയോ? സാരമില്ല.
അവന്റെ മുഖത്തുനിന്നും എന്റെ കണ്ണുകള്‍ അഗാതതയിലേക്ക്, സോറി ഭിത്തിയിലെ കടലിന്റെ പോസ്ടരിലേക്ക് നീണ്ടു.........
"അങ്ങനെയുള്ള പ്രണയത്തിന്റെ വിവിധഭാവങ്ങളെ അതിന്റെ എല്ലാ തലങ്ങളിലും സൌന്ദര്യ സാന്ദ്രമായി വര്‍ണിക്കാന്‍ കടലിനേക്കാള്‍ ആഴമുള്ള ഒരു ബിംബത്തിനെ എവിടെക്കിട്ടും?
നിന്റെ ബാലിശമായ ആക്രോധനങ്ങള്‍ക്ക് മറുപടി പറയാന്‍ നിന്നാല്‍ എന്റെ കഥാനായകനോട് നായികക്ക് ഒന്നും ഹൃദയം തുറന്നു പറയാന്‍ സാധിക്കില്ല.."
"മാങ്ങാത്തൊലി" കടന്നു കയറ്റക്കാരന്‍ കൈകള്‍ തലയിലടിക്കുന്നു. ഹും സാഹിത്യം മനസ്സിലാവാത്ത പാവം ക്ഷുദ്രകീടം, ഒന്ന് സഹതപിച്ചേക്കാം....
"മലയാളികളുടെ പക്കാ മൂരാച്ചി സ്വഭാവമാണിത്.ആരെന്തു നല്ലകാര്യം പറഞ്ഞു ബോധാവല്കരിക്കാന്‍ ശ്രമിച്ചാലും ഏതെങ്കിലും ഒരു തൊലിയുടെയും കുലയുടെയും പേര് പറഞ്ഞു പുശ്ചിക്കുക എന്നത്....എന്താടോ നന്നാവാത്തത്...???"
ലോകം മുഴുവനും നന്നായാലും സ്വയം നന്നാവില്ല എന്ന് ദൃഡ പ്രതിന്ജ്ഞയെടുത്തു നടക്കുന്ന ഒരു സംഖമാള്ക്കാരുടെ  പ്രതിനിധി എന്ന നിലയില്‍, ചെയ്തു കൊണ്ടിരുന്ന തലയില്‍ ചൊറിയല്‍ എന്ന കര്‍മം തുടര്‍ന്നുകൊണ്ടു, എനിക്ക് മനസ്സിലാവാത്ത ഏതോ ഭാഷയില്‍ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാള്‍ എനിക്കന്യമായ ഭൌതിക ലോകത്തിലേക്ക്‌ നടന്നു പോയി.
വിശപ്പിന്റെ വിളി സഹിക്കാനാവാതെയാണ് കഞ്ചാവിന്റെ പുകവലയത്തില്‍ നിന്നും ഞാന്‍ പുറത്തെക്കിരങ്ങിയത്. അനന്തമായ ഭാവനയുടെ ചിറകിലേറി ഞാന്‍ അലഞ്ഞു നടക്കുമ്പോള്‍, പ്രതിഭയുടെ കരസ്പര്‍ശനമേല്ക്കാത്ത പാവം സഹജീവികള്‍ നമ്മള്‍ക്കായി ഭൌതിക ശരീരത്തെ നിലനിര്‍ത്താനായി എന്തെങ്കിലും ചമയ്ക്കുന്നു. ആത്മാവിന്റെ നിലവിളി പുകയിലെ വളയങ്ങളായി തീര്‍ക്കുന്നതിന്റെ ഇടവേളകളില്‍ ഞാനവരെ പാഴ്വസ്തുക്കളുടെ ആധിക്യം കുറക്കാന്‍ എന്നാലാവുന്നത് ചെയ്തു കൊടുത്തു സഹായിക്കുന്നു.
യുദ്ധം ചെയ്തോടുങ്ങിയ പടക്കളത്തെ പോലെ ഗതകാല സ്മരണകളുടെ മൌനവുമായി ശൂന്യതയുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കള.
പെയ്തൊഴിയാന്‍ വെമ്പി നില്‍ക്കുന്ന കാര്മേഖ കൂട്ടങ്ങളുടെ നിറവും ഈര്‍പ്പവും തങ്ങി നില്‍ക്കുന്ന, കരിപുരണ്ട പാത്രങ്ങള്‍ തിങ്ങി നിറഞ്ഞു കിടക്കുന്ന അടുപ്പിന്‍ പാതകവും അടുപ്പും. അതിന്റെ നടുക്ക് എന്നോ അണഞ്ഞുപോയ കനലുകളില്‍ നിന്നും ഉണ്ടായ ചാരത്തില്‍ സുഖസുശുപ്തിയുടെ ആലസ്യത്തിലമര്‍ന്നു കിടക്കുന്നു ഒരു പൂച്ച!
'എന്ത്...............എന്റെ സുഹൃത്തുക്കള്‍ എന്ന് പറഞ്ഞു നടക്കുന്നവര്‍ ഭൌതിക ജീവിതത്തിന്റെ കെട്ടുപാടുകള്‍ പൊട്ടിച്ചെറിഞ്ഞു ആദ്മീയതയുടെ വഗ്ദത്തഭൂമിയിലേക്ക് പോയിഎന്നോ??' വിശ്വസിക്കാന്‍ സാധിക്കുന്നില്ല.
മായയുടെ കെട്ടുപാടുകളില്‍ നിന്നും വിമുക്തരാകാതെ ടെലിവിഷത്തിന്റെ പിടിയില്‍ കിടന്നു പിടയുന്നു പാവങ്ങള്‍.! എന്തിനാണ് അവര്‍ മുഖം ചുളിക്കുന്നത്?

"ഗതകാലസ്മൃതികളുടെ ഭാരവും പെറിക്കിടക്കുന്ന അടുക്കളയിലെ പാത്രങ്ങളെ അഗ്നിയുടെ പൊന്‍ നാളങ്ങള്‍ ചുംബിച്ചുനര്‍ത്തിയിട്ടുഒരു പാട് നാളുകളായി എന്ന് എന്റെ നിരീക്ഷണ നയനങ്ങള്‍ വ്യക്തമാക്കുന്നു. എന്താണ് സതീര്‍ത്യരേ, വിശപ്പിന്റെയും അദ്മീയതയുടെയും വ്യവര്യക്തിതാര്‍ത്ഥം മനസ്സിലാക്കി ഏറ്റവും സ്വാദിഷ്ടമായ വായുവും ജലവും ഭക്ഷണമാക്കി കാലം കഴിക്കാന്‍ തീരുമാനിച്ചുവോ???"
ഈ ചോദ്യത്തിനു എന്താണ് മറുപടി കിട്ടിയതെന്ന് പറയാനും മാത്രം ശക്തനല്ല ഞാന്‍. അത് ഞാന്‍ നിങ്ങള്ക്ക് വിടുന്നു. ഒന്ന് മാത്രം പറയാം, എന്റെ സ്നേഹിതര്‍ എന്നെ ഇത്രമാത്രം സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു എന്ന് ഞാന്‍ ഇപ്പോഴാണ് മനസ്സിലാക്കുന്നത്. നിലത്തു വച്ചിട്ടില്ല അവരെന്നെ...!
 

Thursday, April 1, 2010

ഞാന്‍ കാത്തിരിക്കുന്നു.....

അനന്തമായ ആകാശത്തിലൂടെ പതുക്കെ ഒഴുകി മറയുന്ന അസ്തമയ സൂര്യനെ നോക്കിയിരിക്കുകയായിരുന്നു ഞാന്‍. ജീവിതത്തിന്റെ അര്‍ത്ഥമില്ലായ്മയെ പറ്റി ആലോചിക്കുമ്പോഴും ആര്‍ക്കും പ്രയോജനമില്ലാത്തതെന്നു മറ്റുള്ളവര്‍ വിചാരിക്കുന്ന, ഈ ജീവിതമങ്ങു അവസാനിപ്പിക്കാം എന്ന ഉള്‍പ്രേരണയെ തടഞ്ഞു നിര്‍ത്തിയിരുന്നത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു അടിക്കുന്ന ബിയറിലെ നുരഞ്ഞമരുന്ന കുമിളകളും, കിച്ചണില്‍ നിന്നും വരുന്ന പൊരിച്ച കോഴിയുടെ മണവുമായിരുന്നു...
വരണ്ടുണങ്ങിയ എന്റെ ജീവിതത്തിലേക്ക് ഒരു കുളിര്‍തെന്നല്‍ പോലെ അവള്‍ വന്നു കയറിയത്, ദൈവം എനിക്ക് വേണ്ടി അവശേഷിപ്പിച്ച അവസാന വെളിച്ചവും ഊതിക്കെടുത്താനായിരുന്നു എന്ന് അപ്പോള്‍ ഞാനറിഞ്ഞില്ല.അറിഞ്ഞപ്പോഴേക്കും ഒരുപാട് വൈകിപ്പോയിരുന്നു.തിരുത്താനാകാത്തവണ്ണം അകപ്പെട്ടുപോയിരുന്നു, ഞാനും എന്റെ ജീവിതവും....

 ഇതുപോലെ കടലില്‍ കുളിച്ചുണ്ടുറങ്ങി രാത്രികഴിക്കാനായി സൂര്യന്‍ പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സമയത്താണ് ആ അത്യാഹിതം നടന്നത്,
ആറുമണി കഴിഞ്ഞരമണിക്കൂര്‍, രാവിലെമുതല്‍ കിട്ടിയ ശാപങ്ങളും കുത്തുവാക്കുകളും ഒരു കുപ്പി ബിയറില്‍ ഒഴുക്കി ശുദ്ധി വരുത്തിക്കൊണ്ട്, വളയങ്ങളായി മുകളിലേക്കുയരുന്ന സിഗരറ്റ് പുകയെ നോക്കി ഒരു സക്കറിയ സ്റ്റയിലില്‍ 'എന്തുണ്ട് വിശേഷം പിലാതോസേ' എന്ന് സ്വയം ചോദിച്ചിരിക്കുമ്പോഴാണ് മൊബൈല്‍ ശബ്ദിച്ചത്.

വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടും ആരെങ്കിലും പണിതരാന്‍ വിളിക്കുന്നതാവില്ല എന്ന ഉറപ്പിനാലും എടുത്തു. ആന്‍സര്‍ ബട്ടണില്‍ ഞെക്കി.'ചേട്ടനല്ലേ' എന്ന ചോദ്യത്തിന്, 'ആ..'എന്നുപറഞ്ഞു മുഴുമിക്കുന്നതിനു മുന്‍പേ മറുവശത്തുനിന്നും മുളചീന്തും പോലെ  ഒരു കരച്ചില്‍ ഒഴുകിവന്നു. അപ്പോഴാണ്‌ വിളിച്ച നമ്പര്‍ ഏതാണ് എന്ന് നോക്കുക എന്ന പൌരത്രിക ധര്‍മം ഓര്‍മവന്നത്. നോക്കി. സ്വാന്തനത്തിന്റെ കുളിര്‍തെന്നല്‍, എന്റെ...., എന്റെ കാമുകി...
അന്ധകാരമയമായ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന പ്രകാശം പരത്തുന്ന പെണ്‍കുട്ടി....
കരച്ചില്‍ നിറുത്തി കാര്യം പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ വീണ്ടും കരച്ചില്‍ തന്നെ മറുപടി...എന്റെ കാശുപോവില്ല എന്നതിനാലും, വേറൊന്നും ചെയ്യാനില്ല എന്നതിനാലും, ഭൂമീദേവിക്കൊക്കുന്ന ക്ഷമയോടെ ഞാനത് കേട്ടിരുന്നു. ഒന്നും പറയാന്‍ പോയില്ല, വെറുതെ എനര്‍ജി നഷ്ടപ്പെടുതുന്നതെന്തിനു?...കരച്ചിലിനിടയില്‍ വീണു കിട്ടിയ നിശബ്ദതകള്‍ക്കു ഇടയില്‍  അവള്‍, പറയാനുദ്ധേശിചത് ഞാന്‍ മനസ്സിലാക്കി എടുത്തു. അതെന്താനെന്നാല്‍, എല്ലാ പ്രേമബന്ധങ്ങള്‍ക്കും അവസാനം എത്തുന്ന പ്രതിബന്ധം തന്നെ. പെണ്ണിന്റെ അച്ഛന്‍, മകള്‍ക്കൊരു നല്ല ഭാവി വേണമെന്നാഗ്രഹിക്കുന്നു, കല്യാണം നിശ്ചയിക്കുന്നു. 
കല്യാണം നടന്നാല്‍ ശുഭം എന്ന് പറഞ്ഞു തനിക്കു വെറുതെ ഇരിക്കാം എന്ന് മൂപില്സ് കരുതിക്കാണും. പക്ഷെ നമ്മുടെ പ്രണയവിവശയായ  നായിക സമ്മതിക്കുമോ? എവിടെ...?
അവള്‍ക്കു പ്രേമിക്കാനോരാളെ വേണമെന്ന് തോന്നിയപ്പോള്‍ വെറുതെ നിന്ന് കൊടുത്തു എന്നല്ലാതെ വേറെ ഒരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. സാധാരണ കമുകകോന്തന്മാര്‍ ചെയ്യുന്ന ഒരു തരത്തിലുള്ള സര്‍കസും ഞാന്‍ ചെയ്തിട്ടില്ല. നോ ഐസ് ക്രീം, നോ പാര്‍ക്ക്, നോ മൂവി...നോ നതിംഗ്...ഇതൊന്നും ചെയ്തിട്ടില്ല എന്നല്ല, എന്റെ കൈയ്യിലെ കാശുകൊടുത്തു ചെയ്തിട്ടില്ല എന്നാണു.എല്ലാം അവള്‍ ശേയ്യല്‍. അല്ല അത് തന്നെ വേണമല്ലോ, ചുമ്മാ ഇരുന്ന എന്നെ കയറി പ്രേമിച്ചത് അവള്‍ അല്ലെ? ഞാന്‍ അവളുടെ പുറകെ നടന്നിട്ടില്ല, പ്രേമലേഖനം കൊടുത്തിട്ടില്ല, ഒന്നും ചെയ്തിട്ടില്ല...പിന്നെ എന്താ കുറച്ചു ഗമയില്‍ നടന്നു, ബുദ്ധിജീവിയാണെന്ന് ഭാവിച്ചു, കനപ്പെട്ട സാഹിത്യത്തെക്കുറിച്ച് മറ്റുള്ളവരുക്ക് മനസ്സിലാകാത്ത ഭാഷയില്‍ എന്തോ പറഞ്ഞു.അത്രതന്നെ.
ഇപ്പോഴത്തെ പ്രശ്നം എന്താ, അച്ഛന്‍ കണ്ടുപിടിച്ച എന്‍ജിനീയര്‍ ഭര്‍ത്താവിനെ അവള്‍ക്കു വേണ്ട, പകരം ഞാന്‍ കല്യാണം കഴിക്കണം. ഇല്ലെങ്കില്‍ അവള്‍ ചത്ത്‌കളയുമത്രെ!!! ചിലരുടെ ജാതകമങ്ങനെയാണ് നല്ലതെന്തു കണ്ടാലും വേണ്ട പകരം ചീഞ്ഞത് തേടി നടക്കും. നമ്മളെ പ്രേമിച്ചതാണല്ലോ, അവളുടെ പങ്കു കുറെ പറ്റിയതാണല്ലോ എന്ന് വിചാരിച്ചു കുറെ ഉപദേശിച്ചു നോക്കി. എവിടെ?
വരാനുള്ളത് വഴിയില്‍ തങ്ങുല എന്ന് പറഞ്ഞത് ശരിയായിരിക്കും, അല്ല അത് ശരിതന്നെയാണ്, ഇല്ലെങ്കില്‍ ഞാന്‍ കേറി സമ്മതിക്കുമോ?
അങ്ങനെ അവളുടെ ഭീഷണിക്ക് വഴങ്ങി ഞാന്‍....., ഈ ഞാന്‍ അവളെ രജിസ്ടര്‍ കല്യാണം കഴിച്ചു.

ഇപ്പോഴെന്താ സ്ഥിതി? വേലയും കൂലിയുമോന്നും ഇല്ലാത്ത എന്നെ, അവള്‍, എന്റെ ഭാര്യ ജോലിക്ക് പോയി നോക്കുന്നു, അതുമാത്രമോ, എന്നും വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു പിന്റും ഒരു പായ്ക്ക് സിഗരറ്റും വാങ്ങിക്കൊണ്ടുതരുന്നു...
പരാതികളില്ല, പരിഭവങ്ങളില്ല...അവളുടെ ആങ്കിളില്‍ നോക്കിയാല്‍ സ്വസ്ഥം സന്തുഷ്ട കുടുമ്പം....

ഒരേയൊരു കാര്യം മാത്രമേ അവള്‍ എന്നോടാവശ്യപ്പെട്ടിട്ടുള്ളൂ, ഒരു കേട്ട് പേപ്പറും പേനയും തന്നിട്ട് പറഞ്ഞു, "എന്തെങ്കിലും എഴുതൂ"...എന്തെഴുതാന്‍? ആ...
എങ്കിലും ആ മുഖത്തേക്ക് നോക്കിയപ്പോള്‍ എനിക്ക് തല കുലുക്കാന്‍ മാത്രമേ സാധിച്ചുള്ളൂ...

മൃഷ്ടാന്നം ഉണ്ട് കുളിച്ചു താമസിക്കുമ്പോഴും അവളെന്നെ എന്തിനു കൂടെ പൊറുപ്പിക്കുന്നു എന്ന ചോദ്യത്തിനൊപ്പം ഒരു ദുഖവും മാത്രം ബാക്കി..അത് കുമാര്‍സ് ബാറിലെ നനുത്ത സംഗീതത്തിലിരുന്നു കഴിച്ചിരുന്ന തണുത്ത ബീറും പിന്നെ ആ പൊരിച്ച കോഴിയുടെ മണവുമാണ്...എന്റെ വൈകുന്നെരങ്ങല്‍ക്കായി എന്റെ മനസ്സ് കേഴുന്നു, എന്റെ ഭാര്യേ, എന്ന് നീയെന്നെ ഇവിടുന്നടിച്ചു പുറത്താക്കും?? ഞാന്‍ കാത്തിരിക്കുന്നു.....

Saturday, March 27, 2010

അനശ്വരനായ 'പയ്യന്'.....

പയ്യനെ കുറിച്ചിപ്പോള്‍ എന്താ എന്ന് ചോദിച്ചാല്‍ മറുപടി ഇല്ല..വെറുതെ കുറച്ച് സമയം ഇരുന്നപ്പോള്‍ മനസ്സിലേക്ക് ഓടിയെത്തിയത് 'പയ്യനും' പയ്യന്റെ സൃഷ്ടാവുമാണ്. പിന്നെ ഗൂഗിളിന്റെയും 'എന്റെ സ്വന്തം പ്രതിഭയുടെയും' സഹായത്താല്‍ എഴുതിയുണ്ടാക്കിയതാണ് നിങ്ങളിനി വായിക്കാന്‍ പോകുന്ന പീസ്..........ഒരു 'ജലാമിത്രിക്കുലോക്കിസ്' രചന.....
ഹാസ്യ രചനകള്‍ക്കൊണ്ട്‌ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു വി.കെ.എന്‍ എന്ന
വടക്കേ കൂട്ടാല നാരായണന്‍കുട്ടിനായര്‍. ശുദ്ധഹാസ്യത്തിന്റെ പൂത്തിരിവെട്ടത്തില്‍ മാറിയിരുന്ന് ചുറ്റുപാടുകളെ നോക്കിക്കാണാന്‍ മലയാളികളെ പഠിപ്പിച്ച എഴുത്തുകാരനായിരുന്നു അദ്ദേഹം.

മലയാളത്തിന് ഒരു പുതിയ ശബ്ദകോശംതന്നെ വി.കെ.എന്‍ സൃഷ്ടിച്ചു . പയ്യന്‍സ്, സര്‍ ചാത്തു, ചാത്തന്‍സ്, എന്നിങ്ങനെ ഉള്ള  അദ്ധേഹത്തിന്റെ കഥാപാത്രങ്ങള്‍ സൃഷ്ടിച്ച ചിരിയുടെ മുന്നില്‍ മനുഷ്യായുസ് വളരെ കുറവാണ്. പിറന്നാള്‍സമ്മാനം എന്ന വി.കെ.എന്‍റെ ആദ്യകഥയില്‍നിന്നും അവസാനകാലത്തെ പ്രമുഖകൃതിയായ സര്‍ ചാത്തു ലീകോക്കില്‍ എത്തുമ്പോഴേക്കും രചനയുടെ വലിയ രാസപരിണാമങ്ങള്‍ വന്നതുകാണാം. 
കാല-ദേശങ്ങള്‍ വി.കെ.എന്നിന്‍റെ സാഹിത്യലോകത്തെ ബാധിക്കുന്നേയില്ല. നാണ്വാരും, ചാത്തന്‍സുമെല്ലാം സൂര്യനുകീഴിലും അതിനപ്പുറവുമുള്ള എന്തിനെക്കുറിച്ചും സംസാരിക്കാന്‍ സിദ്ധിയുള്ളവരാണ്.നിലമുഴുന്ന കര്‍ഷകന്‍ കാളിദാസന്‍റെ മേഘസന്ദേശത്തെക്കുറിച്ചും ലാന്‍സ്കിയുടെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും ഓലന്‍ ഉണ്ടാക്കുന്ന രീതിയെക്കുറിച്ചും ആധികാരികമായി സംസാരിക്കും. ഒരിക്കലും ഒരാളിന്‍റെ മുന്നിലും വികെ.എന്നിന്‍റെ കഥാപാത്രങ്ങള്‍ തോല്‍ക്കുന്നില്ല; ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന കഥാകാരനെപ്പോലെ തന്നെ. 
നിരര്‍ത്ഥകതയുടെ അര്‍ത്ഥം ഇത്രയ്‌ക്ക്‌ അര്‍ത്ഥസംപുഷ്‌ടമായി സാഹിത്യത്തില്‍ ഇതേവരെ ആരും ഉപയോഗപ്പെടുത്തിയതായി കാണുന്നില്ല. ഉദാഹരണമായി
`നൈനം ദഹതി പാവക'-  "നൈനാനെപ്പോലും ഒരു പുല്ലും ചെയ്യാന്‍ ഒക്കുകേല" എന്നു പറയുന്നിടത്ത്‌ ഭഗവത്‌ഗീതാശ്ലോകത്തിന്റെ ആത്മീയ ഗൗരവത്തെ തലയറഞ്ഞുള്ള ഒരു ചിരിയാക്കി, ഒരു ബഹുമതാധിഷ്‌ഠിത സമൂഹത്തിന്റെ പൊതുവായ ആസ്വാദനവിഭവമാക്കി മാറ്റി സ്ഥാപിക്കുന്നു. 
`ഹു ഈസ്‌ അഫ്രൈഡ്‌ ഓഫ്‌ വിര്‍ജീനിയാ വൂള്‍ഫ്‌' എന്നതിന്‌ വെള്ളായനി അര്‍ജുനനെ ആര്‍ക്കാണ്‌ ഭയം എന്നാക്കുന്നതും,
`പലായ ധ്വം പലായ ധ്വം
രേരേദുഷ്‌കവികുഞ്‌ജരാ' എന്നു തുടങ്ങുന്ന ശ്ലോകത്തെ
`ആയിരം മീറ്ററോടട്ടെ
ദുഷ്‌കവി പൊട്ടയാനകള്‍' എന്നും മറ്റും തര്‍ജ്ജമ ചെയ്യുമ്പോള്‍ ഭാഷയുടെ ആന്തരാര്‍ത്ഥത്തെ തന്റെ സ്വത്വത്തിലൂടെ പുനഃസൃഷ്‌ടിക്കുകയാണ്‌ മലയാളഭാഷയുടെ ഈ അഭിനവപെരുന്തച്ചന്‍. ഇങ്ങനെ നോക്കുമ്പോള്‍ 72 വര്‍ഷക്കാലത്തെ തന്റെ പരിമിത ആയുസ്സിനുള്ളില്‍ ഒരു ഭാഷയുടെ ആത്മാവില്‍ ഗ്രാമ്യതയുടെയും പുറംലോകത്തിന്റെയും ഉക്തിവൈചിത്ര്യങ്ങള്‍ ഒരു പോലെ ആലേഖനം ചെയ്യുകയും ആ ആഖ്യാനശകലങ്ങളില്‍ ഒരു ജനതയുടെയാകെ ജീവിതപരിച്ഛേദം ആവിഷ്‌കരിക്കുകയും ചെയ്യുക വഴി കാലത്തെ പിന്‍തള്ളിക്കൊണ്ട്‌ തന്റേതായ പാദമുദ്ര മലയാളസാഹിത്യചരിത്രത്തില്‍ ആഞ്ഞുപതിപ്പിക്കുകയും ചെയ്‌ത സമാനതകളില്ലാത്ത കഥാകാരനായിരുന്നു വി.കെ.എന്‍ എന്ന്‌ നിസംശയം പറയാം (രാജേന്ദ്രന്‍ പോത്തനാശ്ശേരില്‍,
'വി.കെ.എന്‍ സമാനതകളില്ലാത്ത മലയാളകഥാകാരന്‍')
 അപ്പൊ എന്താ കഥാന്നു ചോദിച്ചാല് പണ്ട് പാച്ചു പറഞ്ഞതുപോലെ, ആഗോള സാമ്പത്തിക മാന്ദ്യം പോലൊരു സംഭവം എന്നെയും അങ്ങട്ട് ബാധിച്ചിരിക്കുന്നു. the lack of economy in the daily affairs... എന്ന് വച്ചാല്‍ കൈയ്യിലുള്ള  വെടിമരുന്നു തീര്‍ന്നുന്നു സാരം...പുതിയതൊന്നു വാങ്ങണം....ആശയദാരിദ്ര്യംന്നു പറയാന്‍ പാടുണ്ടോ?


Friday, March 26, 2010

കുത്തിക്കുറിപ്പുകള്‍_ എഴുത്തും പിന്നെ നമ്മളും

എഴുതുന്നത്‌ ഒരു രസമുള്ള പരിപാടിയാണ്. എഴുതുന്നത്‌, ലോകചരിത്രം തന്നെ മാറ്റി മറിക്കാന്‍ തക്ക വിസ്ഫോടക ശേഷി ഉള്ളതാണെങ്കിലും, പൊട്ടത്തരങ്ങള്‍ ആണെങ്കിലും, ഉള്ളില്‍ ചിരിച്ചുകൊണ്ട് അല്ലെങ്കില്‍ തെറിപറഞ്ഞുകൊണ്ട്, ഇനി അതുമല്ലെങ്കില്‍, എഴുത്തുനോവില്‍ കരഞ്ഞു കൊണ്ടായാലും സംഭവം രസം തന്നെ.
എഴുത്ത് ഒരു നല്ല സുഹൃത്തിനെപ്പോലെയാണ്‌.അയാളോട് മനസ്സ് തുറന്നു സംസാരിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ,ആശ്വാസത്തിന്റെതായ ഒരു ഫീലിംഗ്...അതാണ്‌ എഴുതിക്കഴിയുമ്പോള്‍ കിട്ടേണ്ടത്...
എഴുത്ത് തരുന്നത് എന്ത് തരത്തിലുള്ള അനുഭൂതിയാണ്? ഇങ്ങനെ ഒരു ചോദ്യം, ഞാനെന്റെ ബുദ്ധിജീവി സുഹൃതിനോടോരിക്കല്‍ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെ ആയിരുന്നു...
'രണ്ടു ദിവസം മുഴുവന്‍ നിര്‍ത്താതെ ശാപ്പാടടിച്ച ശേഷം, മൂന്നാം ദിവസം രാവിലെ കക്കൂസില്‍ ചെന്നിരുന്നു രണ്ടു പുകയോടൊപ്പം നടത്തുന്ന കര്‍മത്തില്‍ നിന്നും ലഭിക്കുന്ന എഫ്ഫക്റ്റ്‌ ആണ് എഴുത്ത് തരുന്നത്'.....കേട്ടപ്പോള്‍ വാളുവയ്ക്കാന്‍ വന്നെങ്കിലും പിന്നീടാലോചിച്ചപ്പോള്‍ സംഗതി സത്യമല്ലേ എന്നൊരു തോന്നല്‍... അണകെട്ടിവച്ചതെല്ലാം പോയ്ക്കഴിയുംപോലുള്ള ഒരു ശൂന്യത, ആ ഒരു ഭാരമില്ലായ്മ.....അതല്ലേ എഴുതിക്കഴിയുമ്പോള്‍ ഒരു എഴുത്തുകാരന്‍ അനുഭവിക്കുന്നത്....
പണ്ട്, പ്രശസ്തനായ ഒരു എഴുത്തുകാരന്‍ പറഞ്ഞത്, എഴുതാനിരിക്കുമ്പോള്‍ താനൊരു പൂര്‍ണ ഗര്‍ഭിണിയായ യുവതിയെപ്പോലെയാണ് എന്നാണു..ഓരോ തവണ എഴുതുമ്പോഴും പേറ്റ്നോവാണ് അനുഭവിക്കുന്നത് ( ഈ പറഞ്ഞതൊന്നും 'എന്നെ'പ്പോലുള്ള ബ്ലോഗെഴുത്തുകാരെ ഉദ്ദേശിച്ചല്ല കേട്ടോ, ഞാനൊക്കെ ചുമ്മാ പുല്ലു പോലല്ലേ, ചവരുകളെഴുതി വിടണത്...അതൊക്കെ, ആത്മാവിന്റെ അന്തരാളങ്ങളില്‍ മനനം ചെയ്തു മുത്തും പവിഴവുമൊക്കെ എടുക്കുന്നവരെ പറ്റിയാണ്..)

Writing is not necessarily something to be ashamed of, but do it in private and wash your hands afterwards.

Thursday, March 25, 2010

ചില ചിന്തിപ്പിക്കുന്ന ചിന്തകള്‍

ഇന്നലെ എന്റെ ഒരു സുഹൃത് അവന്റെ ഒരു സഹപ്രവര്തകയെ കുറിച്ച് പറഞ്ഞതാണ്‌ ഇത് എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്. അവനു ആ പെണ്‍കുട്ടിയുടെ മേല്‍ പുരുഷസഹജമായ ഒരു കണ്ണുണ്ടായിരുന്നു എന്നത് നേര് പക്ഷെ അവന്‍ പറഞ്ഞ വാചകങ്ങള്‍ എന്നെ ചിന്തിപ്പിക്കുന്നു (ഇരുത്തിയല്ല കേട്ടോ).
അവന്‍ പറഞ്ഞത് ഇതായിരുന്നു; she is cool and beautiful, but when she speaks, I feel she is a bit childish and innocent or rather immature.
അവനീപ്പറഞ്ഞതില്‍ ചിന്തിക്കാനെന്താന്നു ചോദിയ്ക്കാന്‍ വരട്ടെ, ഞാന്‍ ചിന്തിച്ചുപോയി എന്നതാണ് നേര്. പെണ്‍കുട്ടികളുടെ ഈ കളി ഞാനും നേരിട്ട് കണ്ടിട്ടുള്ളതാണ്, എക്സ്പീരിയന്‍സ് ചെയ്തിട്ടുള്ളതാണ്‌. ഇങ്ങനെയൊക്കെ ചെയ്‌താല്‍ ആണ്‍കുട്ടി കളില്‍ ഒരു സോഫ്റ്റ്‌ കോര്നെര്‍ ക്രിയേറ്റ് ചെയ്യാം എന്നവര്‍ വിചാരിക്കുന്നുണ്ടാകാം. ഒരു പരിധി വരെ അത് ശരിയാണ് താനും. ഈ പെണ്‍കുട്ടികളിങ്ങനെ കളിച്ചു ചിരിച്ചു, കുറച്ചു കുട്ടികളുടെ പോലെ ബീഹെവ് ചെയ്‌താല്‍ നമ്മള്‍ പാവം ആണുങ്ങള്‍ വിചാരിക്കും 'ഓ സൊ സ്വീറ്റ് ഷി ഈസ്‌ ക്യൂട്ട്'. അതുതന്നെയാണ് അവരുടെ ഉന്നമെന്ന് അറിയാതെ അവരെ വളച്ചു കാര്യം നേടാന്‍ ഇറങ്ങി പുറപ്പെടും മണ്ടനായ, ബുദ്ധിമാന്‍ എന്ന് സ്വയം വിചാരിക്കുന്ന ആണ്‍കുട്ടി.പക്ഷെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണ്? അവളവനെ ഓടിച്ചു മടക്കി പോകറ്റിലിട്ടു കുറച്ചുകാലത്തെ വട്ടച്ചിലവിനുള്ള വഴിയോപ്പിക്കും. എല്ലാവരും ഇങ്ങനെയനെന്നല്ല ഞാന്‍ പറഞ്ഞുവരുന്നത്, പക്ഷെ ദേ ആര്‍ ദെയര്‍. യാഥാര്തമായ സ്നേഹം എന്ന് പറയുന്നത് ഇന്ന് വല്ല സിനിമകളിലും പൈങ്കിളി നോവലുകളിലും മാത്രമേ കാണുവാന്‍ സാധിക്കുകയുള്ളൂ എന്ന് പറയണമെന്ന്  ആഗ്രഹമുണ്ടെങ്കിലും ചില exceptions എല്ലാ ഇടത്തും ഉണ്ടായിരിക്കുമല്ലോ, അത് എന്നെ കണ്ണും അടച്ചൊരു നിഗമനതിലെതുന്നതില്‍ നിന്നും തടയുന്നു.

ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു.... വീണ്ടും ചിത്രീകരിക്കുന്ന രാജാവിന്റെ മകനിലെക്കൊരു എത്തിനോട്ടം....

"മനസ്സില്‍ കുറ്റബോധം തോന്നിതുടങ്ങുംപോള്‍ ചെയ്യുന്നതെല്ലാം യന്ത്രികമായിത്തീരും" എന്ന് പറഞ്ഞത് ഒരു ഫിലോസഫര്‍ ആയിരുന്നു എങ്കില്‍ അത് മനസ്സിലാക്കാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകുമായിരുന്നില്ല. പക്ഷെ, 1986ജൂലൈ പതിനാറിന് ശേഷം ഈ വാക്കുകള്‍ ആള്‍ക്കാര്‍ കേട്ടത് ആരതനയോടെയാണ്, വരവേറ്റത് കൈയ്യടികലോടെയും ആനന്ദമര്മരങ്ങളുടെ  അനുഭൂതികലോടെയുമാണ്.

രാജാവിന്റെ മകന്‍ എന്റെ ഗ്രാമത്തിലെ തിയേറ്ററില്‍ വരുന്നത് പടമിറങ്ങി ഏതാണ്ട് രണ്ടു വര്ഷം കഴിഞ്ഞാണ് എന്നാണ് എന്റെ അമ്മ പറയുന്നത്. അത് കാണാന്‍ പോകുമ്പോള്‍ എനിക്ക് മൂന്നു വയസ്സും ചില മാസങ്ങളും പ്രായം. അതുകൊണ്ടുതന്നെ പടം തിയേറ്ററില്‍ കണ്ട ഓര്മ എനിക്കില്ല. പിന്നീട് കുരച്ചതികം തവണ അത് ടി.വിയില്‍ കണ്ടിട്ടുണ്ട് എങ്കിലും. എന്നെ ചുമന്നുകൊണ്ടു ഒരുപാട് പടങ്ങള്‍ക്ക് പോയിട്ടുണ്ട് അമ്മയും അച്ഛനും. അവര്‍ തന്നെയാണ് എന്നെ ഒരു സിനിമ ഭ്രാന്തനാക്കിയത് എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തികലോന്നുമില്ല. ആ തിയേറ്റര്‍ 1999 ഇല് അടച്ചുപൂട്ടുന്നതുവരെ ഏതൊക്കെ വെള്ളിയഴ്ച്ചേ അവിടെ പടം മാറി നല്ല മലയാളം പടങ്ങള്‍ വന്നിട്ടുണ്ടോ, ശനിയാഴ്ചത്തെ ഫസ്റ്റ് ഷോക്ക് ഞങ്ങള്‍ കുടുംബ സമേതം അവിടെ ഉണ്ടായിട്ടുണ്ട്. അതവിടെ നിക്കട്ടെ പറഞ്ഞുവന്നത് രാജാവിന്റെ മകനെ കുറിച്ചല്ലേ. സൊ ബാക്ക് ടു രാജാവിന്റെ മകന്‍
1986 -ല്‍ മോഹന്‍ലാലിന്റെതായി ഏതാണ്ട് 35സിനിമകള്‍   പുറത്തിറങ്ങി. 'പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍', 'മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു', 'പഞ്ചാഗ്നി', 'കരിയിലകാറ്റുപോലെ', 'ഹലോ മൈ ഡിയര്‍ റോങ്ങ്‌ നമ്പര്‍', 'ദൂരെ ദൂരെ ഒരു കൂട് കൂട്ടാം', 'യുവജനോത്സവം', 'ഒന്ന് മുതല്‍ പൂജ്യം വരെ', സന്മനസ്സുള്ളവര്‍ക്ക് സമാധാനം', 'ദേശാടനക്കിളി കരയാറില്ല' T.P. ബാലഗോപാലന്‍ M.A', 'ഗാന്ധിനഗര്‍ സെക്കന്റ്‌ സ്ട്രീറ്റ്', 'നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍', 'സുഖമോ ദേവി', 'താളവട്ടം', എന്നീ ചിത്രങ്ങളാണ് അവയില്‍ പ്രധാനം. ഹാസ്യം എന്നാ ലബാലോട്ടിക്കാവുന്നവയാണ് അവയില്‍ പലതുമെങ്കിലും ഒരു അയല്വക്കതുകാരന്‍ പയ്യന്‍ എന്ന നിലക്കുള്ളവയായിരുന്നു എല്ലാ റോളുകളും. ഇതില്‍ നിന്നൊക്കെ വ്യത്യസ്തമായി വന്നവയായിരുന്നു 'ശോഭരാജ്'ഉം 'രാജാവിന്റെ മകനും'. 'ശോഭരാജ്', 'ഡോണ്‍' എന്ന ഹിന്ദി പദത്തിന്റെ രേമാകെ ആയിരുന്നു. രാജാവിന്റെ മകനാണോ ശോഭാരജണോ ആദ്യം റിലീസ് ആയതു എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല എന്നാണ് ഉത്തരം. പക്ഷെ രാജാവിന്റെ മകനുണ്ടായ വിജയം ശോഭാരജിനുണ്ടയില്ല എന്ന് പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യമില്ല.
ഒരു പക്ഷെ ആ വിജയത്തിന്റെ പ്രധാന കാരണം, ഇന്നും ജനമനസ്സുകളില്‍ തങ്ങി നില്‍ക്കുന്ന രാജാവിന്റെ മകനിലെ സംഭാഷണങ്ങള്‍ ആയിരിക്കാം. ഡെന്നിസ് ജോസഫ്‌ ആണ് രാജാവിന്റെ മകന് തിരക്കഥ എഴുതിയത്.

ഡെന്നിസ് ജോസഫ്‌ ഒരുകാലത്ത് മലയാളികള്‍ ഇഷ്ട്ടപെട്ടിരുന്ന, മലയാളി പ്രേക്ഷകന്റെ പള്‍സ്‌ അറിഞ്ഞെഴുതിയിരുന്ന ഒരു കഥാകാരനായിരുന്നു. നിറക്കൂട്ട്‌, ന്യായവിധി, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍,ന്യൂ ഡല്‍ഹി, മനു അങ്കിള്‍, തന്ത്രം, നായര്‍ സാബ്,ഇന്ദ്രജാലം,നം. 20മദ്രാസ് മെയില്‍, തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ ഒരുക്കി അച്റേന്‍ ചിത്രങ്ങള്‍ക്ക് പുതിയൊരു മാനം സൃഷ്ടിച്ചിട്ടുള്ള ആളാണ്‌ അദ്ദേഹം.അധേഹത്തില്‍ നിന്ന് തന്നെയാണ് 'ആകശദൂതും,പത്താം നിലയിലെ തീവണ്ടിയും പിറന്നിരിക്കുന്നത്.  കുറച്ചു നാളായി മാറുന്ന പ്രേക്ഷകന്റെ അഭിരുചിക്കൊത്ത് പേന ചലിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല എന്നതിന് ഉദാഹരമാണ് സമീപകാല ചിത്രങ്ങളായ ഭൂപതി, വജ്രം, തസ്കരവീരന്‍, തുടങ്ങിയവ.
ഡെന്നിസ് ജോസഫ്‌ 'rage of angels' എന്ന Sydney Sheldon നോവലിനെ അധീകരിചെഴുതിയതാണ് രാജാവിന്റെ മകന്‍.

വിന്‍സെന്റ് ഗോമസ് എന്ന അധോലോകരാജാവിന്റെ ഉയര്‍ച്ച താഴ്ചകളുടെയും, പ്രണയത്തിന്റെയും, ചതിയുടെയും പ്രതികാരത്തിന്റെയും കഥ പറഞ്ഞ രാജാവിന്റെ മകന്‍ സംവിധാനം ചെയ്തത് തമ്പി കണ്ണന്താനം ആയിരുന്നു. മോഹന്‍ലാലിനൊപ്പം വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്,ഇന്ദ്രജാലം, നാടോടി, മാന്ത്രികം,തുടങ്ങിയ വന്‍ ഹിറ്റുകള്‍ തീര്‍ത്തിട്ടുന്ടെങ്കിലും ഒന്നാമന്‍ ഒരു ചരിത്ര പരാചയമായി മാറി. ഏറ്റവും കടുത്ത ലാല്‍ ഫാന്സിനുപോലും(ഞാനുള്‍പ്പെടെ) കണ്ടുതീര്‍ക്കാന്‍ പറ്റാത്തത്ര ബോര്‍-ആയിരുന്നു അത്.

രാജാവിന്റെ മകന് ശേഷം ഒരു ഹപ്പെനിംഗ് ആക്ടര്‍ എന്ന നിലയില്‍ നിന്ന് സൂപ്പര്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് വളര്‍ന്നു. തുടര്‍ച്ച ആയുള്ള വിജയങ്ങള്‍. 1987 -ഇല്‍  ജനുവരി ഒരു ഓര്‍മയില്‍ തുടങ്ങി, ഇരുപതാം നൂറ്റാണ്ടിലൂടെ, ഭൂമിയിലെ രാജാക്കന്മാരായി, തൂവാനത്തുമ്പികളെയും കണ്ടു നാടോടിക്കാറ്റും കൊണ്ടിവിടെ എല്ലാവര്ക്കും സുഖം എന്ന് പറഞ്ഞു തുടങ്ങിയ യാത്ര ഇപ്പോള്‍ ഇവിടം സ്വര്‍ഗമാണ് - ല്‍ എത്തുമ്പോഴും ഒട്ടും മങ്ങലില്ലാതെ തുടരുന്നു.

തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ്‌, മോഹന്‍ലാല്‍ - രാജാവിന്റെ മകന്‍- ഇവര്‍ മൂന്നു പേരും പിന്നെ ആ ക്ലാസ്സിക്കും, കടമ്പകള്‍ ഒരുപാടുണ്ട്. അതെല്ലാം മറികടന്നു മറ്റൊരു ക്ലാസ്സിക് നിര്‍മിക്കാന്‍ അവര്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

Wednesday, March 24, 2010

ഒരു പ്രണയകഥ; എന്തൊക്കെ കണ്ടാലാ............

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....എപ്പോഴും ആ വയസ്സായ സ്ത്രീയുമുണ്ടാകുമായിരുന്നു കൂട്ടിനു.
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ ആ മുത്തശ്ശി....അവരൊരു പ്രോബ്ലം തന്നെ...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്ന ലക്ഷണമൊന്നുമില്ല. ജോസേട്ടന്‍ ടാപിംഗ് നടത്തി പോയ്ക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകറ്റില്‍ തപ്പി നോക്കി, അവിടെത്തന്നെ ഉണ്ട്. സിഗരറ്റിന്റെ ഒരു പാക്കാണ്. രാവിലത്തെ തണുപ്പകറ്റാനും കാത്തുനില്പ്പിനൊരു സുഖവും വരാന്‍ ഒന്ന് വലിച്ചാല്‍ മതിയെന്ന് പറഞ്ഞത് ശ്രീജിത്താണ്. അവന്‍ തന്നെ ആണ് ഈ പാക്കറ്റും തന്നത്.
ഒന്ന് വലിച്ചാലോ?
ഞാന്‍ വീണ്ടും ചുറ്റും നോക്കി. ആരും ഇല്ല. ഞാന്‍ മുണ്ട് മാടി കുത്തി പതുക്കെ തോട്ടത്തിലേക്ക് കയറി. പാക്കറ്റെടുത്തു തുറന്നു.ഒരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ചു. എന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
സിഗരറ്റ് കത്തിച്ചു.
ഞാന്‍ ആഞ്ഞുവലിച്ചു.
വായിലും മൂക്കിലുമൊക്കെ പുക കയറി.
നെഞ്ചാം കൂട്ടില്‍ നിന്നുമൊരു ചുമ മുകളിലേക്ക് കയറിവന്നു. ഞാന്‍ കണ്ട്രോള്‍ ചെയ്യാനാകുന്നത് ശ്രമിച്ചു, പക്ഷെ നോ യുസ്, ഞാന്‍ ചുമച്ചു കൊണ്ടേ ഇരുന്നു.
ചുറ്റും നോക്കി ആരും ഇല്ല. വീണ്ടും ഒരു പുക കൂടി, വീണ്ടും ചുമ.

വഴിയില്‍ ഒരു നിഴലങ്ങുന്നത് കണ്ടാണ്‌ നോക്കിയത്.പച്ച പാവാടയും ബ്ലൌസുമണിഞ്ഞു അവള്‍! ഞാന്‍ നിന്നു വലിക്കുന്നതും ചുമക്കുന്നതും അവള്‍ കണ്ടു എന്ന് സ്പഷ്ടം.ഞാന്‍ അനങ്ങാനാവാതെ നിന്നു പോയി. അവള്‍ ഒറ്റക്കായിരുന്നു ഇന്ന്....

അവള്‍ വഴിയില്‍ നിന്നും മാറി എന്റെ നേര്‍ക്ക്‌ നടന്നു വരുന്നു.
ഞാന്‍ സ്വപ്നത്തിലാണോ എന്നറിയാതെ നില്‍ക്കുകയാണ്.
അവള്‍ എന്റെ മുന്നില്‍ വന്നു നിന്നു.
ചുണ്ടിലെ കള്ളപുഞ്ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല. അവള്‍ കാല്‍വിരല്‍ കൊണ്ട് മണ്ണില്‍ ചിത്രങ്ങള്‍ വരക്കുന്നുണ്ടോ?
ഒരു പാട് ചിത്രങ്ങള്‍ എന്റെ മുന്നിലൂടെ പാഞ്ഞുപോയി.
നമ്രമുഖരിതമായ മുഖം ഉയര്‍ത്തി അവള്‍ ഞാന്‍ കേള്‍ക്കാനാഗ്രഹിച്ച മൂന്നു വാക്കുകള്‍ പറയുന്നു......കൈകള്‍ കോര്‍ത്ത്‌ പിടിച്ചു ഞങ്ങള്‍ പ്രഭാത സൂര്യന് നേര്‍ക്ക്‌ നടന്നു പോകുന്നു.....ചുവപ്പും പച്ചയും മഞ്ഞയും ഇടകലര്‍ന്ന ശലഭങ്ങള്‍ ഞങ്ങള്‍ക്ക് ചുറ്റും നൃത്തം വയ്ക്കുന്നു.......
"അപ്പൊ ഇതിനാണല്ലേ എന്നും രാവിലെ വരുന്നത്?" എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്.
സ്വപ്നമല്ല. മുന്‍പില്‍ അവള്‍ നില്‍ക്കുന്നുണ്ട്. അവളുടെ നോട്ടം എരിഞ്ഞു പകുതിയായ സിഗരറ്റിലേക്കാണ്. 'അല്ല' എന്ന് പറയണമെന്ന് ഉണ്ട്. പക്ഷെ വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്നില്ല.
"നല്ല തണുപ്പ് അല്ലെ ഇന്ന്?" അവള്‍ വീണ്ടും ചോദിച്ചു.ഒരു വിഡ്ഢി കൂശ്മാണ്ടത്തെ പോലെ ഞാന്‍ തലയാട്ടി.
"രഞ്ജിത്, നല്ല ഫുട്ബോള്‍ കളിക്കാരനാണു അല്ലെ ?" വീണ്ടും, ഇവളിതെങ്ങനെ അറിഞ്ഞു....ഞാന്‍ വീണ്ടും ഒരു വിഡ്ഢിയെ പോലെ നിന്നു. അവള്‍ക്കെന്റെ പേരറിയാം!!!...
"നല്ല തണുപ്പ്", അവള്‍ കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ട് വീണ്ടും പറഞ്ഞു. പിന്നെ ഒരു കാര്യം കൂടി ചോദിച്ചു. അതെന്നെ ഒരു വിഡ്ഢി മാത്രമല്ല ഇതികര്‍ത്തവ്യതാവിമൂടന്‍ എന്നൊക്കെ പറയുന്നത് പോലെ നിര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല.

അവള്‍ ചോദിച്ചു; "ഒരു പുക തരുമോ?"

Tuesday, March 23, 2010

ഒരു ചെറിയ പ്രണയകഥ ഭാഗം 2

'ആറാട്ട്‌ കടവിങ്കല്‍ അരക്കൊപ്പം വെള്ളത്തില്‍....'
എഫ് എമ്മില്‍ നിന്നും ഒരു പാട്ട് ഒഴുകി വരുന്നുണ്ടായിരുന്നു...
വിളക്ക് വച്ചു രാമനാമം ജപിച്ചിരിക്കേണ്ട സമയത്താണ്, എഫ്. എം റേഡിയോയും വച്ചു കിടക്കുന്നത്...അമ്മയിവിടെയില്ലേ...
മിഴികള്‍ ചുവരിലെ ക്ലോക്കിലേക്ക് നീണ്ടു. 6:45, ഓ, ദീപാരാധാനാ സമയമാണ്, മുത്തശ്ശിയോടൊപ്പം അമ്പലത്തിലേക്ക് പോവുകയാണെന്ന് പറഞ്ഞു പോയത് മറന്നു. വേറെയും ഏതാണ്ടൊക്കെ ചെയ്യാന്‍ പറഞ്ഞിരുന്നല്ലോ? എന്താത്..? അതും മറന്നോ? എങ്കില്‍..........ഈശ്വരാ....
പാത്രം മോറിയിട്ടില്ല, മുറ്റം അടിച്ചിട്ടില്ല..വിളക്കും വച്ചിട്ടില്ല...അത്രയും ചെയ്‌താല്‍ മതി..
പക്ഷെ കണ്ണുമടച്ചിരുന്നു, പാട്ടും കേട്ട് ദിവാസ്വപ്നം കാണുന്നതിന്റെ സുഖം ഈ പണികളൊക്കെ ചെയ്‌താല്‍ കിട്ടുമോ? എവിടെ...
ഇനി അര മണിക്കൂറുണ്ട് അവര്‍ വരാന്‍....
എണീറ്റു...മുറ്റത്തേക്ക് ചൂലുമായി ഇറങ്ങി അടിച്ചു എന്ന് വരുത്തി, മുഖവും കാലും കഴുകി വിളക്ക് വച്ചു....ഭാഗ്യം അവര്‍ ഇതുവരെ വന്നിട്ടില്ല...പത്രം കഴുകിതീര്‍ക്കാനുള്ള സമയമുണ്ടോ?

"സന്ധ്യക്കീ പാട്ടുകളൊക്കെ വച്ചീ പെണ്നിതവിടെ എന്തെടുക്കുവാ?"
അയ്യോ...എല്ലാം ചെയ്തു എഫ് എം ഓഫ്‌ ചെയ്യാന്‍ മറന്നു....പറ്റിയ പാട്ടല്ലേ ഒഴുകിവരുന്നത്‌..."ഹോസ്ന.." എന്റെ കാര്യം കട്ടപ്പുക..അമ്മ ഇന്നെന്നെ കൊല്ലാതെ കൊല്ലും....
                                                            *******                                           *******
"ഈ പെണ്ണിന് പഠിക്കാനോന്നുമില്ലേ?" പത്തു മണിയായി എന്നിട്ടും അമ്മയുടെ ചോദ്യം കേട്ടില്ലേ...പഠിക്കാനോന്നുമില്ലെന്നു....
കേള്‍ക്കാത്ത ഭാവത്തില്‍ കണ്ണടച്ച് കിടന്നു...അപ്പോഴതാ, കര്‍ട്ടനുയര്തിയതുപോലെ ആ മുഖം മുന്‍പില്‍..ചിരിച്ചുകൊണ്ട്...
കണ്ണടച്ചാലും ഇല്ലെങ്കിലും ഈ മുഖം തന്നെയാണ് മുന്‍പില്‍ എപ്പോഴും..
ഈയിടെയായി പതിവിലും അധികം വഴക്ക് കേള്‍ക്കുന്നതും അതുകാരണമാണ്...എങ്കിലും ആ മുഖം...അതോര്‍ക്കാതെ ഒരു നിമിഷം പോലും വയ്യ...
എപ്പോഴായിരുന്നു അവനെ ആദ്യമായി കണ്ടത്.? പുതിയതായി ജോയിന്‍ ചെയ്ത ഞങ്ങള്‍ക്ക് സ്വാഗതമോതാന്‍ സ്റ്റേജില്‍ കയറിയപ്പോഴാണ്...പിന്നെ പലപ്പോഴും കോളേജിന്റെ വരാന്തയില്‍ കൂടി നടക്കുമ്പോള്‍...കാന്റീനില്‍ വച്ച്.... അങ്ങനെ പലയിടത്തും...പക്ഷെ എന്തായിരുന്നു അവന്റെ ഒരു ഭാവം? മൈന്‍ഡ് ചെയ്തിട്ടേയില്ല...അല്ല അതിനു ഞാന്‍ മുന്നില്‍ ചെന്ന് നിന്നു കൊടുത്തിട്ട് വേണ്ടേ..?
എന്നാലും അന്നമ്പലത്തില്‍ വച്ചു കണ്ടപ്പോള്‍ അവനെന്നെ ഒന്ന് നോക്കി...ഉള്ളില്‍ നിന്നും ഒരു മിന്നല്‍ പുറത്തേക്കു വന്നതുപോലെയാ തോന്നിയത്...ഉള്ളിലെ പിടച്ചിലും സന്തോഷവും പുറത്തു കാണിക്കാതെ അവിടന്ന് ഒന്ന് രക്ഷപെടാന്‍ പെട്ട പാട്...ഹോ..
പിന്നീടെന്നും രാവിലെ അമ്പലത്തിലേക്കുള്ള വഴിയില്‍ അവനെ കണ്ടപ്പോള്‍ ഉള്ളിലോരാശാങ്കയായിരുന്നു....ആരെയാണ് ഇവന്‍ നോക്കി നില്‍ക്കുന്നതെന്ന്. പിന്നെ എന്നെക്കാണുമ്പോള്‍ ഉള്ള ആ പരുങ്ങലും കള്ള നോട്ടവും...ഒക്കെ.....
ഒരേ കോളേജില്‍ പഠിച്ചിട്ടും കാണാത്ത എന്നെ കാണാന്‍ അവന്‍ രാവിലെ മഞ്ഞും കൊണ്ട് നില്‍ക്കുന്നത് കാണാന്‍ തന്നെ ഒരു രസമായിരുന്നു...
ഇവനെന്താണ് ഒന്ന് വന്നു മിണ്ടാത്തത് എന്ന് ഒരുപാട് തവണ സ്വയം ചോദിച്ചു...അങ്ങോട്ട്‌ കയറി മുട്ടാനുള്ള ധൈര്യം ഒട്ടു വന്നതുമില്ല.
ഇന്നലെയാണ്....ഇങ്ങനെ മനോരാജ്യവും കണ്ടു കിടക്കുമ്പോള്‍ ഏട്ടന്‍ വന്നത്....മുഖത്തുനോക്കിയതും കണ്ടു പിടിച്ചു കള്ളത്തരം..ഒന്നേ ചോദിച്ചുള്ളൂ...ആരാ കക്ഷിയെന്ന്...കൈയ്യോടെ പിടിക്കപ്പെട്ടാല്‍, കുറ്റസമ്മതമാണല്ലോ ഏറ്റവും നല്ല മാര്‍ഗം..ഞാനും അത് തന്നെ ചെയ്തു...എല്ലാം കേട്ട് അങ്ങേരൊരു ചിരി...അല്ല 'എലിക്കു പ്രാണവേദന, പൂച്ചക്ക് വീണവായന' എന്നാണല്ലോ....എന്റെ നഖത്തിന്റെ മൂര്‍ച്ച കുറച്ചനുഭവിച്ചപ്പോള്‍, ചേട്ടനൊരു മയം വന്നു...
പിന്നെ ഈ കഥാപാത്രത്തെ കാണണമെന്നായി....എത്ര പറഞ്ഞിട്ടും നോ രക്ഷ...

പതിവ് പോലെ ഇന്നും അവന്‍ അവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു. വെള്ള മുണ്ടും നേര്‍ത്ത ചുവന്ന നിറമുള്ള ഷര്‍ട്ടും ധരിച്ച്....മുഖത്ത് പതിവില്ലാത്ത ഒരു ഭാവം ഉണ്ടായിരുന്നോ? ചേട്ടനെ കണ്ടപ്പോള്‍ ഒരു ഭയം....അതായിരിക്കാം...
എന്തായാലും നാളെ...അവനോടു സംസാരിക്കണം....ചേട്ടന്‍ ഗ്രീന്‍ സിഗ്നല്‍ തന്നു കഴിഞ്ഞു....ഇനി എന്ത് വേണം....
പക്ഷെ എങ്ങനെ അപ്രോച് ചെയ്യുമെന്നോര്‍ക്കുമ്പോള്‍ ഒരു....ഒരിത്...ചമ്മലാണോ അതോ...
മലര്‍ക്കിനാവിന്റെ മഞ്ജലിലെരി പുല്‍മേടുകള്‍ നിറഞ്ഞ യുറോപ്യന്‍ നാടുകളിലേക്ക് യുഗ്മഗാനം പാടാന്‍ പോയി എന്റെ മനസ്സ്...ഉറക്കത്തിലേക്കു വഴുതി വീഴുന്നതിനും മുന്‍പ്....
എഫ്. എം റേഡിയോ പാടുന്നുണ്ടായിരുന്നു...
"ശാരദേന്‍ദു പാടി,
നാളെ നല്ല നാളെ...ഓമലെ........."


നാളെ..........................................????
   

Wednesday, March 10, 2010

ഒരു ചെറിയ പ്രണയകഥ.....ഭാഗം ഒന്ന്....

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ, അവളെ കാണുമ്പോള്‍ കാത്തു വച്ചിരുന്ന ദൈര്യമെല്ലാം എങ്ങോ പോയ്പ്പോകും.
അവളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി സംസാരിക്കണമെന്നും, പേര് ചോദിക്കണമെന്നുമൊക്കെ ഒരുപാട് വിചാരിച്ചതാണ്. പക്ഷെ ഒരു ഭയം...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഇന്നെന്തായാലും അവളോട്‌ ചോദിച്ചിട്ടേ ഉള്ളൂ എന്നുറപ്പിച്ചാണ് ഞാന്‍. അവള്‍ എന്നെ കടന്നു പോകുമ്പോള്‍ തന്നു കൊണ്ടിരുന്ന ചിരിയുടെ അര്‍ഥം ഞാന്‍ ഉദേശിക്കുന്നത് തന്നെ ആണോ എന്നറിയണം.
അതാ അവള്‍ വരുന്നു...
ഞാന്‍ മുണ്ടൊന്നു നേരെ പിടിച്ചിട്ടു. മുടിയോന്നു സ്പര്‍ശിച്ചു ശരിയാണെന്നുറപ്പ് വരുത്തി, അല്പം നേരെ മാറി നിന്നു.
പതിവ് പാവാടക്കും ബ്ലൌസ്സിനും പകരം ഇന്നവള്‍ ഒരു സെറ്റ്സാരി ആണുടുത്തിരിക്കുന്നത്.
എന്നെ കണ്ടതും അവളുടെ നടപ്പ് സാവധാനത്തിലായി. അവള്‍ തിരിഞ്ഞു നോക്കി. എന്റെ ഹൃദയമിടിപ്പിന് ശക്തി കൂടി.
അവള്‍ അടുത്ത് വരുമ്പോഴേക്കും പറയാനുള്ള വാക്കുകള്‍ ഞാന്‍ മനസ്സില്‍ ഒരുക്കൂട്ടി വച്ചു.
അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അവള്‍ ആരെയാണീ നോക്കുന്നത്.?
കുറച്ചകലെ നിന്നൊരാള്‍ വരുന്നുണ്ടായിരുന്നു. അവള്‍ ഒന്ന് നിന്നു. അയാള്‍ വന്നവളുടെ ഒപ്പം നിന്നു. അയാള്‍ ഒരു വെള്ള ഷര്‍ട്ടും മുണ്ടുമാണ് ഉടുത്തിരുന്നത്. എന്റെ പറയാം വരും, ആറടി പൊക്കത്തില്‍ വെളുത് ചുവന്നു ഒരു സിനിമാനടനെ പോലെ ഇരിക്കുന്ന ഒരാള്‍...
അവള്‍ ചിരിച്ചുകൊണ്ടയാളോട് എന്തോ പറഞ്ഞു. അയാള്‍ അവളെ തല്ലാന്‍ കൈയ്യോങ്ങി. അവള്‍ ആ കൈപിടിച്ച് തന്റെ കൈകളില്‍ കോര്‍ത്ത്‌ പതുക്കെ നടന്നു വന്നു. എന്റെ അടുത്തെത്തിയപ്പോള്‍, പതുക്കെ ഉയര്‍ന്ന്, അയാളുടെ ചെവിയില്‍ എന്തോ സ്വകാര്യം പരജ്നു ചിരിച്ചു.
എന്നെ കടന്നു പോകുമ്പോള്‍ പതിവുള്ള ചിരി എനിക്ക് തരാന്‍ അവള്‍ ഇന്നും മറന്നില്ല...എന്റെ ഹൃദയം തകരുകയായിരുന്നു. പടുത്തു കെട്ടിയിരുന്ന ചില്ല് കൊട്ടാരം തകര്‍ന്നു വീണു ഹൃദയത്തില്‍ ചോരപ്പുഴയോഴുകി തുടങ്ങിയിരുന്നു.
അവളുടെ സ്വകാര്യം കേട്ട അയാളും എന്നെ തിരിഞ്ഞു നോക്കി, ഒരു ചിരി ആ മുഖത്തുമുണ്ടായിരുന്നു. അയാള്‍ പതുക്കെ ഒരു കൈ മുകളിലേക്കുയര്‍ത്തി അവളെ ചേര്‍ത്ത് പിടിച്ചു നടന്നു പോയി..
കുറച്ചങ്ങു ചെന്നപ്പോള്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി. അവളുടെ മുകാതെ പുഞ്ചിരിക്കു പ്രകാശം കൂടുതലായിരുന്നു. എന്നെ കബളിപ്പിച്ചതിന്റെ, തിരു മണ്ടനാക്കിയതിന്റെ സന്തോഷതിലാകുമോ അത്?? അറിയില്ല....
പറയാന്‍ വച്ചിരുന്നതെല്ലാം എഴുതിയ കടലാസ് ചുരുട്ടി എറിഞ്ഞു, കങ്കളിലടിഞ്ഞു കൂടിയ കണ്ണീര്‍ കണങ്ങള്‍ മഞ്ഞിലേക്ക് വടിചെറിഞ്ഞു ഉദയസൂര്യനു നേര്‍ക്ക്‌ ഞാന്‍ നടന്നു പോയി....ഒരു നിരാശാ കാമുകന്റെ റോള്‍ ഭംഗിയാക്കിയ ചരിതാര്‍ത്യത്തോടെ.....

Tuesday, March 9, 2010

പ്രണയത്തില്‍ എരിഞ്ഞു തീരാറായ ഒരു സിഗരറ്റ് !

പുലരി അതിന്റെ മഞ്ഞില്‍ മെനഞ്ഞ ജമുക്കാളം പതുക്കെ മാറ്റി മലമുകളില്‍ നിന്ന് താഴേക്കെത്തി നോക്കി തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. ഇലകള്‍ പൊഴിഞ്ഞു തുടങ്ങിയ റബര്‍ മരങ്ങളുടെ ഇടയിലൂടെ പ്രഭാതാര്‍ക്കന്റെ കിരണങ്ങള്‍ ഭൂമിയെ പുല്കാനെത്തിക്കൊണ്ടിരുന്നു. കൊഴിഞ്ഞ ഇലകളിലും പുല്‍ക്കൊടികളിലും തിങ്ങി നിന്നിരുന്ന മകരമാസമഞ്ഞിനെ വകവയ്ക്കാതെ ഞാന്‍ നടന്നു. മകരമാസത്തിലെ തണുപ്പിന്റെ കാഠിന്യം എന്താണെന്ന് അറിഞ്ഞു തുടങ്ങിയിട്ട് ഇന്ന് കൃത്യം പതിനേഴു ദിവസം.
പതിനേഴു ദിവസങ്ങള്‍ക്കു മുന്‍പാണ് അവളെ ആദ്യമായി കണ്ടത്. എന്റെ ഇരുപത്തിരണ്ടാമത്തെ പിറന്നാള്‍ ദിനത്തില്‍!
മൂടിപ്പുതച്ചു കിടന്നുറങ്ങുകയായിരുന്ന എന്നെ അച്ചമ്മയാണ് കുത്തി എഴുന്നേല്‍പ്പിച് അമ്പലത്തില്‍ കൊണ്ട് പോയത്. 'ഇരുപത്തിരണ്ടു മുതല്‍ കഷ്ടപ്പാടാ എന്റെ ഉണ്ണിക്ക്,' എന്ന്നു ഒരു നൂറുതവണ പോകുന്ന വഴിക്ക് പറയുകയും ചെയ്തു.
ശിവന്റെ അമ്പലത്തില്‍ മൃത്യുഞ്ജയ ഹോമം കഴിപ്പിക്കാനുള്ള രസ്സീത് വാങ്ങിത്തിരിയുംപോഴാണ് അവളെ കണ്ടത്. വെള്ളപ്പട്ടു പാവടയുമണിഞ്ഞു ചുണ്ടിലൊരു കുസൃതി ചിരിയുമായി പ്രായം ചെന്ന ഒരമ്മൂമ്മയുടെ കൂടെ എന്റെ നേര്‍ക് നടന്നു വരുന്നു. പക്ഷെ എന്നെ മൈന്‍ഡ് ചെയ്യാതെ അവര്‍ രസ്സീത് കൌണ്ടറിലേക്ക് പോയി. പിന്നെ അവിടുണ്ടായിരുന്ന സമയം മുഴുവനും അവള്‍ക്കു വേണ്ടി പരതുകയായിരുന്നു എന്റെ മിഴികള്‍. നിലാവത്തഴിച്ചു വിട്ട കോഴിയെ പോലെ അലയുകയായിരുന്നു എന്റെ മനസ്സ്.
ആദ്യമായി പ്രണയത്തില്‍ വീഴുന്നതിന്റെ എല്ലാ സുഖവും നൊമ്പരവും ഞാനപ്പോള്‍ അറിഞ്ഞു തുടങ്ങി...
അന്ന് തുടങ്ങിയതാണ്‌ രാവിലെയുള്ള ഈ ക്ഷേത്രദര്‍ശനം. അവള്‍ ക്ഷേത്രത്തില്‍ എന്നും വരും എന്ന് മനസ്സ് പറഞ്ഞിരുന്നു, അത് പോലെ തന്നെ അവള്‍ വന്നു, എല്ലാ ദിവസവും...മുടങ്ങാതെ..
പട്ടുപാവാടയും ബ്ലൌസുമണിഞ്ഞു, വിടര്‍ത്തിയിട്ട മുടിയില്‍ ഒരു തുളസ്സികതിരും ചൂടി, ഏതോ ഒരു കാല്‍പനിക പ്രണയകഥയിലെ നായികയെപ്പോലെ....എപ്പോഴും ആ വയസ്സായ സ്ത്രീയുമുണ്ടാകുമായിരുന്നു കൂട്ടിനു.
റബര്‍ തോട്ടത്തില്‍ നിന്നും അമ്പലത്തിലേക്ക് തിരിയുന്ന വഴിയില്‍ ഞാന്‍ ദിനവും അവള്‍ക്കു വേണ്ടി കാത്തു നിന്നു.
ദിവസങ്ങള്‍ പോകവേ അവളുടെ മുഖത്തെ അപരിചിതത്വം മായുന്നതും പിന്നെ അതൊരു ചെറിയ പുഞ്ചിരിക്കു വഴിമാറുന്നതും ഞാന്‍ കണ്ടു.അവളെ ഒന്നൊറ്റക്ക് കിട്ടിയാല്‍ സംസാരിക്കാനായി ഞാനൊരുപാട് കാര്യങ്ങള്‍ കരുതി വച്ചിരുന്നു,പക്ഷെ ആ മുത്തശ്ശി....അവരൊരു പ്രോബ്ലം തന്നെ...
ഇന്ന് ഞാനിത്തിരി നേരത്തെയാണോ? അതോ ഇന്ന് തണുപ്പിത്തിരി കൂടുതലാണോ? എന്നെ ചെറുതായി വിറക്കാന്‍ തുടങ്ങി. ഇനി പനിയെങ്ങാനും വരുമോ?
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്ന ലക്ഷണമൊന്നുമില്ല. ജോസേട്ടന്‍ ടാപിംഗ് നടത്തി പോയ്ക്കഴിഞ്ഞിരിക്കുന്നു. ഞാന്‍ പോകറ്റില്‍ തപ്പി നോക്കി, അവിടെത്തന്നെ ഉണ്ട്. സിഗരറ്റിന്റെ ഒരു പാക്കാണ്. രാവിലത്തെ തണുപ്പകറ്റാനും കാത്തുനില്പ്പിനൊരു സുഖവും വരാന്‍ ഒന്ന് വലിച്ചാല്‍ മതിയെന്ന് പറഞ്ഞത് ശ്രീജിത്താണ്. അവന്‍ തന്നെ ആണ് ഈ പാക്കറ്റും തന്നത്.
ഒന്ന് വലിച്ചാലോ?
ഞാന്‍ വീണ്ടും ചുറ്റും നോക്കി. ആരും ഇല്ല. ഞാന്‍ മുണ്ട് മാടി കുത്തി പതുക്കെ തോട്ടത്തിലേക്ക് കയറി. പാക്കറ്റെടുത്തു തുറന്നു.ഒരെണ്ണമെടുത്തു ചുണ്ടില്‍ വച്ചു. തീപ്പെട്ടിക്കൊള്ളി ഉരച്ചു. എന്റെ കൈ ചെറുതായി വിറക്കുന്നുണ്ടായിരുന്നു.
സിഗരറ്റ് കത്തിച്ചു.
ഞാന്‍ ആഞ്ഞുവലിച്ചു.
വായിലും മൂക്കിലുമൊക്കെ പുക കയറി.
നെഞ്ചാം കൂട്ടില്‍ നിന്നുമൊരു ചുമ മുകളിലേക്ക് കയറിവന്നു. ഞാന്‍ കണ്ട്രോള്‍ ചെയ്യാനാകുന്നത് ശ്രമിച്ചു, പക്ഷെ നോ യുസ്, ഞാന്‍ ചുമച്ചു കൊണ്ടേ ഇരുന്നു.
ചുറ്റും നോക്കി ആരും ഇല്ല. വീണ്ടും ഒരു പുക കൂടി, വീണ്ടും ചുമ.

വഴിയില്‍ ഒരു നിഴലങ്ങുന്നത് കണ്ടാണ്‌ നോക്കിയത്.പച്ച പാവാടയും ബ്ലൌസുമണിഞ്ഞു അവള്‍! ഞാന്‍ നിന്നു വലിക്കുന്നതും ചുമക്കുന്നതും അവള്‍ കണ്ടു എന്ന് സ്പഷ്ടം.ഞാന്‍ അനങ്ങാനാവാതെ നിന്നു പോയി. അവള്‍ ഒറ്റക്കായിരുന്നു ഇന്ന്....

അവള്‍ വഴിയില്‍ നിന്നും മാറി എന്റെ നേര്‍ക്ക്‌ നടന്നു വരുന്നു.
ഞാന്‍ സ്വപ്നത്തിലാണോ എന്നറിയാതെ നില്‍ക്കുകയാണ്.
അവള്‍ എന്റെ മുന്നില്‍ വന്നു നിന്നു.
ചുണ്ടിലെ കള്ളപുഞ്ചിരിക്ക് മാത്രം ഒരു മാറ്റവുമില്ല.
ഒരു പാട് ചിത്രങ്ങള്‍ എന്റെ മുന്നിലൂടെ പാഞ്ഞുപോയി.
അവള്‍ എന്റെ കൈയ്യില്‍ നിന്നും സിഗരറ്റ് വാങ്ങി ദൂരെക്കളയുന്നു.എന്നിട്ടെന്നെ ഉപദേശിക്കുന്നു. ദൂരെ നിന്നും ജോസേട്ടന്‍ ഇത് കാണുന്നു, നാട്ടിലെ അറിയപ്പെടുന്ന പ്രമാണിയായ അച്ഛനെ ഇതറിയിക്കുന്നു.
 നെക്സ്റ്റ് സീനില്‍ എന്നെ തൂണില്‍ കെട്ടിയിട്ടടിക്കുകയാണ് അച്ഛന്‍...ഹയ്യോ..
"അപ്പൊ ഇതിനാണല്ലേ എന്നും രാവിലെ വരുന്നത്?" എന്ന ചോദ്യമാണ് എന്നെ ഉണര്‍ത്തിയത്.
സ്വപ്നമല്ല. മുന്‍പില്‍ അവള്‍ നില്‍ക്കുന്നുണ്ട്. അവളുടെ നോട്ടം എരിഞ്ഞു പകുതിയായ സിഗരറ്റിലേക്കാണ്. 'അല്ല' എന്ന് പറയണമെന്ന് ഉണ്ട്. പക്ഷെ വാക്കുകള്‍ പുറത്തേക്കു വരുന്നില്ല.
ഞാന്‍ ചുറ്റും നോക്കി, ആരും വരുന്നില്ല.
"നല്ല തണുപ്പ് അല്ലെ ഇന്ന്?" അവള്‍ വീണ്ടും ചോദിച്ചു.ഒരു വിഡ്ഢി കൂശ്മാണ്ടതെപ്പോലെ ഞാന്‍ തലയാട്ടി.
"രഞ്ജിത്, നല്ല ഫുട്ബോള്‍ കളിക്കാരനാണു അല്ലെ ?" വീണ്ടും, ഇവളിതെങ്ങനെ അറിഞ്ഞു....ഞാന്‍ വീണ്ടും ഒരു വിഡ്ഢിയെ പോലെ നിന്നു. അവള്‍ക്കെന്റെ പേരറിയാം...
"നല്ല തണുപ്പ്", അവള്‍ കൈകള്‍ കൂട്ടി തിരുമ്മിക്കൊണ്ട് വീണ്ടും പറഞ്ഞു. പിന്നെ ഒരു കാര്യം കൂടി ചോദിച്ചു. അതെന്നെ ഒരു വിഡ്ഢി മാത്രമല്ല ഇതികര്‍ത്തവ്യതാവിമൂടന്‍ എന്നൊക്കെ പറയുന്നത് പോലെ നിര്‍ത്തി എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തി ഇല്ല. കാരണം അവള്‍ ചോദിച്ചത് "ഒരു പുകതരുമോ" എന്നായിരുന്നു!

Saturday, March 6, 2010

ഒരു 'ക' 'പ' കവിത....

കാതരമായിപ്പാടുന്നു പുഴ,
കളകളാരാവമോഴുക്കി
കാണാ മറയത്തിരുന്നു ചിരിക്കുന്നു ഇരുള്‍,
കനച്ച നിശബ്ധതെയെനോക്കി
പാടിപ്പറന്നു പോകും കിളികള്‍
പാടവരമ്പത്തു കൊത്തിപ്പെരുക്കുവാനിരുന്നു
പടിയളന്നു കളഞ്ഞൊരു നെല്ലോക്കെയും
പട്ടിണി വയറു നിറപ്പിച്ചു...
'ക' യെയും 'പ' യെയും കുളമാക്കി, ഇനി എതക്ഷരത്തെ വധിക്കും എന്ന ആലോചനയിലാണ് ഞാന്‍...
ഉത്തരാധൂനിക കവിതയാണ് താങ്കള്‍ ഇപ്പോള്‍ വായിച്ചത്. മലയാളത്തില്‍ വളരെ കുറച്ചു ആളുകള്‍ക്ക് മാത്രമേ ഇതിന്റെ ആന്തരികാര്‍ത്ഥം മനസ്സിലാവാന്‍ വഴിയുള്ളൂ. വി.സി. ശ്രീജന്‍ സാറും അപ്പന്‍ സാരുമോന്നും ഇത് വായിക്കില്ല എന്നുറപ്പുള്ളതുകൊണ്ടാണ്,ഞാന്‍ ഇങ്ങനെ ഒരു സാഹസത്തിനു ഇറങ്ങി പുറപ്പെട്ടത്‌. അവരൊക്കെ കഴിഞ്ഞാല്‍ മലയാളത്തില്‍, ഉത്തരാധൂനിക സാഹിത്യം മനസ്സിലാക്കാന്‍ കഴിവുള്ളത് എനിക്ക് മാത്രമാണല്ലോ? ഞാനൊരു പുലി തന്നെ..........

Friday, March 5, 2010

ഒരു വിഡ്ഢിക്കാമുകന്റെ പ്രണയക്കുറിപ്പുകള്‍...സ്വപ്നലോകത്ത് നിന്നും...

പ്രേമിക്കാന്‍ തുടങ്ങിയപ്പോള്‍ നിന്നെ കാണാതിരിക്കാനാവില്ല ഓരോ നിമിഷവും എന്ന തോന്നലായിരുന്നു എനിക്ക്..
പ്രണയം നിന്നെ അറിയിക്കാതിരിക്കുന്ന ഓരോ നിമിഷവും നീ കൈവിട്ടുപോകുമെന്ന ഭയമായിരുന്നു ഉള്ളില്‍.
എന്റെ പ്രണയം അറിയിക്കാതെ തന്നെ നീ മനസ്സിലാക്കിയപ്പോള്‍, അത് നീ എനിക്ക് മനസ്സിലാക്കി തന്നപ്പോള്‍ ലോകത്തിനു താനെ മുകളിലാണ് എന്ന ഒരു ഭാവമായിരുന്നു എനിക്ക്.
പ്രണയം അല്പം പോസ്സസ്സിവ് ആയപ്പോള്‍ നിനക്കതു അന്ഗീകരിക്കനാവുമോ? എന്ന് ഞാന്‍ ഭയന്നു. പക്ഷെ, എന്റെ പോസ്സസ്സിവ്നെസ്സ് നീ ആസ്വദിക്കുന്നുണ്ടെന്നും അതെ തീവ്രതയുള്ള അനുരാഗം നിനക്കെന്നോടുമുന്ടെന്നു നീ എന്നെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തി.
എന്നിട്ടും തീരാത്ത എന്റെ സംശയം തീര്‍ക്കാന്‍ കാത്തുനില്‍ക്കാതെ ഇടക്കെപ്പോഴോ ദൂരേക്ക്‌ നീ പറന്നു പോയി.
എങ്കിലും എനിക്കറിയാമായിരുന്നു, നിന്റെയുള്ളില്‍ ഞാനൊരു നൊമ്പരം കലര്‍ന്ന സന്തോഷമാണെന്നു....

അകലെയാണെങ്കിലും നീയെനിക്കെപ്പോഴും അരികിലുണ്ടായിരുന്നു...

Thursday, March 4, 2010

പ്രേമം പ്രേമേന ശാന്തി:

പ്രേമത്തിന്റെ പ്രതിരൂപങ്ങലാണ് നിങ്ങള്‍(ഞങ്ങള്‍). പ്രേമത്തെ പരിപോഷിപ്പിക്കുക, പ്രേമത്തില്‍ വിശ്വസിക്കുക, പ്രേമത്തില്‍ ജീവിക്കുക, പ്രേമം പ്രസരിപ്പിക്കുക- ഇത് ഒരു അധ്യത്മികമായ പ്രവര്‍ത്തിയാണ്. അത് നിങ്ങള്ക്ക് ഏറ്റവും അധികം പ്രയോജനപ്പെടും.പക്ഷെ ഒരു കാര്യം മറക്കരുതേ....ഇത് അധ്യത്മികമായ ഒരു പ്രവര്‍ത്തി മാത്രമാണ്.ഇതിനെ ഭൌതികമായ ഒരു നിലയിലെത്തിച്ചു പ്രസരിപ്പിക്കാന്‍ ശ്രമിച്ചാല്‍.....തടികേടാകും...വേറെന്താ

പണ്ടാരാണ്ട് പറഞ്ഞപോലെ, പ്രേമിച്ചാലും കുറ്റം പ്രേമിച്ചില്ലെങ്കിലും കുറ്റം എന്നാ സ്ഥിതിയാണ്..എന്താ?
പ്രേമിച്ചാല്‍ പെണ്ണിന്റെ ആങ്ങളമാര്‍ തല്ലും
പ്രേമിച്ചില്ലെങ്കില്‍ പെണ്ണും തല്ലും.....എന്താ?
പെണ്ണിന് ഏതെങ്കിലും ഒരുത്തന്റെ കൂടെപോയാല്‍ മതി...എന്താ?
ആങ്ങളമാര്‍ കല്യാണം നടത്തിക്കൊടുക്കുന്നില്ല...എന്താ?
അവര്‍ക്ക് പെങ്ങളുടെ പേരിലുള്ള സ്വത്ത്‌ മതി...അതുകൊണ്ടെന്താ?
എന്താവാന്‍? അടി എനിക്കിട്ടുതന്നല്ലേ?

വെട്ടാന്‍ വരുന്ന പോത്തിന്റെ അടുത്തുനിന്നും ഒടാമെന്നു വച്ചാല്‍ ചെല്ലുന്നത് വടിവാളുമായി നില്‍ക്കുന്ന മനോന്മണിയുടെ  മുന്‍പിലാണ്....അപ്പൊ എന്താ?

when one is in love, one always begins by deceiving oneself, and one always ends up by deceiving others...that is what the world calls a romance...

Tuesday, February 23, 2010

നന്മ നിറഞ്ഞവന്‍ വില്ലന്‍

വില്ലന്മാരെ ക്രൂരന്മാരും വൃതികെട്ടവന്മാരുംയാണ് എല്ലാവരും ചിത്രീകരിക്കുന്നത് അതിപ്പോ സിനിമയിലാനെങ്കിലും കതകളിലനെങ്ങിലും, എന്തിനു പ്രേമിച്ച പെന്നിന്റെ അപ്പനനെങ്ങിലും വില്ലന്‍ ഒരു ക്രൂരനാണ് പാവം ക്രൂരന്‍!
ആലോചിച്ചാല്‍ വില്ലന്മാരരും വില്ലന്മാരയിട്ടല്ല ജനിക്കുന്നതെന്ന് മനസ്സിലാവും. അവരില്‍ നന്മയുടെ അംസം ധാരാളം ഉണ്ടാകും, അവര്‍ അവര്‍ക്ക് സരിയനെന്നു തോന്നുന്ന കാര്യങ്ങള്‍ അവര്‍ക്ക് സരിയെന്നു തോന്നുന്ന മാര്‍ഗ്ഗത്തില്‍ ചെയ്യുന്നു, അതുചിലപ്പോള്‍ മറ്റൊരാല്ക് തെറ്റാണെന്ന് തോന്നാം അല്ലെങ്ങില്‍ മറ്റൊരാളെ തെട്ടയിട്ടു ബാധിക്കാം. അങ്ങനെ ബാധിക്കപ്പെടുമ്പോള്‍, അത് ചെയ്തവന്‍ വില്ലനായി കണ്ണില്‍ ചോരയില്ലതവനായി...
ഒന്നാലോചിച്ചാല്‍ ജീവിതത്തില്‍ ഒരിക്കലെങ്ങിലും വില്ലനകത്തവര്‍ ചുരുക്കമാണ് അല്ല.....

കുത്തിക്കുറിപ്പുകള്‍ 8

കഴിഞ്ഞ രാത്രി വളരെ മനോഹരമായിരുന്നു. ഈ പ്രഭാതവും.പുറത്തുനിന്നും കാക്കകളുടെ ശബ്ദം ജനാല വഴി ചെവിയെ ഇടയ്ക്കിടെ കീറിമുറിക്കും എന്നതൊഴിച്ചാല്‍ എങ്ങും നിശബ്ദത.
ഇവിടെ ഞാനും എന്റെ മനസാക്ഷിയും ആകാശത്തെ നോക്കി മലര്‍ന്നു കിടക്കുന്നു. എന്റെ ഉള്ളില്‍ ഉള്ള ഞാന്‍ എന്നെ ഓര്‍മിപ്പിക്കുകയാണ്... ഹലോ, ബ്രോ, താങ്കള്‍ കിടക്കപയയില്‍ നിന്നും എണീറ്റാലും,പോയി പല്ല് തേച്ചാലും,ഫ്രഷായിട്ടിരുന്നാലും എന്നൊക്കെ. അയാള്‍ ഒരു ഭയങ്കര സാധനമാണ് കേട്ടോ. മടിക്കു കയ്യും കാലും വച്ചാ എങ്ങനെ ഇരിക്കുമോ, അതാണ് സംഭവം.
ചെവിയെ പിടിച്ചു രണ്ടു കിഴുക്കു കൊടുതെഴുന്നെല്‍പ്പിച്ചു വിട്ടാലും ഏഹെ, no use!
പക്ഷെ എന്റെ ഉള്ളിലുള്ള ഈ എന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് കേട്ടോ,
അയാള്‍ ശരിക്കും ഒരു പഞ്ച പാവമാണ് (ഞാന്‍ തന്നെ കൊടുക്കണമല്ലോ സര്‍ട്ടിഫിക്കറ്റ് !) കേട്ടോ.ആരോടും ദേഷ്യപ്പെടാത്ത, ഇനി അഥവാ വന്നാല്‍ തന്നെ ആരെയും അറിയിക്കാത്ത, ഇപ്പോഴും ചിരിച്ചു കളിച്ചു,സന്തോഷിച്ചു മറ്റുള്ളവരുടെ സുഖത്തിനായി എന്തും ചെയുന്ന, എന്നെ, എനിക്ക് ഭയങ്കര ഇഷ്ടമാണ്.(ഇതൊക്കെ ഞാന്‍ തന്നെ ആണോ?? എന്റീശ്വരാ! കാത്തോണേ, കാക്ക കൊത്തിക്കൊണ്ടു പോകാതെ, എന്നെ... ഹോ).
"To love oneself is the beginning of a life long Romance".

Friday, February 19, 2010

കുത്തിക്കുറിപ്പുകള്‍ 6

ഓര്‍മ്മകള്‍ സുഹൃത്തുക്കളെ പോലെ ആണ്. പ്രതീക്ഷിക്കാത്ത സമയത്ത്, വലിയ ആരവങ്ങളുമുയര്‍ത്തി അവര്‍ കടന്നു വരും. വന്നുകഴിഞ്ഞാല്‍ പിന്നെ ഒരു മേളമാണ്. പറഞ്ഞുവിടാന്‍ കുറച്ചതികം വിഷമിക്കേണ്ടി വരും.തള്ളിക്കയറി,ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വലിച്ചു പുറത്തിട്ടു എല്ലാം വൃത്തികേടാക്കി, ചിലപ്പോള്‍ വന്നത് പോലെ തന്നെ പോവും.
ഇനി വേറെ ഒരു ആങ്കിളില്‍ നോക്കാം...
starting afresh altogether ഓക്കേ.
മലവെള്ളപ്പാച്ചില്‍ പോലെ ആണ് ഓര്‍മകളും.കുത്തിയൊലിച്ചു,പരിസരത്ഹു നില്‍ക്കുന്നവയെ എല്ലാം നശിപ്പിച്ചു, ക്ഷണനേരം കൊണ്ട് കടന്നു പോകുന്നു.പ്രണയവും,വിരഹവും സന്തോഷവും എല്ലാം എല്ലാം...
വിളിക്കാതെ കടന്നു വരുന്ന ഓര്‍മകളും അങ്ങനെ തന്നെ ആണ്.
വിരഹങ്ങളുടെ നൊമ്പരങ്ങള്‍ മുഴുവന്‍ വാരി വിതറും
മറവി ഒരു അനുഗ്രഹമാകുന്നതും അതുകൊണ്ടോക്കെതന്നെയാണ്.
ഓര്‍മ്മിക്കാന്‍ ഒരു സ്നേഹഗാനവും, ഒരുപാട് നൊമ്പരങ്ങളും....
മറക്കാന്‍ കഴിഞ്ഞെങ്കില്‍......................
                                                     (എന്ന്....)

Wednesday, February 17, 2010

കുത്തിക്കുറിപ്പുകള്‍ 7

അവധിക്കാലത്തിന്റെ സുന്ദര സ്വപ്നങ്ങളിലേക്ക് മനസ്സ് ഊളിയിട്ടു തുടങ്ങുകയാണ്.ഒരു ഗാനം പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നു.

വെണ്ണിലാ ചന്ദനക്കിണ്ണം പുന്നമട കായലില്‍ വീണേ...

വരികള്‍ മുഴുവന്‍അറിയാത്തതുകൊണ്ടും മറ്റൊരു ഗിരിഷ് പുത്തന്ചെരിയോ കൈതപ്പുരമോ ആകാനുള്ള പ്രതിഭയില്ലതതുകൊണ്ടും പാട്ട് മുഴുവന്‍ എഴുതുക എന്നാ സാഹസത്തിലേക്ക്  ഞാന്‍ കടക്കുന്നില്ല. എങ്കിലും പിന്നില്‍ വന്നു കണ്ണ് പൊത്താനും മണ്ണപ്പം ചുട്ടുവിളംബാനും, രാജാവും റാണിയും കളിക്കാനുമൊക്കെ കൊതിക്കുന്ന ഒരു മനസ്സിന്റെ അവകാശിയാണ് ഞാന്‍- പലരില്‍ ഒരുവന്‍.

ഓര്‍മ്മകള്‍ ഓടിക്കളിക്കുവനെത്തുന്ന മുറ്റത്തെ ചക്കരമാവിന്‍ ചുവട്ടില്‍ എന്നെനിക്കു പാടാം, കാരണം ഓര്‍മകളില്‍ ജീവിക്കുന്ന ഒരു പ്രവാസിയാനല്ലോ ഞാനിപ്പോള്‍..

പക്ഷെ 'ഓര്‍മ്മകള്‍', അതിനെക്കുറിച്ച് പറയുമ്പോള്‍ മനസ്സ് അറിയാതെ 'മാമ്പഴ'ത്തിലേക്ക് എത്തിച്ചേരുന്നു.
അതെ ഓര്‍മ്മകള്‍ ഒരേ സമയം ദുഖവും സന്തോഷവും തരുന്നു.

ഓര്‍മ:      "മയില്പ്പീലിതണ്ട്പോലെ മാറോടു ചേര്‍ക്കുവാനും,
              കരിങ്കല്‍ ചീളുപോലെ ദൂരേക്ക്‌ വലിച്ചെറിയുവാനും"......

കുത്തിക്കുറിപ്പുകള്‍ വിമര്‍ശനം;തെറ്റും ശരിയും.

സാഹിത്യ സൃഷ്ടികളും അവയുടെ വിമര്‍ശനങ്ങളും പലപ്പോഴും വിരോധം തീര്‍ക്കാനുള്ള മാര്‍ഗമാകുന്നു. വ്യക്തികളോടുള്ള വെറുപ്പ്‌ അവരുടെ കൃതികളോട് കാണിച്ചു സാമാന്യം നല്ല എഴുത്താനെങ്കില്‍ പോലും അതിനെ കൊന്നു കൊലവിളിക്കുന്നു.
അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതിരിക്കുന്ന അവസ്ഥ അത് സാഹിത്യത്തില്‍ മാത്രമല്ല- ഇതു മേഖലയിലയാലും - തുടക്കകാരനെ സമ്പന്തിച്ചിടത്തോളം നിരാശാജനകമാണ്. ഭാവി പ്രവര്‍ത്തനങ്ങളില്‍ ഇത് വിപരീത ഫലങ്ങള്‍ തീര്‍ക്കുകയും ചെയ്യും.
അന്ഗീകാരങ്ങള്‍ തുടര്ന്നെഴുതാനുള്ള പ്രജോതകങ്ങളാണ്. പക്ഷെ, അസ്ഥാനത്തുള്ള അന്ഗീകാരവും പ്രശ്നം തന്നെ ആണ്.
കാരണം, അതികമായാല്‍ അമൃതും വിഷം എന്നത് തന്നെ!

Tuesday, February 16, 2010

കുത്തിക്കുറിപ്പുകള്‍ 4

ഒരു തേരട്ടയോടു ഒരിക്കല്‍ കുഞ്ഞുണ്ണി മാഷ്‌ ചോദിച്ചു.
         നൂറുകാലുള്ള തേരട്ടെ
         നീ നടക്കാന്‍ തുടങ്ങവേ
         തമ്മില്‍ പിണങ്ങാതെ കാല്‍ക-
         ളൊപ്പം നീങ്ങുന്നതെങ്ങനെ?
                                         തേരട്ട മറുപടി പറഞ്ഞു.
ഞാന്‍ സ്കൂളില്‍ പഠിച്ചിട്ടില്ല, പാര്‍ടിയില്‍ ചെര്ന്നതുമില്ല. അതുകൊണ്ട് കാല്‍ പിണന്ഗാനും കണ്നുമങ്ങാനും കാരണമില്ല.

കോപ്പിറൈറ്റ് ഉള്ളതാവും ഇതു എന്നറിയാം. ആരുടേയും അനുവാതതൊടെയല്ല ഇത് എഴുതിയത്. ആര്ക്കെങ്ങിലും വിഷമമായിട്ടുന്ടെങ്കില്‍ സോറി.

കുത്തിക്കുറിപ്പുകള്‍ 3

നിരാശ മാത്രം നല്‍കുന്ന ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകുമോ? ചോദ്യം തന്നെ നിരാശ നല്‍കുന്നു അല്ലെ?സ്നേഹവും, പ്രണയവും ബന്ധങ്ങളും എല്ലാം നിരാശമാത്രം നല്‍കുന്ന ഒരു അവസ്ഥ.....
ദര്‍ശനികതയുടെ മുട്ടതോടുകള്‍ കൊണ്ടുണ്ടാകിയ ചുവരുകള്‍ക്കുള്ളില്‍ അടയിരിക്കുന്നവര്‍ എല്ലാം മായയാണെന്ന് വിലപിച്ചെക്കാം. ഇങ്ങനെ ഗിരിപ്രഭാഷണം നടത്തുന്നവനും ഉണ്ടാകും നിരാശ, അവന്റെ പ്രസംഗം ആരും ശ്രദ്ധിച്ചില്ല എങ്കില്‍.മായയുടെ ബന്ധനത്തില്‍ നിന്നും മുക്തനാകതവനും ഉണ്ടാകും കുറച്ചു നിരാശ.

പക്ഷെ നിരാശ മാത്രം ഉണ്ടാകുന്ന ഒരവസ്ഥ അല്ലെങ്ങില്‍ ജീവിതം ആര്‍ക്കും ഉണ്ടാകില്ല. ചിരിയും കളിയും നര്‍മസംഭാഷണങ്ങളും നിരാശക്കും വിഷമങ്ങള്‍ക്കും ഇടയിലായി ഉണ്ടാകുന്നു. അവിടെയാണ് ഒരു നല്ല ജീവിതം കെട്ടിപ്പടുക്കുവാന്‍ സാധിക്കുക.
ഇതു മഹത്തായ കാര്യം സംഭവിപ്പിക്കനമെങ്കിലും പരാജയങ്ങളുടെ കയ്പുനീര്‍ കുടിച്ചല്ലേ പറ്റൂ . അകലെ വിജയത്തിന്റെ, സന്തോഷത്തിന്റെതായ നനുത്ത വെട്ടത്തെ നോക്കി നിരാശയുടെ നദി നീന്തി കടക്കുക, അതിനു പ്രചോദനം ഏകാന്‍ വേറെയാര്‍ക്കും കഴിയില്ല, സ്വയം വിചാരിക്കണം.

Saturday, February 13, 2010

കുത്തിക്കുറിപ്പുകള്‍ 2

മഹത്തായ കാര്യങ്ങള്‍ മുന്‍കൂട്ടി നിയതമായവയല്ല. അവ സംഭവിക്കുകയാണ്. ആകസ്മികമായി ഉണ്ടാകുന്ന ചില കാര്യങ്ങളിലൂടെയാണ്‌ ലോകത്തെ മാറ്റിമറിച്ച പല കാര്യങ്ങളും പിറവികൊണ്ടത്.

ഒരുപാട് പ്രയത്നിച്ചു ഒരു മഹത്തായ കാര്യത്തിനായി കാത്തിരിക്കുന്നവന് നിരാശയാവും പലപ്പോഴും ഫലം. പല കഥാക്ര്ത്തുക്കളും  പറയാറുള്ളതുപോലെ, ;ഒരു കഥ ജനിക്കുകയല്ല, അവ സംഭവിക്കുകയാണ്.'
ഒരു മുന്നറിയിപ്പുണ്ട്, അത് ആകസ്മിക വിജയങ്ങളുടെ തേരിലേറി വിജയക്കുതിപ്പ് നടത്താനോരുങ്ങുന്നവര്‍ക്ക് ആണേ.
ആകസ്മികമായി വിജയം മാത്രമാവില്ല വരുന്നത്. തീരെപ്രതീക്ഷിക്കാത്ത സമയതാവും ദുരന്തവും വര്‍ഷിച്ചുകൊണ്ട് അപകടങ്ങള്‍ കടന്നു വരിക.

Remember, നിറയെ, വളവുകളും തിരിവുകളും, കയറ്റങ്ങളും, ഇറക്കങ്ങളും നിറഞ്ഞ വഴിയാണ് ആകസ്മികതയുടെത്.

കുത്തിക്കുറിപ്പുകള്‍ 1

മഹത്തായ സ്വപ്നങ്ങളുടെ ഫലമായാണ്‌ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിച്ച കണ്ടുപിടുത്തങ്ങലുണ്ടായതെന്നു ഞാന്‍ പറയണ്ട കാര്യമില്ലല്ലോ. പക്ഷെ സ്വപ്നങ്ങള്‍,  സ്വപ്നങ്ങളെ കുറിച്ചാണ് ഞാന്‍ പറയുന്നത്.

വിരസമായ, ദുഖവും പിരിമുറുക്കവും നിറഞ്ഞ ജീവിതം ജീവിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് നല്ലൊരു നാളെയെപ്പറ്റിയുള്ള സ്വപ്നങ്ങളാണ്. ഒന്ന് തകരുംപോഴും മറ്റൊന്ന് കേട്ടിപടുക്കാന്‍ പ്രേരിപ്പിക്കുന്നത് ഈ മിഴിവേറിയ സ്വപ്‌നങ്ങള്‍ തന്നെയാണ്
പ്രതീക്ഷകളും സ്വപ്നങ്ങളും പരസ്പരപൂരകങ്ങളായി ഒരേ തോണിയിലെ യാത്രക്കാരെപ്പോലെയാണ്. സ്വപ്നങ്ങലുള്ളിട്ത്തെ  പ്രതീക്ഷകളുള്ളൂ.
പ്രതീക്ഷകള്‍ നിറഞ്ഞ സ്വപ്നലോകത്ത് ആര്‍കും രാജാവാകാം ആരെയും എന്തും ചെയ്യാം.

പണ്ട് നസീര്‍ ഒരു സിനിമയില്‍ പാടിയതുപോലെ, "സ്വപ്‌നങ്ങള്‍, സ്വപ്നങ്ങളെ നിങ്ങള്‍ സ്വര്‍ഗകുമാരികലല്ലോ, നിങ്ങളീ ഭൂമിയില്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ലോകം....